scorecardresearch
Latest News

രണ്ടു നഗ്നകവിതകള്‍

കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകള്‍ ‘ലൈക്ക്’, ശിങ്കാരി’ എന്നിവ വായിക്കാം

രണ്ടു നഗ്നകവിതകള്‍

ലൈക്ക്
————-
രണ്ടു ബസ്സ്‌
ഇരുപത് കാറ്
ഇരുനൂറു ബൈക്ക്

എല്ലാരും കൂടി
എങ്ങോട്ടാ?

ഞങ്ങടെ ഫ്രണ്ട്
പക്കി ഇത്തിക്കരയുടെ കവിത
ഇന്ന് ഫേസ്ബുക്കില്‍
പോസ്റ്റിയിട്ടുണ്ട്.
ലൈക്കിടാന്‍ പോകുവാ.

അതിനു താഴെ
ഒരു മരുഭൂമി.
എഴുത്തച്ഛന്‍റെ കവിത.kureeppuzha sreekumar poem,iemalayalam

ശിങ്കാരി
————–
പൊട്ടും കെട്ടുമായി
ചെന്നിട്ടും
കൊട്ടു നടന്നില്ല.
പഞ്ചാരിമുറ്റത്ത്
ശിങ്കാരിക്കെന്തു കാര്യം.

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Kureepuzha sreekumar poems randu nagna kavithakal265424