യോഗ ചെയ്യുന്നതിന് പ്രത്യേക സമയമോ സ്ഥലമോ വേണമെന്നില്ല. നിങ്ങളുടെ ഭക്ഷണ സമയത്തും യോഗ ചെയ്യാം. ഓഫീസിൽ ഇരുന്ന് ജോലി ചെയ്യുന്നവർക്ക് നിലത്തിരുന്ന് ഭക്ഷണം കഴിക്കാൻ കഴിയാറില്ല. പക്ഷേ ഭക്ഷണം കഴിക്കുമ്പോൾ ഒരാൾ യോഗ മുറയായ സുഖാസനത്തിലാണെങ്കിൽ ഭക്ഷണം എളുപ്പത്തിൽ ദഹിപ്പിക്കുക മാത്രമല്ല, അയാൾക്ക് ഊർജസ്വലതയും നൽകുമെന്ന് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് രുജുത ദിവേകർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു. ചമ്രം പടിഞ്ഞിരുന്നു സുഖമായി ചെയ്യാവുന്ന ഒരു ആസനമാണിത്.
ഒരാൾ ക്ഷണം കഴിക്കുമ്പോൾ അയാളുടെ ശ്രദ്ധ കൂടുന്നു, ഇതിലൂടെ അമിതമായി കഴിക്കുന്നത് തടയുന്നു
ആമാശയത്തിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുകയും വിറ്റാമിൻ ബി 12, വിറ്റാമിൻ ഡി തുടങ്ങിയ സൂക്ഷ്മ പോഷകങ്ങളുടെ സ്വാംശീകരണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു
ശരീരത്തെ ഊർജസ്വലമാക്കുകയും ശരീരത്തിന്റെ ശക്തിയും സ്ഥിരതയും വർധിപ്പിക്കാനും സഹായിക്കുന്നു
സുഖാസനത്തിന്റെ മറ്റ് ചില ഗുണങ്ങൾ
കഠിനമായ ശരീരമുള്ള ആളുകൾക്ക് ഇത് ