Latest News

നിങ്ങളുടെ പട്ടിക്ക് പ്രമേഹമുണ്ടോ? ഇതാ ഏഴ് ലക്ഷണങ്ങൾ

വരുതിയ്ക്ക് നിർത്തിയില്ലെങ്കിൽ പ്രമേഹം ഹൃദയസ്തംഭനം, കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, വൃക്കയുടെ തകരാറുകൾ എന്നിവയ്ക്ക് കാരണമായി തീരും

pet care, diabetes in pets, പ്രമേഹം, പ്രമേഹം വളർത്തുനായ, diabetes symptoms in pets, pet care indian express, effects of diabetes in pets, pet care indian express, pet care indian express malayalam, Indian express Malayalam, IE Malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം, ഐ ഇ മലയാളം

Diabetes in Pets, Symptoms: വളർത്തുമൃഗങ്ങളെ ജീവനായി കാണുന്നവരാണ് മൃഗസ്നേഹികൾ. വീട്ടിലെ പട്ടിയേയും പൂച്ചയേയുമെല്ലാം മക്കളെ പോലെയോ കുടുംബാംഗമായോ ഒക്കെയാണ് അവർ നോക്കി കാണുന്നത്. അടുത്തു കഴിഞ്ഞാൽ മനുഷ്യരേക്കാളും സ്നേഹവും നന്ദിയുമൊക്കെ വളർത്തുമൃഗങ്ങളും തിരിച്ചു കാണിക്കാറുണ്ട്. അതുകൊണ്ടു തന്നെ വളർത്തുനായയ്ക്ക് അസുഖങ്ങൾ വരുമ്പോൾ അത് ഉടമസ്ഥനെയും വേദനിപ്പിക്കുക സ്വാഭാവികം.

ജീവിതശൈലി രോഗമായിട്ടാണ് പ്രമേഹത്തെ ആധുനിക വൈദ്യശാസ്ത്രം നോക്കി കാണുന്നത്. 350 ദശലക്ഷം ആളുകൾക്ക് പ്രമേഹമുണ്ടെന്നാണ് കണക്കുകൾ. വരുതിയ്ക്ക് നിർത്തിയില്ലെങ്കിൽ പ്രമേഹം ഹൃദയസ്തംഭനം, കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, വൃക്കയുടെ തകരാറുകൾ എന്നിവയ്ക്ക് കാരണമായി തീരും. മനുഷ്യരിൽ മാത്രമല്ല, വളർത്തു നായകളിലും പ്രമേഹം മൂലമുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.

“പട്ടി, പൂച്ചകൾ തുടങ്ങിയ വളർത്തുമൃഗങ്ങളിലും പ്രമേഹത്തിനുള്ള സാധ്യതകൾ കൂടുതലാണ്. എന്നാൽ മനുഷ്യരെ പോലെയല്ല, വളർത്തുമൃഗങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കി രോഗം നിയന്ത്രിക്കുന്നത് താരതമ്യേന ബുദ്ധിമുട്ടുള്ള കാര്യമാണ്, ” വൂഫ്‌വൂഫ്‌നൗ സ്ഥാപകയും സിഒഒയുമായ റോസി പോൾ പറയുന്നു.

നിങ്ങളുടെ പട്ടിക്ക് പ്രമേഹമുണ്ടോ? പ്രമേഹം തിരിച്ചറിയാൻ സഹായിക്കുന്ന ഏഴു ലക്ഷണങ്ങൾ​ ഇതാ…

ഇടയ്ക്കിടെ മൂത്രമൊഴിക്കുക

ഈ അവസ്ഥ പോളിയൂറിയ എന്നാണ് അറിയപ്പെടുന്നത്. വൃക്കയുടെ പ്രവർത്തനത്തിലെ പ്രശ്നങ്ങൾ മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. വളർത്തുമൃഗങ്ങളിലെ പ്രമേഹത്തിന്റെ പ്രാഥമിക ലക്ഷണങ്ങളിൽ ഒന്നാണിത്. ഇടയ്ക്കിടെ മൂത്രമൊഴിക്കുന്ന ശീലം കണ്ടാൽ നിങ്ങളുടെ വളർത്തുമൃഗങ്ങളെ കൂടുതൽ നിരീക്ഷിക്കുക, പ്രത്യേകിച്ചും രാത്രികാലങ്ങളിൽ. രാത്രിയിൽ ഇടയ്ക്കിടെ അവ മൂത്രമൊഴിക്കുന്നുവെങ്കിൽ പ്രമേഹം ഉണ്ടോ എന്ന് പരിശോധന നടത്തേണ്ടതുണ്ട്.

അമിതമായ ദാഹം

നിങ്ങളുടെ വളർത്തുമൃഗങ്ങൾ അമിതമായി വെള്ളം കുടിക്കുകയാണെങ്കിൽ, രോഗനിർണയം നടത്തുന്നത് നല്ലതാണ്. ചില പ്രത്യേക കാലാവസ്ഥകളിലും കൂടുതൽ ഓടുകയോ അധ്വാനിക്കുകയോ ഒക്കെ ചെയ്തതിനു ശേഷം വളർത്തുമൃഗങ്ങൾക്ക് ദാഹം കൂടുതലായി കാണാറുണ്ട്. എന്നിരുന്നാലും സാധാരണഗതിയിൽ നിന്നും കൂടുതൽ വെള്ളം അവ കുടിക്കുന്നതായി കണ്ടാൽ ലക്ഷണം തള്ളികളയാതെ രോഗനിർണയം നടത്തുക.

വിശപ്പില്ലായ്മ/ അമിതമായ വിശപ്പ്

ഭക്ഷണം ഊർജ്ജമാക്കി മാറ്റുന്ന ശരീരത്തിന്റെ പ്രവർത്തനത്തെ പ്രമേഹം ബാധിക്കാറുണ്ട്. അതിനാൽ തന്നെ പ്രമേയമുണ്ടാകുമ്പോൾ അത് വിശപ്പിനെയും ബാധിക്കും. ചില മൃഗങ്ങളിൽ വിശപ്പില്ലായ്മയാവാം ഇതിന്റെ ലക്ഷണം. എന്നാൽ മറ്റു ചിലരിൽ അമിതമായ വിശപ്പും ലക്ഷണമായി വരാറുണ്ട്. വിവിധഘടകങ്ങൾ കൊണ്ട് ഇവ വ്യത്യാസപ്പെട്ടിരിക്കും.

അലസത

നടക്കാനോ ഓടാനോ ഒക്കെ വളർത്തുമൃഗങ്ങൾ മടി കാണിക്കുന്നുണ്ടോ? ഇഷ്ടപ്പെട്ട കളിപ്പാട്ടത്തിനൊപ്പം കളിക്കാൻ താൽപ്പര്യക്കുറവ് കാണിക്കുന്നുണ്ടോ? ഇതെല്ലാം ചിലപ്പോൾ പ്രമേഹം മൂലം വരുന്ന അലസതയുടെയും ഉന്മേഷക്കുറവിന്റെയും ലക്ഷണങ്ങൾ ആവാം. ഉടനെ തന്നെ ഒരു മൃഗഡോക്ടറെ കാണിക്കുക.

ഛർദി

മൃഗങ്ങൾക്ക് അസുഖം വരുമ്പോൾ കാണിക്കുന്ന പൊതുവെയുള്ള ഒരു ലക്ഷണമാണ് ഛർദ്ദി. എന്നാൽ നിർത്താതെ ഛർദ്ദിക്കുന്നുവെങ്കിൽ അത് പ്രമേഹത്തിന്റെ ലക്ഷണമാവാം.

ക്ഷീണം

മനുഷ്യരെപ്പോലെ വളർത്തുമൃഗങ്ങൾക്കും പേശികളിലും സന്ധികളിലും ബലഹീനത അനുഭവപ്പെടാം. ലളിതമായ ജോലികൾ ചെയ്യാൻ പോലും അവ കഷ്ടപ്പെടുന്നത് കാണുമ്പോൾ ഉടമസ്ഥന് മനസ്സിലാക്കാവുന്നതേയുള്ളൂ വളർത്തുമൃഗങ്ങളിലെ ക്ഷീണം. പ്രമേഹമുണ്ടെങ്കിൽ വളർത്തുമൃഗങ്ങളുടെ പേശികൾ ദുർബലമാവുകയും ശരീരഭാരം കുറയുകയുമെല്ലാം ചെയ്യും.

നേത്ര രോഗങ്ങളും പ്രശ്നങ്ങളും

പ്രമേഹം വളർത്തുമൃഗങ്ങളുടെ നാഡീവ്യവസ്ഥയെ ബാധിക്കുകയും അതുമൂലം കാഴ്ചയ്ക്ക് തകരാറുകൾ സംഭവിക്കുകയും ചെയ്യാറുണ്ട്. കാഴ്ച മങ്ങുകയോ, അടുത്തുള്ള വസ്തുക്കൾ പോലും കാണുന്നതിൽ ബുദ്ധിമുട്ട് നേരിടുകയോ ചെയ്യാം. എല്ലാവർഷവും വളർത്തുമൃഗങ്ങളുടെ നേത്ര പരിശോധന നടത്തുന്നത് നല്ലതാണ്.

“മനുഷ്യരിൽ ആണെങ്കിലും മൃഗങ്ങളിലാണെങ്കിലും എല്ലാ രോഗങ്ങളും നേരത്തേ തിരിച്ചറിയാൻ കഴിഞ്ഞാൽ ഫലപ്രദമായി ചികിത്സിക്കാം. വൈകുന്തോറും പ്രശ്‌നങ്ങൾ‌ സങ്കീർ‌ണ്ണമാവുകയും ചികിത്സ ബുദ്ധിമുട്ടാവുകയും ചെയ്യും. പ്രമേഹം പൊതുവെ മരണത്തിന് കാരണമാകാറില്ല. എന്നിരുന്നാലും, ഇത് തികച്ചും അപകടകരമായ മറ്റ് ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. വളർത്തുമൃഗങ്ങളിലെ പ്രമേഹനിയന്ത്രണം സങ്കീർണ്ണമാകാം, കാരണം ഭക്ഷണ നിയന്ത്രണങ്ങൾക്ക് പുറമേ പതിവായി ഇൻസുലിൻ കുത്തിവയ്പ്പുകളും ആവശ്യമായി വന്നേക്കാം. ലക്ഷണങ്ങൾ കാണുമ്പോൾ ഉടനെ വിദഗ്ധ ഉപദേശം നേടുക,” റോസി പോൾ പറയുന്നു.

Read more: വ്യായാമം ചെയ്യാൻ ഇഷ്ടമില്ലേ? ഇതാ ഫിറ്റായിരിക്കാൻ മറ്റു ചില വഴികൾ

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Your pet could have diabetes symptoms signs

Next Story
മൈഗ്രേൻ അകറ്റാം, എളുപ്പത്തിൽheadache, migraine
The moderation of comments is automated and not cleared manually by malayalam.indianexpress.com