ജെസിബി പുരസ്കാരം: എസ് ഹരീഷിന്റെ ‘മീശ’ അടക്കം അഞ്ച് പുസ്തകങ്ങൾ അന്തിമ പരിഗണനയിൽ

ദീപ അനപ്പരയുടെ ‘ജിൻ പട്രോൾ ഓൺ ദ പർപിൾ ലൈൻ’ അടക്കമുള്ള മറ്റ് നാല് പുസ്തകങ്ങളും പട്ടികയിൽ ഇടം നേടി

s hareesh jcb award, meesha jcb award, mees jcb award, s hareesh, meesa, meesha, jcb shortlist, jcb shortlist 2020, jcb shortlist 2020 announced, jcb shortlist 2020, indian express, indian express news

ന്യൂഡൽഹി: ഈ വർഷത്തെ ജെസിബി പുരസ്കാരത്തിനായുള്ള ചുരുക്കപ്പട്ടികയിൽ എസ് ഹരീഷിന്റെ ‘മീശ’യും ദീപ അനപ്പരയുടെ ‘ജിൻ പട്രോൾ ഓൺ ദ പർപിൾ ലൈനും’ അടക്കം അഞ്ച് പുസ്തകങ്ങൾ. ആനി സെയ്ദിയുടെ പ്രെല്യൂഡ് റ്റു റയറ്റ്, സമിത് ബസുവിന്റെ ചൂസൺ സ്പിരിറ്റ്സ്, ധരിണി ഭാസ്കറിന്റെ അവർ ബോഡീസ് പൊസസ്ഡ് ബൈ ലൈറ്റ് എന്നിവയാണ് ചുരുക്കപ്പട്ടികയലുൾപ്പെട്ട മറ്റ് പുസ്തകങ്ങൾ.

നേരത്തേ പുരസ്കാരത്തിനായി പരിഗണിക്കുന്ന 10 പുസ്തകങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് ഇതിൽനിന്ന് അഞ്ച് പുസ്തകങ്ങൾ തിരഞ്ഞെടുത്ത് ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. മീശയുടെ ഇംഗ്ലീഷ് വിവർത്തനമാണ് പുരസ്കാരത്തിനായി പരിഗണിച്ചിട്ടുള്ളത്.

ഇത്തവണ സാഹിത്യ രചനകളോടൊപ്പം മറ്റു വിഭാഗം ഗ്രന്ഥങ്ങളും പട്ടികയ്ക്കായി പരിഗണിക്കുന്നുണ്ടെന്ന് ജെസിബി പ്രൈസ് ഫോർ ലിററ്ററേച്ചർ ഡയരക്ടറായ മിത കപൂർ പറഞ്ഞിരുന്നു. ഒപ്പം വിവർത്തന രചനകളും പരിഗണിക്കുമെന്നും അവർ വ്യക്തമാക്കിയിരുന്നു.

നവംബർ ഏഴിനാണ് അന്തിമ പുരസ്കാരം പ്രഖ്യാപിക്കുക. 25 ലക്ഷം രൂപയാണ് അവാർഡ് തുക. വിവർത്തനം ചെയ്ത രചനയ്ക്കാണ് പുരസ്കാരം ലഭിച്ചതെങ്കിൽ വിവർത്തനം ചെയ്തയാൾക്ക് 10 ലക്ഷം രൂപ ലഭിക്കും. ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ച ഗ്രന്ഥകർത്താക്കൾക്ക് ഒരു ലക്ഷം രൂപ വീതം ലഭിക്കും. വിവർത്തനം ചെയ്ത കൃതിയുടെ കാര്യത്തിൽ, വിവർത്തനം ചെയ്തയാൾക്ക് 50,000 രൂപയും ലഭിക്കും.

പ്രൊഫസറും കൾച്ചറൽ തിയറിസ്റ്റുമായ തേജസ്വിനി നിരഞ്ജന, ടാറ്റ ട്രസ്റ്റിലെ ആർട്സ് ആന്റ് കൾച്ചർ വിഭാഗം മേധാവി ദീപിക സൊറാബ്ജി, എഴുത്തുകാരനും പരിഭാഷകനുമായ അരുണി കശ്യപ്, നാടകകൃത്തും സംവിധായകനുമായ രാമു രാമനാഥൻ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര നിർണയ ജൂറിയിൽ ഉൾപ്പെടുന്നത്.

