scorecardresearch
Latest News

ചൂടുവെള്ളമോ തണുത്ത വെള്ളമോ: മുടി കഴുകേണ്ടത് എങ്ങനെ

ചുരുണ്ട മുടിയുള്ള വ്യക്തികൾക്ക് അനുയോജ്യമായ ഒന്നാണ് കോ-വാഷിങ്

shower, hair care, health, hair, bathing, beauty, lifestyle, self care, expert, hair wash
പ്രതീകാത്മക ചിത്രം

ആരോഗ്യകരവും തിളക്കമുള്ളതുമായ മുടി നിലനിർത്തുന്നതിന് പോഷണം മാത്രമല്ല പരിപാലനവും ആവശ്യമാണ്. ഉചിതമായ മുടി സംരക്ഷണ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് പതിവായി കഴുകി നല്ല ശുചിത്വം പാലിക്കേണ്ടതും പ്രധാനമാണ്.

എത്ര തവണ മുടി കഴുകണം, എന്ത് ഷാംപൂ, കണ്ടീഷണർ ഉപയോഗിക്കണം, ഹെയർ മാസ്‌കുകൾ ഉപയോഗിക്കണം, എന്ത് ഭക്ഷണം കഴിക്കണം എന്നൊക്കെയുള്ള ഊഹാപോഹങ്ങൾക്കിടയിൽ, പലപ്പോഴും ആളുകളെ ആശയക്കുഴപ്പത്തിലാക്കുന്ന ഒരു പൊതു ചോദ്യവുമുണ്ട്. മുടി കഴുകേണ്ടത് ചൂട് വെള്ളത്തിലോ തണുത്ത വെള്ളത്തിലോ എന്ന്? ഇതിനുള്ള ഉത്തരം വിദഗ്ധർ പറയുന്നു.

ചൂടുവെള്ളം മുടിയെ നിർജ്ജലീകരണം ചെയ്യുകയും വരണ്ടതും പൊട്ടുന്നതിനും കാരണമാകുന്നു. അതിനാൽ അത് മുടിക്ക് അത്യന്തം ദോഷകരമാണ്. ചൂടുവെള്ളം കൊണ്ട് മുടിയുടെ ക്യൂട്ടിക്കിളുകളുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും അത് പൊട്ടി പോവുകയും ചെയ്യുന്നു.

തണുത്ത വെള്ളമാണ് മുടിക്ക് ഏറ്റവും നല്ലത്, കാരണം ഇത് പുറംതൊലിക്ക് കേടുപാടുകൾ വരുത്തുന്നില്ല, അവയെ പരിപാലിക്കുന്നു. കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ് വന്ദന പഞ്ചാബി ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു. തണുത്ത വെള്ളം എല്ലാവർക്കും സുഖകരമല്ലാത്തതിനാൽ, ചെറുചൂടുള്ള വെള്ളം ഉപയോഗിക്കാം. എന്നാൽ ചൂടുവെള്ളം പാടില്ല.

എന്നിരുന്നാലും, സ്ഥാപകൻ – ഒപ്രാവ ഏസ്റ്റേറ്റിക് സ്ഥാപകനും ഏസ്റ്റേറ്റിക് ഡെർമറ്റോളജിസ്റ്ററ്റുമായ ഡോ. ആകാൻഷ സാംഘ്വിയുടെ അഭിപ്രായത്തിൽ അൽപം വ്യത്യാസമുണ്ട്. “ചൂടുള്ളതോ ചെറുചൂടുള്ളതോ ആയ വെള്ളം കൊണ്ടാണ് ആദ്യം മുടി കഴുക്കേണ്ടത്. ഫോളിക്കിളുകൾ​ ഇങ്ങനെ തുറക്കുകയും അഴുക്കും മറ്റും വൃത്തിയാക്കാൻ ഷാംപൂവിനെ പ്രാപ്തമാക്കുന്നു. ഷാംപൂ ചെയ്തശേഷം തണുത്ത വെള്ളം ഉപയോഗിക്കുക. കാരണം ഇത് ക്യൂട്ടിക്കിളുകൾ അടയ്ക്കുന്നതിനും മുടിയുടെ ഈർപ്പം കുടുക്കുന്നതിനും ഫ്രിസ് കുറയ്ക്കുന്നതിനും മുടിക്ക് നല്ല തിളക്കം നൽകുന്നതിനും സഹായിക്കുന്നു,” ഡോ. ആകാൻഷ പറയുന്നു.

കൂടാതെ, വിവിധതരം മുടിയെക്കുറിച്ചും അവ വൃത്തിയാക്കുന്നതിനെക്കുറിച്ചും ഡോ. ആകാൻഷ പറയുന്നു.

എണ്ണമയമുള്ള മുടി: ഇത് ദിവസവും സുരക്ഷിതമായി കഴുകാം. അങ്ങനെ ചെയ്യുന്നത് യീസ്റ്റ് അമിതമായി വളരാനുള്ള സാധ്യത കുറയ്ക്കുകയും അങ്ങനെ സെബോറെഹിക് ഡെർമറ്റൈറ്റിസ്, താരൻ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. എന്നിരുന്നാലും, എണ്ണമയമുള്ള മുടി കഴുകുമ്പോൾ, പിഎച്ച് ബാലൻസ് ചെയ്ത ഷാംപൂവും കണ്ടീഷണറും അറ്റത്ത് മാത്രം ഉപയോഗിക്കുക.

