എന്റെ സ്വപ്നമോ?

കിടന്നുറങ്ങുമിരുട്ടല്ല
ഞെട്ടിയെണീക്കും രാവിന്-

അടച്ചിരുന്നതല്ലേയെന്നു
ഭയപ്പെടുത്തും ജനാലയിൽ
തുറന്നു കാണുമ്പോൾ.

adil madathil, adil madathil poem, ആദില്‍ മഠത്തില്‍ എഴുതിയ കവിത, ആദില്‍ മഠത്തില്‍ എഴുതിയ കവിതകൾ, Poem, കവിത, മലയാളം കവിത, Poet, കവി. artist, ആർട്ടിസ്റ്റ്, malayalam kavitha, malayalam writer, online literature, Malayalam kavitha onlinil, iemalayalam, ഐഇമലയാളം

കരിമേഘം പുതച്ചുമൂടും
വിളറിയ ചന്ദ്രൻ
കണ്ടു പേടിച്ചതാരെ?

അയലോക്കത്തെക്കുഞ്ഞ്
നേരം തെറ്റിയുണർന്ന്
തൊള്ള കീറിയതെന്തേ?

ആരുടെ നിഴലീ
രാവിൻ മേലൊന്നാകെ
കാക്കകളെത്തെറിപ്പിച്ചു? –

എന്റെ സ്വപ്നമോ?

ഉറക്കമില്ലാഞ്ഞാലും

ഉറങ്ങുവാനായ് കണ്ണടച്ചാലും
ഉറക്കമില്ലാതാവുമോ കാക്കകൾക്കും?

ക്രാ ക്രായെന്ന് ഒച്ചയിടുന്നു
ഒന്നര വെളുപ്പിനീ സംശയം
രാത്രിയുടെ കൊമ്പത്തൊ-
രിടത്തും ഇരിപ്പുറക്കാതെ.

adil madathil, adil madathil poem, ആദില്‍ മഠത്തില്‍ എഴുതിയ കവിത, ആദില്‍ മഠത്തില്‍ എഴുതിയ കവിതകൾ, Poem, കവിത, മലയാളം കവിത, Poet, കവി. artist, ആർട്ടിസ്റ്റ്, malayalam kavitha, malayalam writer, online literature, Malayalam kavitha onlinil, iemalayalam, ഐഇമലയാളം

ഉറങ്ങിയാലും ഇല്ലെങ്കിലും
വെളിച്ചം വഴി കാട്ടുമ്പോൾ
ഒന്നൊന്നായ് പോയീടുമവയെല്ലാം
ഇരുളിൻ വഴിയേ തിരികെയെത്തു.

എങ്കിലും അടുക്കളപ്പുറത്ത്
കൊത്തിപ്പറിക്കാനെത്തും
കാക്കകൾക്കൊന്നും
ക്ഷീണം കണ്ടിട്ടില്ലിതേവരെ.

സ്നേഹം

പൂച്ചകളേയോ പട്ടികളേയോ
സ്നേഹിക്കുന്നില്ല ഞാൻ.

അടുപ്പത്തോടെയവ
അടുത്തേക്കു വരുമ്പോൾ
ആംഗ്യത്തോടെ ആട്ടിവിടും.

adil madathil, adil madathil poem, ആദില്‍ മഠത്തില്‍ എഴുതിയ കവിത, ആദില്‍ മഠത്തില്‍ എഴുതിയ കവിതകൾ, Poem, കവിത, മലയാളം കവിത, Poet, കവി. artist, ആർട്ടിസ്റ്റ്, malayalam kavitha, malayalam writer, online literature, Malayalam kavitha onlinil, iemalayalam, ഐഇമലയാളം

അനുസരണയോടെ
അകന്നുപോകുന്നവയോട്
ഇഷ്ട്ടക്കേടൊന്നുമില്ലെങ്കിലും

കിളികളെയും പക്ഷികളേയും
സ്നേഹിക്കുന്നു ഞാൻ.

ചൂളംവിളിച്ചാലും
കൂകിനോക്കിയാലും
അവരൊരിക്കലുമടുത്തില്ല.

ചെല്ലുന്തോറും പറന്നകന്ന്
അവരെന്നെ നോക്കും
ഇഷ്ട്ടക്കേടൊന്നുമുണ്ടായിരിക്കില്ല!

നീണ്ടൊരു വര!

നീണ്ടൊരു വരയിൽ
വഴിയുണ്ടായി.

മേൽക്കുമേൽ വരച്ചതു
റോഡായി വീതികൂടി.

ഒരു വണ്ടിയതിലേ കുതിച്ചു –
പോവുമെന്നു പേടിയായി.

പെൻസിൽ പിൻവലിച്ചു!

ചെവിപൊത്തിയിരുന്നിട്ടും
വണ്ടിയൊന്നും കാണാഞ്ഞ്

ഓരം ചേർന്നു നടക്കുന്ന
വൃദ്ധനായൊരാളെ ചേർത്തു.

adil madathil, adil madathil poem, ആദില്‍ മഠത്തില്‍ എഴുതിയ കവിത, ആദില്‍ മഠത്തില്‍ എഴുതിയ കവിതകൾ, Poem, കവിത, മലയാളം കവിത, Poet, കവി. artist, ആർട്ടിസ്റ്റ്, malayalam kavitha, malayalam writer, online literature, Malayalam kavitha onlinil, iemalayalam, ഐഇമലയാളം

അയാളുടെ ഓർമയിൽ
ആ വഴി നീളെ മരങ്ങൾ

പടർന്ന ചില്ലകളിന്മേൽ
കുലച്ച പൂക്കൾ.

കിളികളാരവമുള്ള
പൂക്കളുതിർന്ന വഴിയിൽ

കാറ്റിലോടുന്ന കുട്ടിയല്ല
ഞാനെന്നു കിതച്ചു വൃദ്ധൻ.

വെയിൽ മറച്ച കൈകൾ
വിയർപ്പു തുടയ്ക്കുമ്പോൾ

റോഡിനു മീതേ
കടും സൂര്യൻ!

ഇരുപുറം നിവർത്തിവെച്ച
മരുഭൂതല വിദൂരത.

കുഴഞ്ഞു വീഴുമോ അവിടെയാ
നിഴലിലേക്കയാൾ! നെഞ്ചിടിപ്പായ് –

ഓർമയില്ലാതെ ഒരു വര വരച്ച
എന്റെ ഏകാന്തതയ്ക്ക്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook