scorecardresearch
Latest News

സാഹിത്യോത്സവത്തിന് വര്‍ണാഭമായ തുടക്കം; സാഹിത്യകാരന്‍ സകറിയ ഉദ്ഘാടനം ചെയ്തു

എഴുത്തുകാരുടെ നാവറുക്കുന്ന ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇത്തരം കൂട്ടായ്മകളുടെ പ്രാധാന്യം വിവരണാതീതമാണ്

കോഴിക്കോട്: സംസ്ഥാന സര്‍ക്കാറും ഡി.സി കിഴക്കെ മുറി ഫൗണ്ടെഷനും സംയുക്തമായി നടത്തുന്ന കേരള സാഹിത്യോത്സവത്തിന് തിരിതെളിഞ്ഞു. സാഹിത്യകാരന്‍ സക്കറിയ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരുടെ നാവറുക്കുന്ന ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇത്തരം കൂട്ടായ്മകളുടെ പ്രാധാന്യം വിവരണാതീതമാണ്. എ.പ്രദീപ്കുമാര്‍ അധ്യക്ഷനായി. സദ്ഗുരു മുഖ്യപ്രഭാഷണം നടത്തി.

ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ.സച്ചിദാനന്ദന്‍ ആമുഖ പ്രഭാഷണം നടത്തി. സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രതിനിധി ജോണ്‍ ജേക്കബ്, കേരള ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി വേണു ഐ.എ.എസ്, പ്രമോദ് മങ്ങാട്ട് എന്നിവരും സംസാരിച്ചു.

സുധീര്‍ കക്കര്‍, ആരി സീതാസ്, ഖൈ്വസ ഷഹറാസ്, എവാല്‍ദ് ഫ്‌ലിസാര്‍. എന്നിവര്‍ സംബന്ധിച്ചു. രവി ഡി.സി സ്വാഗതവും എ.കെ അബ്ദുല്‍ ഹക്കീം നന്ദിയും പറഞ്ഞു.

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Literary fest inagurated by sakaria