ഫ്രീസി മുടി: ചില ആളുകൾക്ക് ജനിതകപരമായി ഫ്രീസി മുടിയാണുള്ളത്. കളറിങ്, സ്‌ട്രൈറ്റനിങ് മൂലമുണ്ടാകുന്ന കേടുപാടുകൾ കാരണം ഇത് ഫ്രിസി ആയി മാറും. സൾഫേറ്റ് രഹിത ഷാംപൂ ഉപയോഗിച്ച് ആഴ്ചയിൽ രണ്ടുതവണ മുടി കഴുകുന്നത് നല്ലതാണ്. ഈ ഷാംപൂകൾ നിങ്ങളുടെ മുടിയുടെ സ്വാഭാവിക എണ്ണകൾ നിലനിർത്താനും കൂടുതൽ ഡ്രൈ ആകുന്നത് തടയാനും സഹായിക്കുന്നു.

മുടിയെ ആഴത്തിൽ പോഷിപ്പിക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത എണ്ണകളും ചെടികളുടെ സത്തകളും അടങ്ങിയ ഷാംപൂവിന് ശേഷം കട്ടിയുള്ള റിപ്പയർ ഹെയർ മാസ്ക് ഉപയോഗിക്കുന്നതാണ് നല്ലത്.

ചുരുണ്ട മുടി: ജലാംശം നിലനിർത്താനും ബൗൺസിയായി ഇരിക്കാനും ഈ മുടിക്ക് തീവ്രമായ ദിനചര്യ ആവശ്യമാണ്. ചുരുണ്ട മുടി വീര്യം കുറഞ്ഞതോ സൾഫേറ്റ് ഇല്ലാത്തതോ ആയ ഷാംപൂവും നല്ല ജലാംശം നൽകുന്ന കണ്ടീഷണർ ഉപയോഗിച്ചും ആഴ്ചയിൽ രണ്ടോ മൂന്നോ തവണ കഴുകാം.

ചുരുണ്ട മുടിയുള്ള വ്യക്തികൾക്ക് അനുയോജ്യമായ ഒന്നാണ് കോ-വാഷിങ്. ചുരുങ്ങുകൾ കഴുകേണ്ട സമയത്ത് ആഴ്ചയുടെ മധ്യത്തിൽ മാത്രമേ കോ-വാഷിങ് ആവശ്യമുള്ളൂ.കോ-വാഷിങ് എന്നാൽ മുടി കഴുകാൻ കണ്ടീഷണർ ഉപയോഗിക്കുക എന്നാണ്.

എല്ലാ ദിവസവും മുടി കഴുകാതെ ചുരുങ്ങുകൾ നനവുള്ളതും തഴച്ചുവളരാൻ ആഗ്രഹിക്കുന്നവർക്കും ഈ വിദ്യ വളരെ നല്ലതാണ്. കഴുകി കണ്ടീഷനിംഗിന് ശേഷം, ചുരുണ്ട മുടിയിൽ ഒരു കേളിങ് ക്രീം അല്ലെങ്കിൽ ഷിയ ബട്ടറും കൊക്കോ വെണ്ണയും അടങ്ങിയ ലീവ്-ഇൻ കണ്ടീഷണറും ഉപയോഗിക്കാം.

കഴുകിയശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വീതിയേറിയ പല്ലുള്ള ചീപ്പ് അല്ലെങ്കിൽ വഴക്കമുള്ള ഒരു ഡിറ്റാംഗ്ലർ ബ്രഷ് ഉപയോഗിക്കുന്നത് നല്ലതാണ്. കാരണം ഇത് മുടിയുടെ ഷാഫ്റ്റിനെ തകർക്കുന്നില്ല. ഷവറിൽ ഹെയർ മാസ്‌ക് പുരട്ടിയ ശേഷം വീതിയേറിയ പല്ലുള്ള ചീപ്പ് ഉപയോഗിക്കുന്നത് എല്ലായിടത്തും കണ്ടീഷണർ എളുപ്പത്തിൽ പരത്തുന്നു. ഇടതൂർന്ന മുടിക്ക് ഇത് മികച്ച രീതിയിൽ പ്രവർത്തിക്കുന്നു,

മുടി കഴുകുമ്പോൾ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ

ചെയ്യാവുന്നത്

  • ആഴ്ചയിൽ രണ്ടുതവണയെങ്കിലും മുടി കഴുകുക
  • കഴുകുന്നതിന് മുമ്പ് മുടി വൃത്തിയായി ബ്രഷ് ചെയ്യുക
  • സ്കാൽപ് സ്‌ക്രബ്ബർ ഉപയോഗിക്കുക
  • മുടി ഉണങ്ങാൻ ഒരു മൈക്രോ ഫൈബർ ടവൽ ഉപയോഗിക്കുക
  • ഷാംപൂ പതയുമ്പോൾ തന്നെ കഴുകുക.

ഇവ പാടില്ല

  • കഠിനമായ ഷാംപൂകളും കണ്ടീഷണറുകളും ഉപയോഗിക്കുക
  • നനഞ്ഞ മുടി കെട്ടുക
  • വൃത്തിയാക്കുമ്പോൾ നഖം കൊണ്ട് ശിരോചർമ്മം ചൊറിയരുത്
  • ടവൽ കൊണ്ട് നനഞ്ഞ മുടി തോർത്തുക
  • അമിതമായി ഷാംപൂ ഉപയോഗിക്കുക

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: You should wash your hair with hot or cold water

Best of Express