scorecardresearch
Latest News

ഉച്ച-അമ്മു ദീപ എഴുതിയ കവിത

“കെട്ടിടങ്ങളും മാമരങ്ങളും അഗാധമായി മേഘങ്ങൾ അതിന്റെ അടിവയറ്റിലൂടെ നീന്തി” അമ്മു ദീപ എഴുതിയ കവിത

ഉച്ച-അമ്മു ദീപ എഴുതിയ കവിത
ചിത്രീകരണം : വിഷ്ണു റാം

കൂർത്ത
നട്ടുച്ച

ചുമരിൽ
ചിലന്തികളുടെ രതി

ഭോഗാനന്തരം
ആൺ ചിലന്തിയുടെ വെറുങ്ങലിച്ച ഉടൽ
താഴെ കട്ടിലിൽ
വന്നു വീണു

പെൺചിലന്തി
വീർത്തു വലുതാവാൻ തുടങ്ങി
മേൽക്കൂര പൊളിച്ച്
സീൽക്കാരത്തോടെ
അത് മേലോട്ടുയർന്നുപൊങ്ങി

ammu, poem, ie malayalam
ചിത്രീകരണം : വിഷ്ണു റാം

കെട്ടിടങ്ങളും മാമരങ്ങളും
അഗാധമായി
മേഘങ്ങൾ
അതിന്റെ
അടിവയറ്റിലൂടെ നീന്തി

നോക്കി നോക്കിക്കിടക്കേ
സൂര്യനെ മുതുകിലേറ്റി
ഭൂമിയെ ഗർഭമാക്കി
ദിക്കുകളെട്ടും അനന്തമാക്കി
ഒരു ചെറിയ ചീരവിത്തുപോലെ

ചുരുങ്ങാൻ തുടങ്ങി.

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Ammu deepa poem uchcha