മാംസത്തിന്‍റെ വാസ്തുവിദ്യ

റാഷാ എന്ന രവിശങ്കറിന്റെ “ആർക്കിടെക്ചർ ഓഫ് ഫ്ലഷ്” എന്ന ഇംഗ്ലീഷ് കവിതാ സമാഹാരത്തെ കുറിച്ചും കവിയും പത്രാധിപരുമായ പി എസ് ജോസഫ് എഴുതുന്നു

ps joseph, Architecture of Flesh, ,Ra Sh, english poem

ഉറച്ച ആത്മവിശ്വാസത്തോടെയാണ് ഈ കവി വായനക്കാരെ ഉന്നം വെയ്ക്കുന്നത്. പഴയ മട്ട് പ്രയോഗങ്ങളേയും കഴിഞ്ഞ കാല ബിംബങ്ങളെയും തിരസ്ക്കരിക്കുന്ന ഒരു പുതിയ സംഘം കവികള്‍ക്കിടയ്ക്കാണ് ഇയാളുടെ സ്ഥാനം. നേരിട്ടുള്ള ആക്രമണത്തിലൂടെ പ്രത്യക്ഷമായ അനുഭവങ്ങളില്‍നിന്നുള്ള പുതിയ ബിംബങ്ങള്‍ ഉത്പാദിപ്പിച്ചുകൊണ്ട് നമ്മുടെ പുതിയ നൂറ്റാണ്ടിന്റെ ഇരുണ്ട യാഥാര്‍ഥ്യത്തില്‍ നിന്ന് ഇയാള്‍ നാടകീയത സൃഷ്ടിക്കുന്നു. റാഷ് താരതമ്യേന പുതിയ കവിയാണ്‌. ഇയാള്‍ ഉണര്‍ത്തുന്ന ഭാവനാശീലത പുത്തനും സമകാലികവുമാണ്.

മലയാളത്തിലേയ്ക്കുള്ള വിവര്‍ത്തനങ്ങളില്‍കൂടി സമകാലിക എഴുത്തുകാരെ റാഷ് പിന്തുടരുക മാത്രമല്ല, ഇന്ത്യന്‍ ഇംഗ്ലീഷ് കവിതയിലെ ഒരു സവിശേഷ സ്വരവും കൂടിയാണ് ഇയാള്‍. അതിന് തെളിവ് ഇയാളുടെ കവിതാസമാഹാരം “ആര്‍കിട്ടെക്ച്ചർ ഓഫ് ഫ്ലെഷ്” ( മാംസത്തിന്റെ വാസ്തുവിദ്യ)’ തന്നെയാണ്. അതിസാധാരണമെന്നു തോന്നുന്ന കാര്യങ്ങളില്‍നിന്നോ മാംസനിബദ്ധമായ വിഷയങ്ങളില്‍നിന്നോ ഇയാള്‍ മാറിനില്‍ക്കുന്നില്ല. ഇയാളുടെ ലോകവും ബിംബങ്ങളും വരാന്‍പോകുന്ന കാലത്തിന്റെ ഒരു ചൂളയായി കണക്കാക്കാവുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഇരുള്‍ആവാഹിച്ചവയാണ്.

യുദ്ധം, മരണം, ബലാല്‍സംഗം, രോഗം, ജീര്‍ണത എന്നീ തീമുകള്‍ക്ക് ചുറ്റുമാണ് റാഷിന്റെ കവിത വികസിക്കുന്നത്. ഒന്നാമത്തെ കവിത തന്നെ മനുഷ്യര്‍ ബലാല്‍സംഗം ചെയ്കയും കൊല്ലുകയും ചെയ്യുന്ന കെട്ട കാലത്തില്‍ആണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.

“The blood is not the thing
Nor the scaring wolf bites
Nor the ripped intestines
It is the gloat in the eyes
That bore into the flesh
……
An autopsy chart,a morticians design
An architecture of flesh built around a void,
A hollow,a frozen core.”

