/indian-express-malayalam/media/media_files/uploads/2019/09/karun-3.jpg)
അതീവദുഃഖിതനായി ഇരിക്കുമ്പോള്‍ ഞാനും
ബുദ്ധനെ ഓര്‍ക്കുന്നു.
ബുദ്ധന്‍റെ ഒരു പ്രതിമ എന്റെ മുറിയിലുമുണ്ട്.
പക്ഷെ, എനിക്ക് ബുദ്ധന്‍റെ ഒരു പ്രതിമയും
ഇഷ്ടമായിരുന്നില്ല.
അതീവദുഖിതനായി ഇരിക്കുമ്പോള്‍
ചിലപ്പോള്‍ ഞാനും
ബുദ്ധമതത്തിലേക്ക് മതം മാറുന്നു.
കണ്ടുപിടിക്കാത്ത നീരുറവപോലെ അപ്പോള്‍
ഞാനും പുറപ്പെട്ടുപോകുന്നു./indian-express-malayalam/media/media_files/uploads/2019/09/karun-1.jpg)
ഇതെല്ലാം ശരിയാണ്.
പക്ഷെ, എനിക്ക് ബുദ്ധന്‍റെ ഒരു പ്രതിമയും
ഇഷ്ടമായിരുന്നില്ല.
ഇരിയ്ക്കുന്നതോ. നില്‍ക്കുന്നതോ. ഒന്നും.
കിടക്കുന്ന ബുദ്ധനെ കാണുമ്പോള്‍
വെളിച്ചത്തില്‍ വറ്റുന്ന രഹസ്യമായ
ആലിംഗനങ്ങള്‍പോലെയാണ്
മതിവരുവോളം
ഞാന്‍ കണ്ടുനില്‍ക്കുന്നു./indian-express-malayalam/media/media_files/uploads/2019/09/karun-2.jpg)
എന്നാല്‍, ഇന്നലെ,
എനിക്ക് മാത്രമുള്ള ഒരു ദര്‍ശനത്തില്‍
ബുദ്ധന്‍ തലകുത്തി നില്‍ക്കുന്നു
തലകുത്തിനിന്നുകൊണ്ടുതന്നെ
വര്‍ത്തമാനം പറയുന്നു.
പക്ഷെ, വെളിച്ചത്തിലേയ്ക്കുയര്‍ത്തിയ
രണ്ട് ആയുധങ്ങള്‍പോലെ
ചോരപൊടിയുന്ന പാദങ്ങള്‍
- അങ്ങനെയൊരു പ്രതിമ
ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us