കവിതകളുടെ ആവിഷ്ക്കാരത്തിന് ആധുനിക മാർഗങ്ങളുരുത്തിരിയുന്ന ഈ കാലത്ത്, ചരിത്രത്തിന്രെ ചുവരെഴുത്താകുകയാണ് അനിത തമ്പിയെഴുതിയ കവിതകൾ. ഉരുവിലെ ചുവർകവിതകൾ ചരിത്രം പറയുക മാത്രമല്ല, ഭാവിയിലേയ്ക്ക് ഒരു ചരിത്രമെഴുതുക കൂടിയാണ്.

മട്ടാഞ്ചേരി ഉരു ആർട് ഹാർബറുമായി ബന്ധപ്പെട്ട് മട്ടാഞ്ചേരി ജീവിതത്തെ കവിതകളിലാവിഷ്ക്കരിക്കുകയാണ് അനിതാ തമ്പി. അനിത തമ്പിയെഴുതിയ കവിതകളിൽ കേരളത്തിലെ ജൂത ജീവിതത്തിന്രെ ആത്മകഥയായി മാറിയ സാറാകോഹനും നാടകവും രാഷ്ട്രീയവും ഗാനവുമെല്ലാം ജീവിതമാക്കി മാറ്റിയ നെൽസൺ ഫെർണ്ടാസും ഉണ്ട്. അറിയപ്പെടുന്ന ഈ പേരുകൾക്കപ്പുറം മട്ടാഞ്ചേരിയുടെ നിത്യജീവിത്തിന്രെ സിരകളായി മാറിയ മൈമുണ്ണി അലിയും, ചന്ദ്രകലയും പ്രാട്ടിയും കവിതകളായി ഉരുവിന്രെചുവരുകളിൽ നിറയുന്നു. ആ ചുവർകവിതകൾ.

Read More: ആലപ്പുഴ വെളളം മട്ടാഞ്ചേരിയില്‍ ഒഴുകുമ്പോള്‍