ഒരു ഫോറന്‍സിക് സര്‍ജന്റെ മേശയില്‍നിന്നുള്ള കാഴ്ചയാണിത്. ഇവിടെ കാൽപ്പനികമായ സമീപനങ്ങള്‍ക്ക് പകരം കാട്ടിലെ ഒരു ഇരമൃഗത്തെപ്പോലെ മറ്റൊരു മനുഷ്യനെ ആക്രമിക്കുന്ന പുതിയ യുഗത്തിലെ ചെന്നായ്ക്കളാല്‍ വികൃതമാക്കപ്പെട്ട മാംസത്തിന്റെ ചിത്രങ്ങളാണ് കാണുന്നത്. ഇത് ദുര്‍ബലഹൃദയനായ ഒരു വായനക്കാരന് വേണ്ടി എഴുതിയതല്ല, പക്ഷെ തനിക്ക് പുറത്തുള്ള ഇരുണ്ട ലോകത്തെ കാണാന്‍ കെൽപ്പുളള ഉറച്ച ഹൃദയമുള്ള വായനക്കാരനെ ലാക്കാക്കിയുള്ളതാണ്.

ps joseph, Architecture of Flesh, ,Ra Sh, english poem

 

കവിയുടെ മനസ്സില്‍ അതുണ്ടാക്കിയ ആഴമേറിയ മുറിവുകളെ സൂചിപ്പിച്ചു കൊണ്ട് ഇതേ തീം പുസ്തകത്തില്‍ പലയിടത്തും ഉയര്‍ന്നു വരുന്നുണ്ട്. ‘Here Lie’ എന്ന കവിത മറ്റൊരു യുഗത്തില്‍ ഒരു അസാധാരണമായ പ്രണയകാവ്യം ആയേനെ, പക്ഷെ, പട്ടാളതൊപ്പി ധരിച്ചവര്‍ക്കു പ്രണയിനികള്‍ ശത്രുക്കളും ലൈംഗികപീഡനത്തിന് ഇരയാവേണ്ടവരുമാണ്. പ്രണയികളുടെ പേരുകള്‍ നമ്മള്‍ ഒരിക്കലും അറിയില്ല, പക്ഷെ, നമുക്ക് ചുറ്റുമുള്ള ലോകത്തില്‍അവരുടെ പേരുകള്‍നിരന്തരം പുനരാവര്‍ത്തിക്കപ്പെടും. ആധുനിക കാലത്തെ ലൈലാ മജ്നുമാര്‍.

“Later he was dumped alive in an unmarked hole
And she was dumped alive by his side
While shoveling earth on them, a grey beret smirked
“Here lie Radha and Krishna”.

ക്രൂരമായ ലോകത്തെ കുറിച്ചുള്ള കവിയുടെ വിഹ്വലതകള്‍` Warm is the War’ എന്ന കവിതയില്‍ ഉച്ചസ്ഥായിയില്‍ എത്തുന്നുണ്ട്.

“Reporting the list sir
27 warm torsos
261 warm fingers.
46 warm eyeballs…
Peace prevails,sir!
Aye,aye,sir
Warm peace!”

മരണവാതിലുകള്‍ കടന്നു കാണുന്ന ബീഭത്സമായ ഒരു കാഴ്ചയാണത്. പക്ഷെ, ബിംബങ്ങളില്‍ അടങ്ങിയിട്ടുള്ള സഹാനുഭൂതി അതിനെ ഹൃദയത്തില്‍നിന്ന് നേരിട്ട് പ്രവഹിക്കുന്ന ഒരു കവിതയാക്കുന്നു. മരണം ഒരു കാല്പനികഭാവമായിരിക്കാം, പക്ഷെ റാഷിനു അതങ്ങനെയല്ല. അതിന്റെ ശബളിമയില്‍നിന്ന് ഇയാള്‍ലോകത്തെ പ്രതിനിധീകരിക്കുന്ന ഭീഷണമായ ബിംബങ്ങളെ ഒപ്പിയെടുക്കുന്നു.
മരണകവാടത്തിലൂടെ കടന്നു പോയ ഒരാള്‍ക്ക്‌ മാത്രമേ “In the beginning was the worm” എന്ന് എഴുതാന്‍കഴിയൂ. ഈ കവിതയില്‍ജെയിംസ്‌ബോണ്ട്‌, MI 5, KGB ഇവരൊക്കെ കളിക്കുന്നുണ്ട്, പക്ഷെ, അന്തിമമായ വിജയം പുഴുവിന്റേതാണ്.

