scorecardresearch

മറവിയുടെ വല – മഞ്ജു ഉണ്ണികൃഷ്ണൻ എഴുതിയ കവിത

“പലപ്പോഴും ബാഗും കുടയും ചിലപ്പോഴെല്ലാം എന്നെ തന്നെയും ബസ്സിൽ മറന്ന് വച്ചു.” മഞ്ജു ഉണ്ണികൃഷ്ണൻ എഴുതിയ കവിത

മറവിയുടെ വല – മഞ്ജു ഉണ്ണികൃഷ്ണൻ എഴുതിയ കവിത
ചിത്രീകരണം : വിഷ്ണു റാം

വല്ലാത്തൊരു ഭയം
ഓരോ തവണ ബസ്സ്
കയറുമ്പോഴും
ഒപ്പം കയറും.
(സ്റ്റോപ്പെങ്ങാനും മറക്കുമോ?
ബാക്കി ചില്ലറ ഓർക്കുമോ?)

“എൻ പേര് കന്യാകുമാരി”
എന്ന പാട്ട് കേട്ട്,
എറണാകുളം ബസ്സിൽ,
“ഒരു കന്യാകുമാരി”
ടിക്കറ്റെടുത്തു.
കണ്ണടച്ചിരിക്കുമ്പോൾ;
വിവേകാനന്ദനെ തൊട്ട കാറ്റ്
എന്നേയും തൊട്ടു.
ചുറ്റുപാടും ഉപ്പ് മണത്തു.

ആലിൻ ചുവടിനു പകരം
പാലച്ചുവടിലും
ആശൂത്രിപടിക്ക് പകരം
സ്കൂൾപടിയിലും
ബസ്സിറങ്ങി.
ആശുപത്രിയിൽ ചെന്ന്
പ്രോഗ്രസ്സ് റിപ്പോർട്ട് ഒപ്പിട്ടു.

manju unnikrishnan, poem, iemalayalam
ചിത്രീകരണം : വിഷ്ണു റാം

പലപ്പോഴും
ബാഗും കുടയും
ചിലപ്പോഴെല്ലാം
എന്നെ തന്നെയും
ബസ്സിൽ മറന്ന് വച്ചു.

എന്നിട്ട്,
തേടി തേടി യാത്ര തന്നെ.

അരി സഞ്ചിയിൽ
റേഷൻ കാർഡ്
എടുത്തു വയ്ക്കാൻ മറന്നു
എന്നറിയുന്ന ആ നിമിഷം!
ചാറ്റൽ മഴയുള്ള സന്ധ്യയിൽ
വീട്ടിൽ നിന്നും
കടയിലേക്ക്
ഓ…ടുന്ന
അതേ തീ തീറ്റയോടെ.

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Manju unnikrishnan poem maraviyude vala