എഴുത്തുകാർ നാവ് ഇൻഷുർ ചെയ്യേണ്ട ഗതികേടിലാണെന്ന് എം.മുകുന്ദൻ

കാലുഷ്യമുക്തമായ ഒരു സമൂഹസൃഷ്ടിക്കായി സാംസ്കാരിക പോരാളികളായി മാറാൻ ലൈബ്രറി പ്രവർത്തകർക്ക് സാധിക്കുമെന്ന് മന്ത്രി

കാസർകോട്: ഭരണകൂടം എഴുത്തുകാരുടെ നാവറുക്കുന്നതിനു മുൻപ് ഓരോരുത്തരും അവരവരുടെ നാവ് ഇൻഷുർ ചെയ്യേണ്ട ഗതികേടിലാണെന്ന് സാഹിത്യകാരൻ എം.മുകുന്ദൻ. എഴുപതു വയസ്സ് കഴിഞ്ഞ തനിക്ക് ഇനി ഇൻഷുർ സാധ്യമല്ലെന്നും ചെറുപ്പക്കാർ നാടിനുവേണ്ടി വാദിക്കണമെന്നും അദ്ദേഹം പറഞ്ഞു.. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ദക്ഷിണേന്ത്യൻ സാംസ്കാരികോത്സവത്തിന്റെ ഉദ്ഘാടനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഗ്രീക്കിൽ എഴുത്തും വായനയും അറിയാതിരുന്ന ഒരു അടിമയെ നിശ്ശബ്ദനാക്കാൻ അയാളുടെ നാവ് അറുക്കുകയുണ്ടായി. 1933 ൽ ജർമനിയിൽ നാസികളുടെ ക്രൂരതയിൽ ബ്രതഹോൾഡ് ബ്രഹത്ത്തിനു പാലായനം ചെയ്യേണ്ടിവന്നു. 1936 ൽ സ്പെയിനിൽ ലോർക്ക എന്ന എഴുത്തുകാരനെകൊണ്ട് തന്നെ സ്വന്തം ശവക്കുഴി കുഴിപ്പിക്കുകയുണ്ടായി. ഈ ചരിത്രവസ്തുക്കളുടെ തുടർച്ചയാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന അസഹിഷ്ണുതയെന്നും എം.മുകുന്ദൻ പറഞ്ഞു.

14 ജില്ലകളിൽ നിന്നുള്ള 300 ലൈബ്രറികളിൽ നിന്നുള്ള പ്രതിനിധികൾ സാംസ്കാരികോൽസവത്തിൽ പങ്കെടുക്കുന്നുണ്ട്. സാംസ്‌കാരികോത്സവത്തിന് കേരള കലാമണ്ഡലത്തിന്റെ 11 നർത്തകിമാർ അണിനിരന്ന സംഗീത നൃത്തശില്പത്തോടെ തുടക്കം കുറിച്ചു. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം നിർവഹിച്ചു. ജനതതിയുടെ പ്രയാണത്തിന്റെ ഭാഗമായി കൈമുതലായ സാംസ്കാരിക സമ്പന്നത സമൂഹത്തിന് വലിയ മുതൽക്കൂട്ടാണ്. കാലുഷ്യമുക്തമായ ഒരു സമൂഹസൃഷ്ടിക്കായി സാംസ്കാരിക പോരാളികളായി മാറാൻ ലൈബ്രറി പ്രവർത്തകർക്ക് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു സ്വാഗതസംഘം ചെയർമാന്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. അധ്യക്ഷത വഹിച്ചു.

പ്രൊഫ.അഗ്രഹാര കൃഷ്ണമൂർത്തി, ഡോ. കെ.ശിവറെഡ്ഡി, ഡോ.എം.മീനാക്ഷി, ടി.ഡി.രാമകൃഷ്ണന്‍, പ്രൊഫ. എം.എ റഹ്മാന്‍, ഡോ. വി.വി.കുഞ്ഞികൃഷ്ണന്‍ എന്നിവർ മുഖ്യാതിഥികളായിരുന്നു. ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബു അതിഥികളെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍, നഗരസഭാ ചെയർപേഴ്ൺ ബീഫാത്തിമ ഇബ്രാഹിം, മുന്‍ എം.എല്‍.എ: സി.എച്ച്. കുഞ്ഞമ്പു, സംഘാടകസമിതി രക്ഷാധികാരി കെ.പി.സതിഷ്ചന്ദ്രന്‍, നഗരസഭാ മുന്‍ ചെയർമാന്‍ ടി.ഇ.അബ്ദുല്ല, ഹക്കീം കുന്നിൽ, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ:പി. അപ്പുക്കുട്ടന്‍, സംഘാടക സമിതി ജനറൽ കൺവീനർ പി.വി.കെ.പനയാല്‍ എന്നിവർ പ്രസംഗിച്ചു.

കവിസമ്മേളനം പ്രഭാവർമ ഉദ്ഘാടനം ചെയ്തു. പി.രാമൻ അധ്യക്ഷനായിരുന്നു. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ പ്രഭാവർമയെ ഡോ.കെ. ശിവറെഡ്ഡി ആദരിച്ചു. ഇ.പി.രാജഗോപാലൻ, കനല്‍ മൈന്തന്‍, മോഹന്‍ കുണ്ടാര്‍, ഡോ. മീനാക്ഷി, മുഹമ്മദ് ബഡ്ഡൂര്‍, എഡ്വേഡ് ലോബോ തൊക്കോട്ട്, ദിവാകരന്‍ വിഷ്ണുമംഗലം, സി.എം.വിനയചന്ദ്രന്‍, പി.പി.കെ.പൊതുവാൾ എന്നിവർ കവിത ചൊല്ലി. ചവറ കെ.എസ്.പിള്ള, രാധാകൃഷ്ണന്‍ പെരുമ്പള എന്നിവർ പ്രസംഗിച്ചു.

ബഹുസ്വരത, ജനാധിപത്യം, സംസ്‌കാരം എന്നീ വിഷയത്തില്‍ നടന്ന സെമിനാര്‍ കെ.ഇ.എന്‍.കുഞ്ഞഹമദ് വിഷയം ഉദ്ഘാടനം ചെയ്തു. ഇ.പി.രാജഗോപാലൻ അധ്യക്ഷനായിരുന്നു. അഗ്രഹാര കൃഷ്ണമൂർത്തി, ഡോ കെ.ശിവറെഡ്ഡി, ടി.ഡി.രാമകൃഷ്ണന്‍, ഡോ.സി.ബാലൻ, നാരായണൻ പേരിയ, എൻ.എസ്.വിനോദ്, കെ.വി.കുമാരൻ എന്നിവർ പ്രസംഗിച്ചു.

Get the latest Malayalam news and Literature news here. You can also read all the Literature news by following us on Twitter, Facebook and Telegram.

Web Title: Kerala state library council south asian cultural festival

The moderation of comments is automated and not cleared manually by malayalam.indianexpress.com