 Read More: ബുക്കർ പുരസ്കാരത്തിനായി പരിഗണിച്ച് ഇന്ത്യൻ എഴുത്തുകാരിയുടെ ആദ്യ നോവൽ

പുരസ്കാരത്തിനായി പരിഗണിക്കുന്ന 10 പുസ്തകങ്ങൾ തിരഞ്ഞെടുത്ത സമയത്ത് അവ തിരഞ്ഞെടുക്കാനുള്ള കാരണങ്ങളായി മിത കപൂർ ചൂണ്ടിക്കാട്ടിയത് ആ രചനകൾ ഭാവനാത്മകമായവയാണെന്നും അവിസ്മരണീയമായ രചനകളാണെന്നുമായിരുന്നു.

“ഈ വർഷത്തേക്കുള്ള ധാരാളം എൻ‌ട്രികൾ‌ വായിക്കുമ്പോൾ‌, ഈ മാനദണ്ഡങ്ങൾ‌ ഉൾ‌ക്കൊള്ളുന്ന തരത്തിൽ താരതമ്യത്തിനായുള്ള ഒരു ചട്ടക്കൂട് ഞങ്ങൾ‌ തയ്യാറാക്കി- അതിന്റെ ഭാവം‌, ആഖ്യാനത്തിന്റെ ഇതിവൃത്തം, പുസ്തകം എത്രത്തോളം പിടിച്ചിരുത്തുന്നു, അത് എത്രത്തോളം വായനാക്ഷമമാണ്, കാഴ്ചപ്പാട്, കഥാപാത്രങ്ങൾ, കഥാ പാത്രങ്ങളുടെ ഭാഷ ആ വീക്ഷണവുമായി പൊരുത്തപ്പെടുന്നുണ്ടോ എന്നെല്ലാം. ഈ വർഷത്തെ ദീർഘ പട്ടികയിലുൾപ്പെട്ട പുസ്തകങ്ങളിൽ ഓരോ കഥാപാത്രത്തിന്റെയും വ്യതിരിക്തമായ ശബ്‌ദം പുറത്തുകൊണ്ടുവരികയും ഭാവനാത്മകവും ശക്തവുമായ കഥകൾ പറയുകയും ചെയ്യുന്നു. ചിലതിൽ ചരിത്രപരമായ കാലഘട്ടത്തിൽ നിന്നുള്ള പശ്ചാത്തലമാണെങ്കിൽപോലും നമ്മൾ ജീവിക്കുന്ന സമകാലിക ലോകത്തെക്കുറിച്ചുള്ള പുതിയ ഉൾക്കാഴ്ചകൾ ഈ പുസ്തകങ്ങൾ നൽകുന്നു. ഞങ്ങളുടെ അന്തിമ ഘട്ട ചർച്ചയ്ക്കിടെ ഉയർന്ന കാര്യം അവിസ്മരണീയതയായിരുന്നു. അത് ഇതിവൃത്തത്തിന്റെ അവിസ്മരണീയതയാവാം, രചനയുടെ അവിസ്മരണീയതയോ അല്ലെങ്കിൽ കഥാപാത്രങ്ങളെ ഓർത്തുവയ്ക്കുന്നതോ ആകാം, ഈ പുസ്തകങ്ങളിൽ അവയിൽ ഏതാണ് ഞങ്ങളുടെ ഓർമയിൽ തങ്ങിനിൽക്കുന്നത്?” മിത കപൂർ കൂടുതൽ കൂട്ടിച്ചേർത്തു.

Read More: JCB shortlist announced: Deepa Anappara, Annie Zaidi among those selected

Get the latest Malayalam news and Literature news here. You can also read all the Literature news by following us on Twitter, Facebook and Telegram.

Web Title: Jcb shortlist announced s hareesh deepa anappara annie zaidi

Next Story
ചരിത്രം ചിലപ്പോൾ കഥ പോലെ-ഗ്രാഫിക്ക് കഥjayakrishnan, graphic story ,iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express