Architecture of Flesh, book, ravi shankar

“Split me,I become two
Am only worm only, crawl only
I worm through your cities.
Sometimes,through your intestines.”

‘The Man Who Loved Her’ എന്ന കവിതയും വ്യത്യസ്തമല്ല.

“The ventilator sang when he saw her
After many eruptions tides
Many bird migrations many autumn leaves
The pulse oximeters sang the ecg song…”

“All my loves
All yours
Will sleep with us.
Even the dead ones.
Even those in the seeds.”

നമ്മുടെ മനസ്സുകളില്‍തറയ്ക്കുന്ന ബിംബങ്ങളെ അനുഭവവേദ്യമാക്കുവാന്‍ഇന്ദ്രിയഗോചരമായ യഥാര്‍ത്ഥ ലോകത്തിന്റെയോ ഇന്ദ്രിയാനുഭൂതിയുടെ അയഥാര്‍ത്ഥലോകത്തിന്റെയോ ഒരു താരതമ്യം ആവശ്യമില്ല.

ആധുനിക സിനിമയെന്ന കലയില്‍ നിന്ന് ഇയാള്‍ ധാരാളം കടം കൊള്ളുന്നുണ്ട്. സിനിമയെന്നത് ഇയാള്‍ക്ക് ഒരു ബാധ തന്നെയാണ്. ഇനിയും അന്വേഷിച്ചു കണ്ടെത്തിയിട്ടില്ലാത്ത ബിംബങ്ങളുടെയും ആശയങ്ങളുടെയും ഒരു ഖനി തന്നെയാണ് ഇയാള്‍ക്ക് സിനിമ.

Architecture of Flesh, book, ravi shankar

താര്‍കോവ്സ്കിയുടെ “Solaris” എന്ന ചിത്രത്തെ കുറിച്ചുള്ള അതേ പേരുള്ള കവിതയില്‍ എഴുതുന്നു.

“we made love, memory on memory
on the shores of that sea
that smelt of lived lives
and decaying souls …
my tears were a memory when
The sea walls caved in.”

Whistles എന്ന കവിത ജാപ്പനീസ് സംവിധായകൻ ഓസുവിനെ കുറിച്ചുള്ളതാണ്.

“love whistles through the heart
death whistles through the lungs
farewells whistle through the wind
Kisses whistle through the mind
then, from Ozu’s abandoned film shed
comes whistling a train
whose whistle is not a whistle
but a call to war.”

ഇയാളുടെ പല കവിതകളിലും കാണി, സ്വപ്നജീവി, സ്രഷ്ടാവ് എന്നീ കാഴ്ച്ചപാടുകളില്‍നിന്നുള്ള അനുഭവങ്ങള്‍ കൂടിക്കലരുന്നതായി കാണാം. മരങ്ങള്‍ക്ക് സംസാരശേഷിയില്ലാത്ത Silent Era യെ കുറിച്ചു ഇയാള്‍ പറയുമ്പോള്‍ നമ്മുടെ മനസ്സുകളില്‍ മൗനം നിറയുന്നു.

“we removed our tongues and ears
and buried them safe
till love and sound could wake them up
bones rattling
in a Talkies.”

മറ്റു പല കവികളേയും പോലെ റാഷ് വാക്കുകളെ ധ്യാനിക്കുന്നുണ്ട്, പക്ഷെ മറ്റൊരു തലത്തിലാണെന്ന് മാത്രം.

“That all words are memories that grow senile.
They pretended to be what they were and are not
Take religious Words, they are a lot
Regimented ,with their noses in the air…”

ഇയാള്‍, ഇവിടെ, വാക്കുകള്‍ കൊണ്ട് കളിക്കയാണെന്ന് ഭാവിച്ചു കൊണ്ട് അവയുടെ ശബ്ദങ്ങളുടെ ആഴങ്ങള്‍വെളിപ്പെടുത്തുകയാണ്.

