scorecardresearch

അന്ധം--അരുണാ നാരായണൻ ആലഞ്ചേരി എഴുതിയ കവിത

'നീ എന്താണ് കാണുന്നതെ'ന്ന് ഞാൻ  ചോദിച്ചു 'നിങ്ങൾ കാണാത്തതെല്ലാം..' അവൾ മറുപടി പറഞ്ഞു നമ്മൾ കാണാത്ത ലോകത്തെക്കുറിച്ച് നമുക്ക് എന്തറിയാം?" -അരുണാ നാരായണൻ ആലഞ്ചേരി എഴുതിയ കവിത

'നീ എന്താണ് കാണുന്നതെ'ന്ന് ഞാൻ  ചോദിച്ചു 'നിങ്ങൾ കാണാത്തതെല്ലാം..' അവൾ മറുപടി പറഞ്ഞു നമ്മൾ കാണാത്ത ലോകത്തെക്കുറിച്ച് നമുക്ക് എന്തറിയാം?" -അരുണാ നാരായണൻ ആലഞ്ചേരി എഴുതിയ കവിത

author-image
Aruna Alancheri
New Update
Aruna Poem

Aruna Poem

Advertisment

എനിക്ക് എന്നും നിറയെ നിറങ്ങളുള്ള 
പാലറ്റ് ഉണ്ടായിരുന്നു
എൻ്റെ കൂട്ടുകാരിക്ക് ഈ ചിത്രങ്ങളൊന്നും കാണാനാവില്ല എന്ന് ഞാൻ ഖേദിച്ചു
'ഹാ കഷ്ടം ഇരുണ്ടലോകം!' 
എന്ന് ഉള്ളാലെ വിലപിച്ചു
ഞാൻ ഊതിയ സോപ്പ് കുമിളകളിൽ മഴവില്ലുകൾ വിരിഞ്ഞു
അവ പല ലോകങ്ങളായി ഉയർന്ന് തമ്മിൽ തട്ടി പൊലിഞ്ഞു പോയി
സ്വതന്ത്രരായവ മാത്രം ഉയർന്നുപോയി.
അവൾ വിരലുരുമ്മി പുസ്തകങ്ങൾ വായിച്ചു 
എന്നെപ്പോലെ ചിരിക്കുകയും കരയുകയും ചെയ്തു
വിരലിന്റെ തുമ്പത്ത് ആറു കുത്തുകൾ മാറിയും മറിഞ്ഞും തിരിഞ്ഞും ഉയർന്നു
കിലുകിലുങ്ങനെ പൊഴിയുന്ന അവളുടെ ചിരി 
ഞാൻ കാണാത്ത രൂപങ്ങളായി 
എനിക്ക് മുമ്പിൽ നൃത്തം ചെയ്തു
'നീ എന്താണ് കാണുന്നതെ'ന്ന് ഞാൻ  ചോദിച്ചു
'നിങ്ങൾ കാണാത്തതെല്ലാം..' അവൾ മറുപടി പറഞ്ഞു
നമ്മൾ കാണാത്ത ലോകത്തെക്കുറിച്ച് നമുക്ക് എന്തറിയാം?
ആ കണ്ണുകളുടെ പളുങ്ക് നിറം അപ്പോൾ സകല നിറങ്ങളെയും ഉൾക്കൊണ്ടു,
'ഗുരുവേ' എന്ന് എന്റെ കാഴ്ചയറ്റ മനസ്സ് 
അവൾക്കു മുന്നിലുണർന്നു.

Poem Malayalam Writer Literature

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: