Latest News
UEFA EURO 2020: കരുത്തന്മാരുടെ പോരാട്ടത്തില്‍ ഫ്രാന്‍സ്
സംസ്ഥാനത്ത് ലോക്ക്ഡൗണ് ഇളവുകള്‍ നാളെ മുതല്‍
സംസ്ഥാനത്ത് മഴ ശക്തം; ജലനിരപ്പ് ഉയരുന്ന പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
കോവിഡ് മരണങ്ങളില്‍ 21 ശതമാനവും തിരുവനന്തപുരത്ത്
രാജ്യത്ത് 62,224 പുതിയ കേസുകള്‍; 2,542 മരണം

എ‍ഴുത്തച്ഛന്‍ പുരസ്കാരം എം മുകുന്ദന്

5 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം

എ‍ഴുത്തച്ഛന്‍ പുരസ്കാരം എം മുകുന്ദന്. 5 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. മലയാള സാഹിത്യത്തിനും ഭാഷയ്ക്കും നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് മുകുന്ദന് പുരസ്കാരം നല്‍കുന്നതെന്ന് ജൂറി അറിയിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ പുരസ്ക്കാരം ലഭിച്ചത് വലിയ അംഗീകാരമായി കാണുന്നുവെന്ന് എം മുകുന്ദൻ പ്രതികരിച്ചു. ജനമനസ്സിന്റെ കൂടെ നില്‍ക്കാനുളള ക്ഷണമാണ് പുരസ്കാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലയാളത്തിലെ ആധുനിക സാഹിത്യകാരൻമാരിൽ പ്രധാനിയാണ് എം. മുകുന്ദൻ. മയ്യ‍ഴിയുടെ കഥാകാരനായ അദ്ദേഹം, 1942 സെപ്റ്റംബർ 10-നു ജനിച്ചു. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ (1974), ദൈവത്തിന്റെ വികൃതികൾ (1989) ആവിലായിലെ സൂര്യോദയം, ഡൽഹി (1981), ഹരിദ്വാറിൽ മണിമുഴങ്ങുന്നു (1972) എന്നിവയാണ് പ്രധാന കൃതികള്‍. സാഹിത്യ അക്കാദമി പ്രസിഡന്‍റ് വൈശാഖന്‍, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, കവി കെ സച്ചിദാനന്ദന്‍, സാഹിത്യകാരന്മാരായ ഡോ. ജി ബാലമോഹന്‍ തമ്പി, ഡോ. സുനില്‍ പി ഇളയിടം എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാരം നിര്‍ണയിച്ചത്

Get the latest Malayalam news and Literature news here. You can also read all the Literature news by following us on Twitter, Facebook and Telegram.

Web Title: M mukundan won ezhuthachan award

Next Story
കൂട്- സിന്ധു എം എഴുതിയ കവിതsindhu m. , poem
The moderation of comments is automated and not cleared manually by malayalam.indianexpress.com