Jayakrishnan
അപ്‌ഡേറ്റ് ചെയ്‌തു
New Update
/indian-express-malayalam/media/media_files/uploads/2017/12/jk-poem-1.jpg)
മുഖമില്ലാത്ത
ഉടലുകൾ
നടത്തങ്ങൾ
കൈയാംഗ്യങ്ങൾ.
മുഖമില്ലാതെ
സ്വപ്നത്തിലെത്തിനോക്കി
കരയിക്കുന്നവർ.
പാതി അണഞ്ഞ മനസ്സിലെ
പുകയായി
പകലിനെ കറുപ്പിക്കുന്നവർ
വെളിച്ചം പോലുള്ള
ഇരുട്ടിൽ
ചെറിയ ഒരു ജീവിതം.
നിരത്തിലെ
ഇരമ്പങ്ങളൊഴിഞ്ഞ്
മിന്നാമിനുങ്ങുകളുടെ
വറ്റിയ പുഴ കടക്കുമ്പോൾ
ഇരുട്ടുപോലുള്ള
ഇരുട്ടിൽ
അതിലും ചെറിയ മരണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.