Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ
സാഹിത്യകാരന്‍ തോമസ് ജോസഫ് അന്തരിച്ചു

നിന്നെ ദാഹിക്കുമ്പോൾ

കാമം അതിന്റെ കുഞ്ഞിക്കണ്ണുകളിൽ തിളക്കം നിറയ്ക്കുകയും ചോരിവായിൽ ചിരിക്കുകയും ചെയ്തു

aruna alancheri , poem, iemalayalam

 

നീ പോയ രാത്രി ഇടിയും മിന്നലുമില്ലാതെ
മഴ നിശബ്ദമായി ചീഞ്ഞു പെയ്തു.
പുഴ വഴി മാറി ഒഴുകുകയോ
ഭൂമി പിളരുകയോ
മരങ്ങളോ മലകളോ പൊട്ടിവീഴുകയോ ഉണ്ടായില്ല.
എന്തിന്?
ചൂളം കുത്തിയ ഒരു കാറ്റു പോലും വന്നില്ല.
കാമം അതിന്റെ കുഞ്ഞിക്കണ്ണുകളിൽ
തിളക്കം നിറയ്ക്കുകയും
ചോരിവായിൽ ചിരിക്കുകയും ചെയ്തു.aruna alancheri , poem, iemalayalam
പ്രാകൃതമായ ആ നിഷ്കളങ്കതയിൽ ഞാൻ നിസ്വാർത്ഥയായി.
എട്ടുകാലിവല പോലെ പശിമയുള്ള
എന്റെ കുരുക്കിൽ നിന്നും നിന്റെ പ്രാണിജീവിതം അയച്ചു വിട്ടതാണ്,
എന്നിട്ടും…
ആദ്യമായി അമ്മയെ പിരിഞ്ഞ
മുലകുടി മാറാത്ത കുഞ്ഞിനെ പോലെ
അതികഠിനമായി എനിക്ക് നിന്നെ ദാഹിക്കുന്നു.

Get the latest Malayalam news and Literature news here. You can also read all the Literature news by following us on Twitter, Facebook and Telegram.

Web Title: Aruna alancheri poem ninne daahikumbol

Next Story
കന്യകാവരമ്പ്d p abhijith ,story,malayalam story, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com