“പിന്നെ അത്
അതിന്‍റെ
കാൽച്ചോട്ടിലെ
അതിനേക്കാൾ
വലുപ്പമുള്ള നിഴലിൽ
എന്നെത്തന്നെ നോക്കി നിന്നു.
ഞാൻ അതിനോടു പറഞ്ഞു:
നിന്‍റെ കൂടെ ഞാന്‍ വരുന്നില്ല.
ഞാൻ എവിടെക്കുമില്ല. ഞാന്‍ ആരുടെയും
കൂടെ പോകുന്നില്ല.
അത്,
അതിന്‍റെ കാൽച്ചോട്ടിലെ
അതിനേക്കാൾ
വലുപ്പമുള്ള നിഴലിൽ
എന്നെത്തന്നെ നോക്കി നിന്നു
ഒരു പകല്‍ മുഴുവനും.
എന്നാൽ,
അന്ന് രാത്രി,
മാനത്ത്
അമ്പിളിയമ്മാവന്റെ
തൊട്ടരികില്‍, അതിനെ
കണ്ടതും
ഞാൻ മോഹാലസ്യപ്പെട്ടു.
മുറ്റത്ത് വീണു
ആലില പോലെ
എന്റെ
രാജകുമാരന്‍റെ
മടിത്തട്ടിൽ.”