rajesh varma ,poemപായലുകള്‍ക്കിടയില്‍
ആകാശത്തിന്റെ നീലപാകിയ
ഇടത്തില്‍ നിന്നും
ഒരു ഇര
ഞാന്നു
താന്നു
വന്നു.

ആദ്യത്തെ കൗതുകം
വായിലൂറിയ വെള്ളത്തില്‍
പതുക്കെപ്പതുക്കെ
കലങ്ങിപ്പോയി.
ഇരയെ വെട്ടി വിഴുങ്ങാനായി
തിക്കും തിരക്കുമായി.
choondalariyatha meenukal,poem,rajesh varma

പൊടുന്നനെ
ഇര മാഞ്ഞുപോയി,
ഞങ്ങളില്‍ ഒരാളും.
ഞങ്ങള്‍ പായലുകള്‍ക്കിടയിലെ
ആകാശത്തെ നോക്കി നിന്നു,
അനങ്ങാതെ.

വൈകാതെ വീണ്ടും
ഒരിര
താന്നു
വന്നു.

അൽപ്പം മുന്‍പ് മാഞ്ഞുപോയ
വനെ കുറിച്ചുള്ള
ഓര്‍മ്മ കൂടി
വെള്ളത്തില്‍ കലങ്ങി.

 

Get Malayalam News and latest news update from India and around the world. Stay updated with today's latest Literature news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