scorecardresearch
Latest News

അത്താഴത്തിനും മുമ്പ്

വീട്ടിലെവിടെയോ ഇരുന്ന്‌ ഒരു പാട്ട് മൂളുന്നു അയാളുടെ മരിച്ചുപോയ അച്ഛന്‍

karunakaran, poem, iemalayalam

 

രാത്രി, അത്താഴവുമായി വരുന്ന
ചെറുപ്പക്കാരനെ കാത്ത്‌

കാത്ത് കാത്തിരിക്കുന്നു, അയാള്‍.

വീട്ടിലെവിടെയോ ഇരുന്ന്‌
ഒരു പാട്ട് മൂളുന്നു
അയാളുടെ മരിച്ചുപോയ
അച്ഛന്‍

പക്ഷെ എന്ത്, ഇരുട്ടിലൂടെ
ബൈക്കില്‍ വരുന്ന ചെറുപ്പക്കാരന്‍
താന്‍ കൊണ്ടുവരുന്ന അത്താഴം
കൈനീട്ടി വാങ്ങാന്‍
സുന്ദരിയായ ഒരു യുവതിയെത്തന്നെ
സങ്കല്‍പ്പിക്കുന്നുkarunakaran, poem, iemalayalam

അവളെ പലവട്ടം അവന്‍
മനസ്സില്‍ കാണുന്നു.

കമ്മലുകള്‍ അഴിച്ചുവെച്ച
അവളുടെ കാതുകള്‍ ഇരുളില്‍
ഒരുവട്ടം മിന്നിയതുവരെ.

ഇതെല്ലാം ഒരൊറ്റ രാത്രിയിലാണ്.

ഏകാന്തവും ബാക്കിയുമായ ആയുസ്സിലേക്ക്
ചീവിടുകളുടെ ഒച്ചയ്ക്കുമൊപ്പം തേയുന്ന
നിശബ്ദതയിലേക്ക് നോക്കി ഇരിക്കുമ്പോള്‍.

അത്താഴത്തിനും മുമ്പ്.

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Athazhathinumunpu karunakaran