മൂന്നു ദിവസം മുമ്പ് മരിച്ച കവിയുടെ

കവിതകളുടെ സമാഹാരം തിരയുകയായിരുന്നു

പുസ്തക അലമാരയിൽ

വാതിലിൽ ആരോ പതുക്കെ തട്ടി.

ഒരു നിമിഷം, മരിച്ചവരെ എല്ലാം വാതിൽക്കൽ

കാണുമെന്നു വിചാരിച്ചു.

ഭൂമി രണ്ടായി പകുക്കുന്നത് അങ്ങനെയാണ്.

അല്ലെങ്കില്‍ മരിച്ചവരെ ഓർത്തു നോക്കു,

ഇടിയുന്ന കിണറെന്ന് തോന്നും,karunakaran,poem,iemalayalam

നനഞ്ഞ മണ്ണിൽ പെട്ടെന്ന്

ആകാശവും അപ്പോള്‍ വന്നു കിടക്കുന്നു.

അടച്ചു വെച്ച കണ്ണുകൾക്കു മീതെ

അതിനു മുമ്പേ അതേ ആകാശം

ചരലായി പലകുറി പെയ്യുന്നു.

വാതിലിനു പുറത്ത് പക്ഷെ ഒരു യുവതി നില്‍ക്കുന്നു.

അത്ര നേരവുമോർത്ത

മരണമൊ കവിതയൊ മുമ്പിൽ വെച്ചപോലെ

അവള്‍ ഒരു കിളിക്കൂട് എന്റെ

കാൽച്ചോട്ടിൽ വെച്ചു.karunakaran poem,iemalayalam,

ലേഡി ബേർഡ്സ് സർ! അവള്‍ പറഞ്ഞു.

പിന്നെ അവള്‍ എന്നെ നോക്കി.

അല്ലെങ്കില്‍ പക്ഷികളെ വില്‍ക്കുന്നവരെ ഓര്‍ത്തു നോക്കു,

എത്ര മുഷിഞ്ഞാണ് ചില രാത്രികള്‍ നമ്മുക്ക് കൂട്ടിരുന്നത് എന്ന് ഓര്‍മ്മ വരും, മരിയ്ക്കുമെന്ന പേടിയില്‍ കര കയറിയ ഹസ്തഭോഗങ്ങള്‍ ഓര്‍മ്മ വരും..

അത് അറച്ചാലോ, അത് കരയിപ്പിച്ചാലോ….

ഞാനവളെ അകത്തേയ്ക്ക് ക്ഷണിച്ചു.

പക്ഷികളുടെ അതി നിശബ്ദതയിൽ അവള്‍

വാതിൽക്കൽ ചെരിപ്പ് ഊരി വെയ്ക്കുമ്പോൾ

അവളുടെ പാദസരം കിലുങ്ങി

വേറെ കിളികൾ,

ഞാന്‍ വിചാരിച്ചു.

പിന്നെ ഒരു സമയം മരിച്ചു പോയ കവിയുടെ പുസ്തകം

അതേ അലാമാരയിൽ നിന്നും എനിക്കു കിട്ടി. വളരെ മുമ്പ് വാങ്ങിയതായിരുന്നു. ഒരു പക്ഷെ ഇതേ പോലെ ഒരു ദിവസം.

വാതിൽക്കൽ പക്ഷികൾ ഇതേപോലെ വന്നിറങ്ങിയ സമയം.

നിശ്ശബ്ദത,

രണ്ടാമത്തെ ആകാശമായി മണ്ണില്‍

വന്നു കിടന്ന ഇങ്ങനെ ഒരു സമയത്ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook