രാഷ്ട്രീയം എന്നത്  മാർഗഭ്രംശം വന്ന് അപരത്വങ്ങളിലേയ്ക്കു ചുരുക്കപ്പെടുന്ന  പദ്ധതികളാകുന്ന കാലത്ത് അരുന്ധതി റോയി തിരഞ്ഞെടുക്കുന്നത് ഇന്ത്യയുടെ യഥാര്‍ത്ഥ അപരത്വത്തെയാണ്, ഹിജഡയെ. പഴയ ഡല്‍ഹിയിലെ ഷാജഹാന്‍ബാദിലുള്ള ഖ്വാബ്‌ഗാഹ്  (സ്വപ്നങ്ങളുടെ സ്ഥലം എന്ന് അക്ഷരാര്‍ത്ഥം, പ്രായോഗികമായി കിടപ്പറ) എന്ന ഭിന്നലിംഗക്കാരുടെ വീട്ടിലെത്തുകയാണ് അഫ്താബിന്‍റെ മകനായ ഹക്കിം. അവര്‍ കഥയില്‍ ഒരു നൂലിടുകയാണിവിടെ അതേ നൂല്‍ തന്നെയാണ് കാശ്മീരില്‍ നിന്നുമുള്ള ഭയപ്പെടുത്തുന്ന കഥകളും പൗരന്റെ ജനനവും മരണവുമൊക്കെയായി ഇഴചേരുന്നത്. “കശ്മീര്‍ ഇന്ത്യയെ സ്വയം നശിപ്പിക്കും” എന്ന് അവസാനം ഉറപ്പിച്ചു പറയുന്നിടത്താണ് അരുന്ധതി റോയിയെ ജീപ്പിനുമുന്നില്‍ കെട്ടിവെക്കണം എന്നുപറയുന്ന ഇന്ത്യയില്‍ ജനിച്ച ആശയകുഴപ്പമുള്ള ദേശീയ വാദികള്‍ അവരെ ഹമ്മറില്‍ കയറ്റി ഉരുക്കിചേര്‍ക്കുക.

പക്ഷെ ദേശീയതയുടെ ആ ആവേശം പ്രകടനം അനാവശ്യമാണ്. കാരണം അത് ഒരു പ്രവചനമല്ല എന്നതുതന്നെ. ഒരു സമകാല ദേശീയ ചരിത്രമാണത്. ഒരിക്കല്‍ കാശ്മീരില്‍ മാത്രം കുത്തകയാക്കിയിരുന്ന അവിശ്വസനീയമായ ക്രൂരതയും അനാദരവും ഇപ്പോള്‍ സമതലങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. ക്രൂരമായ കിരാതനിയമങ്ങള്‍ അവിടങ്ങളില്‍ സര്‍വസാധാരണമാണ് ഇപ്പോള്‍. ജീവിതം അനിശ്ചിതവുമാണ്. ഗോ സംരക്ഷണവും പെല്ലറ്റ് തോക്കുകളുമുള്ള സമകാലീന ഇന്ത്യയിലാണ് ദി മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്സ് രൂപപ്പെടുന്നത്. അത് എണ്‍പതുകളിലെ സിഖ് വിരുദ്ധ കലാപങ്ങളിലേക്കും തിരിച്ചുപോവുന്നുണ്ട്. പിന്നീട് കഥ സഞ്ചരിക്കുന്നത് രക്തരൂക്ഷിതമായ ഒരു വഴിയിലൂടെയാണ് 2002ലെ ഗുജറാത്ത് വംശഹത്യ, നിലവിലുള്ള മാവോയിസ്റ്റ് കലാപങ്ങള്‍, വയലൻസിന്റെ മേല്‍ ഭരണകൂടത്തിനുണ്ടായ ആധിപത്യത്തെ ഗുണ്ടാസംഘങ്ങള്‍ക്ക് കരാറുനല്‍കുന്നത്. ഇതിനുപുറമേ ഭോപാല്‍ ഗ്യാസ് ദുരന്തത്തിലേക്കും അതുപിന്‍പറ്റിയുള്ള എതിര്‍പ്പുകളിലേക്കും വഴി തെളിക്കുന്നുണ്ട് അരുന്ധതി റോയി. ‘ദി ഗോഡ് ഓഫ് സ്മാള്‍ തിങ്ങ്സിനു’ ഇരുപതു വര്‍ഷങ്ങള്‍ ശേഷം അരുന്ധതി പ്രകാശിപ്പിക്കുന്ന പുസ്തകമാണിത്. എന്നാല്‍ ഇരുപതു വര്‍ഷത്തെ പ്രയത്നമാണ് പുസ്തകം എന്ന്‍ പറയാന്‍ പറ്റില്ല. ചിലപ്പോള്‍ പല ഭാഗങ്ങളും ‘കണ്ടെത്തിയ’ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി മുന്നേ രചിച്ചതാണ്. എങ്കിലും കാലികമായ ആഖ്യാന രീതിയാണ് പുസ്തകമുടനീളമുള്ളത്. ക്രമേണ, ഫോണ്‍ ഉപയോഗിക്കുന്ന എല്ലാവരെയും അലട്ടുന്ന, സമകാലീന സംഭവങ്ങളായ ശ്രീനഗറിലെ വെള്ളപ്പൊക്കവും എല്ലാ സെല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കും ദോഷദൃക്കായി വന്ന തൈറോകെയറെന്ന സ്പാം എസ്.എം.എസുമൊക്കെ വിവരണങ്ങളായി കടന്നുപോവുന്നുണ്ടിവിടെ.

ഇന്ത്യന്‍ വായനകാര്‍ക്ക് ചിരചിതമായൊരു സാഹചര്യങ്ങളുണ്ടതില്‍. “കെണിയിലകപ്പെട്ട മുയല്‍ ” എന്ന് ക്രൂരമായി ന്യായീകരിക്കപ്പെട്ട മന്‍മോഹന്‍ സിങ് സര്‍ക്കാരിന്‍റെ രണ്ടാം കാലയലവിലെ ഒരു നിര കുംഭകോണം തന്നെയുണ്ടതില്‍. ജന്തര്‍ മന്തര്‍ കാണുന്ന മിസ്റ്റര്‍ അഗര്‍വാളിന്റെ ഉദയം. കഷ്ടിച്ചുമറയ്ക്കപ്പെടുന്ന അരവിന്ദ് കേജ്രിവാള്‍ ഒരു “സങ്കുചിതനായ ഗാന്ധിയന്‍ അക്കൗണ്ടന്റ് ആണ് ഇവിടെ.” ഒരു അക്കൗണ്ടന്റിന്‍റെ മനസ്സില്‍ തളക്കപ്പെട്ട വിപ്ലവകാരി”. രണ്ടു ബലൂണുകള്‍ കൂട്ടിയുരസുമ്പോഴുള്ള ശബ്ദത്തോടുകൂടിയ പ്രവാചകസ്വരം. ഈ സജീവ ഭാഗങ്ങള്‍ റോയിയെ തുടരാന്‍ അനുവദിക്കുമായിരിക്കും. റോയിയെ ഹമ്മറില്‍ ഘടിപ്പിച്ചു നിര്‍ത്താമെന്നു വിചാരിച്ചവര്‍ തന്നെ അവര്‍ക്ക് പകരമായി ഒരു ജാഗ്വാര്‍ സമ്മാനിക്കുമായിരിക്കും. എന്നിട്ട് അവരെ ബഹുമാനത്തോടെ പിന്‍ സീറ്റില്‍ ഇരുത്തുമായിരിക്കും. ഇന്നത്തെ ജീവിത പാശ്ചാത്തലവും ഇതില്‍ വരുന്നുണ്ട്. രണ്ടു കമിതാക്കള്‍ പിരിഞ്ഞുപോവുന്നത് മൊബൈല്‍ റിപബ്ലിക്കിലേക്കല്ല. മറിച്ച് മനസ്സുകളുടെ ഒരു ദ്വീപിലേക്കാണ്. “oozy for woozy’ എന്ന് പറയുന്ന ഗോലക് എന്നൊരു ഒഡിയ കഥാപാത്രവും കാമിയോ റോളില്‍ വരുന്നുണ്ട്. സ്കൂള്‍ ഓഫ് പ്ലാനിംഗ് ആന്റ് ആര്‍കിട്ടെക്ച്ചറിലെ ദിനങ്ങളിലുണ്ടായ ഏതെലുമൊരു കലാകാരനായ സുഹൃത്താവാം അത്. വിഡ്ഢിത്താവും വിഷവും വിളമ്പുവാനായി സ്റ്റുഡിയോകള്‍ വാടകയ്ക്കെടുക്കുന്ന കപ്പടമീശയും ധാരാളം മെഡലുകളും ഉള്ള വാര്‍ദ്ധക്യം ബാധിച്ച ആര്‍മി ജനറല്‍” എന്ന് പറയുമ്പോള്‍ അയാളെയും നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇവരൊക്കെ നില്‍ക്കുന്ന ഭൂപ്രകൃതി ഇരുപതാം നൂറ്റാണ്ടിളെ ഡല്‍ഹിയാണ്. റൂ അഫ്സ, ബ്രില്‍കരീം, അമല്‍റ്റാസ്, ലൈംഗികവിദഗ്ദ്ധര്‍ (പ്രധാനമന്ത്രിമാര്‍ ഇപ്പോള്‍ ഇതിനെ ബാധിക്കുന്നു ), അനന്തമായ ആകാശത്തില്‍ പറക്കുന്ന പട്ടങ്ങള്‍ എന്നിവയൊക്കെ പശ്ചാത്തലം ആവുന്നുണ്ടിവിടെ.

Read More:ഇന്ദ്രിയാനുഭവങ്ങളുടെ രാഷ്ട്രീയമാണ് അരുന്ധതി റോയിയുടെ നോവൽ

പരിചിതങ്ങളായ മുഖങ്ങളും പൂരിപ്പിക്കാവുന്ന കഥാപാത്രങ്ങളും നിറഞ്ഞയീ ബാള്‍റൂം കുറച്ചുനേരത്തേക്ക് രസകരമാണ്. പക്ഷേ അരങ്ങിന്‍റെ ഇടത്തുനിന്നും വലത്തുനിന്നും ആരാണ് പ്രവേശിക്കുന്നത് എന്ന്‍ പറയുന്നിടത്ത് ഒരു മറയുണ്ട്‌. പെല്ലെറ്റ് തോക്കില്‍ അന്ധരായ കശ്മീരികളുടെ ചിത്രങ്ങള്‍ മാത്രം കണ്ടിട്ടുള്ള ബ്രിട്ടനിലെ ഒരു വായനക്കാരനെ സംബന്ധിച്ച് ഇത് ആത്മാവില്‍ നിന്നും കാതലായ കാര്യങ്ങളെ എടുത്തുകളയുന്ന ഒന്നാവും. എന്നാല്‍ കശ്മീരിനു ഡല്‍ഹിയുമായുള്ള മോശപ്പെട്ട ബന്ധങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍, ഗവേഷകര്‍, ആക്റ്റിവിസ്റ്റുകള്‍, വക്കീലന്മാര്‍ എന്നിവരൊക്കെ ദശാബ്ദങ്ങളായി പുറത്തുവിടുന്ന ഒട്ടനവധി സിനിമകളും പേപ്പര്‍ കൂമ്പാരങ്ങളും കണ്ടവര്‍ക്ക് അതങ്ങനെയല്ല.

ജാഗ്രതയോടെ ശബ്ദം കുറച്ചുവെച്ചുകൊണ്ടാണ് നമ്മള്‍ ഇന്ത്യന്‍ ടിവി കാണുന്നത്. ഇന്ത്യന്‍ വാര്‍ത്തകള്‍ വായിക്കുന്നത്. ഗുജറാത്തില്‍ അരങ്ങേറിയ മനുഷ്യവിരുദ്ധമായ ക്രൂരകൃത്യങ്ങളെക്കുറിച്ച് നമുക്കെല്ലാവര്‍ക്കും അറിയാം. പീഡനകേന്ദ്രങ്ങളായിമാറിയ കശ്മീരിലെ ഭംഗിയുള്ള ബംഗ്ലാവുകളെക്കുറിച്ച് നമുക്കെല്ലാം അറിയാം. ഇവിടെ സൂത്രധാരനും മദ്യാസക്തനുമായ ഒരു ബംഗാളി ഉദ്യോഗസ്ഥന്‍ പ്രതിനിധീകരിക്കുന്ന ഇന്റലിജന്‍സ് ബ്യൂറോയെക്കുറിച്ചും നമുക്കെല്ലാവര്‍ക്കും അറിയാം