അവയവങ്ങള്‍ ലേലത്തിന് വെച്ചിരിക്കുന്ന, വെന്റിലേറ്ററുകള്‍നിലവിളിക്കുന്ന, നിശബ്ദവനങ്ങളിലും നിശ്ചലദൃശ്യങ്ങളിലും വിഹരിക്കുന്ന ഇയാളുടെ പ്രണയം അതിസാധാരണമല്ല. ചോര പുരണ്ട ചന്ദ്രക്കലകള്‍പോലെ ഇരുളില്‍ തിളങ്ങുന്ന ദംഷ്ട്രകളുമായി വാമ്പയര്‍ പെണ്‍കൊടികള്‍നിങ്ങളെ മൃത്യുവിലേക്ക് ക്ഷണിക്കുന്ന പുതുതായി കണ്ടെത്തിയ ഒരു ഭൂഖണ്ഡമാണ് ഇയാളുടെ ലോകം.

ps joseph, Architecture of Flesh, ,Ra Sh, english poem

നീലനിറത്തിന്റെ ഒരുപാസകനാണ് ഇയാള്‍. ഇയാളുടെ നീല ലോകത്തില്‍ഉഭയലിംഗക്കാരും, യക്ഷികളും, പച്ച കുത്തിയ പെണ്‍കിടാങ്ങളും, ഇര തേടുന്ന നരഭോജികളും സമ്മേളിക്കുന്നു. നമ്മുടെ തലച്ചോറിനേയും, ആത്മാവിനേയും തുളച്ചു കയറാന്‍ ഉതകുന്ന പുതിയ ചിന്തകളുടെ തുറസ്സുകൾ തുറന്നിടാനുള്ള ഒരു രഹസ്യ താക്കോല്‍ ഇയാളുടെ കൈവശം ഉണ്ട്.

വളരെ വൈകിയാണ് ഞാന്‍ഈ കവിയെ കണ്ടെത്തുന്നത്. അതും ഇയാളുടെ ‘Bullet Train’ എന്ന കവിതയിലൂടെ*. എങ്കിലും, ഇപ്പോഴെങ്കിലും, ഇത്ര മൂർച്ചയോടെയും ഭാവസൂക്ഷ്മതയോടെയും അനുഭവങ്ങളെ വെളിപ്പെടുത്തുന്ന വ്യത്യസ്തനായ ഒരു കവിയെ, ഈ കാലഘട്ടത്തിന്റെ കവിയെ, വായിക്കാന്‍കഴിഞ്ഞതിൽ സന്തോഷമുണ്ട്. കാരണം, വൈഷയികമായ ബിംബങ്ങളില്‍പോലും ഭയത്തിന്റെ നിഴല്‍വീഴ്ത്താനും, അത് കവിതയുടെ നാഡിമിടിപ്പിലും താളനിബദ്ധതയിലും ചുറ്റിപ്പടർത്താനും കഴിവുള്ള കവിയാണ് ഇയാള്‍.

Architecture of Flesh
Collection of poems by Ra Sh
Published by Poetrywala, Mumbai.

റാഷാ എന്നപേരിൽ അറിയപ്പെടന്ന പാലക്കാട് സ്വദേശിയായ രവിശങ്കറിന്റെ കവിതകൾ ഇന്ത്യയ്ക്കകത്തും പുറത്തുമുളള പ്രസിദ്ധീകരണങ്ങളിൽ വന്നിട്ടുണ്ട്. മലയാളത്തിൽ നിന്നുളള നിരവധി കവിതകൾ ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തുന്നു. ഇംഗ്ലീഷിൽ രണ്ട് കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കവിയായ പി എസ് ജോസഫ്  ഇന്ത്യാ ടുഡേ മലയാളം പതിപ്പിന്രെ പത്രാധിപരായിരുന്നു . 

Get the latest Malayalam news and Literature news here. You can also read all the Literature news by following us on Twitter, Facebook and Telegram.

Web Title: Architecture of flesh poems of ra sh ravi shanker

Next Story
ആളൊഴിഞ്ഞ ഒരെഴുത്ത്jayakrishnan , poem, malayalam poems
The moderation of comments is automated and not cleared manually by malayalam.indianexpress.com