കൂട്

കിളികളെ പോലെ
ഒരു കൂട് വെയ്ക്കുക

കൊഴിഞ്ഞതും
ഒടിഞ്ഞതും മാത്രം
പെറുക്കിയെടുത്തു
മരം മുറിക്കാതെ
മണൽ കുഴിക്കാതെ
പുഴകളെ നോവിക്കാതെ
കുന്നിനെ കീഴ്മേൽ മറിക്കാതെ
കാട്ടാറിൻ കഴുത്തറക്കാതെ
വയലിന്റെ പച്ചപ്പ്‌ വലിച്ചു കീറാതെ
ഒരു മൂളിപ്പാട്ടു പാടുന്ന
അത്ര മധുരമായാണ്
സ്വകാര്യത എന്ന വാക്കിന്
അവർ കൂടൊരുക്കുന്നത്sindhu m. , poem

ഉറപ്പിൽ ആകാശ ഉയരത്തിൽ
നാളേയ്ക്കും നാൽപ്പതു കൊല്ലത്തേയ്ക്കും
വെച്ചതൊക്കെ
ഒറ്റമഴയിൽ ഒലിച്ചു പോയപ്പോൾ
ഒരു കിളി കൂടു മാത്രം
ബാക്കിയായി
ആരുടെതെന്ന് അറിയാത്ത ഒരു കാറ്റ്
അതിലിരുന്ന് ഊഞ്ഞാലാടി

ഉയരം ഒരു സ്വപ്നമാണ്
ഒറ്റയുറക്കത്തോടെ താഴെക്കിടിയുന്നത്
ഉറപ്പ് ഒരു തോന്നലാണ്
തീരെ ഉറപ്പില്ലാത്ത തോന്നൽ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Literature news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