അഖണ്ഡതയും ഏകത്വവും തേടുന്ന സ്വപ്നതുല്ല്യമായ ഇന്ത്യന്‍ പശ്ചാത്തലത്തിലാണ് ഇവിടെ നമ്മുടെ ജീവിതങ്ങളെ കൊത്തിവചിരിക്കുന്നത്. ഓപറേഷന്‍ ബ്ലൂ സ്റ്റാര്‍, ഗ്രീന്‍ ഹണ്ട് തുടങ്ങി അരുന്ധതി റോയി “കാവി കിളികൾ” (saffron parakeets) എന്ന് വിശേഷിപ്പിക്കുന്നത് കോടതിമുറികളിലും സിനിമാപ്രദര്‍ശനങ്ങളിലുംവരെ അശാന്തിനിറയ്ക്കുന്ന “കിളികളുടെ പ്രബോധന നിർവാഹക പദ്ധതിയാകുന്നുണ്ട്” (parakeet committee of pedagogy) യഥാര്‍ത്ഥ കാരണങ്ങള്‍ ദാരുണമാണ്. വാര്‍ത്താമാസികകളിലെപ്പോലെ വിശദീകരണങ്ങളോടുകൂടി വാര്‍ത്തകളെ ഫിക്ഷനാക്കുമ്പോള്‍ അത് മടുപ്പുളവാക്കുന്നുണ്ട്. ഇതുകൂടാതെ ഇന്ത്യയിലെ പ്രാദേശികഭാഷാ എഴുത്തുകാര്‍ പലരും ഇതേ പാശ്ചാത്തലത്തെ പല കഥകളിലുമായി സമര്‍ത്ഥമായി കൈകാര്യം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതില്‍ പലരും അരുന്ധതിയോളം അന്താരാഷ്‌ട്ര ശ്രദ്ധ നേടിയിട്ടില്ലാത്തവരാണ്.

arundhathi roy, new novel, review

അരുന്ധതി റോയ്- ഫൊട്ടോ- നീരജ് പ്രിയദർശി

എന്നാല്‍ യാഥാർത്ഥ്യത്തിന്റെ ഈ ജോണ്‍ പില്‍ജര്‍ പതിപ്പ് ഓരോ വിഭാഗത്തിലുമുള്ള മനുഷ്യ കഥകളില്‍ കുട്ടികളുടെയും മൃഗങ്ങളുടേയും സാന്നിദ്ധ്യത്താലും ചെറിയ സാഹചര്യങ്ങളുടെ വിവരണങ്ങള്‍ വഴിയും യാഥാർത്ഥ്യങ്ങള്‍ക്കൊരു ശരീരം നല്‍കുന്നു. അരുന്ധതി അവരുടെ നഗരത്തിന്‍റെ ദൈനംദിന ജീവിതത്തെ നല്ലപോലെ നിരീക്ഷിക്കുന്ന ഒരാളാണ്. അവര്‍ യോഗമുള്ളവരുടേയും താത്പര്യമുള്ളവരുടെയും കഥകളെ ഒന്നിച്ചു തുന്നിച്ചേര്‍ക്കുന്നു. അടിച്ചമര്‍ത്തുന്നവന്റെയും അടിച്ചമര്‍ത്തപ്പെടുന്നവരുടേയും. കേന്ദ്ര കഥാപാത്രം അഭയം കണ്ടെത്തുന്ന നഗരത്തിലെ ഫ്ലീറ്റ് സ്ട്രീറ്റിനു പിന്നിലെ പഴയ മുസ്ലീം ശ്മശാനം പോലുള്ള വളരെക്കുറച്ച് ഡല്‍ഹി നിവാസികള്‍ക്ക് മാത്രം പരിചിതമായ യഥാര്‍ത്ത സജ്ജീകരണങ്ങളെ അവര്‍ ഉപയോഗിക്കുന്നുണ്ട്. ശവകല്ലറകള്‍ക്കിടയില്‍ ജീവിക്കുക എന്നത് കേന്ദ്രകഥാപാത്രത്തിന്‍റെ “ജീവിതത്തെ കുറച്ച് നിശ്ചിതവും മരണത്തെ കൂടുതല്‍ തീര്‍ച്ചയുള്ളതുമാക്കുന്നു.”

ക്രൂരതകളെ ആഘോഷിക്കുന്ന ഒരു സമൂഹത്തെ രചിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. എന്നാല്‍,അരുന്ധതി അതിന്റെ തലയ്ക്കല്‍ തന്നെ പ്രഹരിക്കുന്നുണ്ട് . രക്തവും ചീറ്റുന്നു. എങ്കിലും ബുക്കര്‍ സമ്മാനം നേടികൊടുത്ത കരവിരുത് നഷ്ട്ടപ്പെടുന്നുണ്ട് ഇവിടെ. സാങ്കേതികമായി മികച്ചുനിന്ന ദി ഗോഡ് ഓഫ് സ്മാള്‍ തിങ്സില്‍ നിന്നും രണ്ടുപതിറ്റാണ്ടുതാണ്ടുമ്പോഴേക്കും ഫിക്ഷന്‍ വാദശീലത്തിനോട് പരാജയപ്പെടുന്നതായി തോന്നുന്നു. ചിലപ്പോഴൊക്കെ കഥയും, എണ്ണമറ്റ കഥാപാത്രങ്ങളും പ്രത്യയശാസ്ത്രഭാരത്തെ അന്വേഷിച്ചുകൊണ്ട് അലക്ഷ്യമാവുന്നുണ്ട്. അതിനെ ഏച്ചുകെട്ടി വെക്കാനുള്ള ശ്രമങ്ങളും പ്രകടമാണ് (എന്തിനു ബുദ്ധിമുട്ടണം ? യാഥാര്‍ത്യത്തിന്‍റെ അടുക്കും ചിട്ടയുമില്ലായ്മയിലാണ് അതിന്റെ ഭംഗി). ഭക്ഷണശാലകളില്‍ കഴിക്കാന്‍ ചെല്ലുന്നവര്‍ക്ക് അടുക്കള കാണിച്ചുകൊടുക്കാത്തതിനു ഒരു കാരണമുണ്ട്. കാര്യങ്ങള്‍ എങ്ങനെ പാകപ്പെടുത്തുന്നു എന്നത് കാണുന്നത് പലപ്പോഴും കഴിക്കാനുള്ള താത്പര്യത്തെ ഇല്ലാതാക്കും.

ഇന്ത്യ അഭിമുഖീകരിക്കുന്ന വിഷമയമുള്ള വിരോധാഭാസങ്ങളിലൂടെയാണ് അരുന്ധതി വട്ടമിട്ടുപറക്കുന്നത്. എങ്ങനെയാണ് ഏകപക്ഷീയമായി വയലന്‍സുകളെ അനുവദിക്കുക മാത്രമല്ല, മറിച്ച് ആഘോഷിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തില്‍ നമ്മള്‍ ശാന്തരാവുന്നത് ? ഉഴവുചാലില്‍ നിന്നും നിര്‍മിച്ച വാളുമായി ഇന്ത്യയെ ആകമാനം മാറ്റിമറിയ്ക്കാന്‍ പോവുന്ന മിശിഹാമാരെ നമ്മള്‍ എന്തുകൊണ്ടാണ് സ്ഥിരമായി വിശ്വസിച്ചുപോരുന്നത് ? എന്തുകൊണ്ടാണ് നമ്മള്‍ സമചിത്തതയെകുറിച്ച് അസ്വസ്ഥരല്ലാത്തത് ? എങ്ങനെയാണ് ഒന്ന് ഞെട്ടാന്‍ കൂടിയുള്ള കഴിവ് നമുക്ക് നഷ്ടമായത് ? അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്സ് ഉത്തരങ്ങള്‍ നല്‍കുന്നില്ല. എങ്കിലും രാത്രിയില്‍ നമ്മളെ ഉണര്‍ത്തുന്ന ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

പുസ്തകം : ദി മിനിസ്റ്ററി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്സ്
രചയിതാവ്: അരുന്ധതി റോയി
പ്രസാധനം: പെന്‍ഗ്വിന്‍
പേജ് : 438
വില: 599രൂപ

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook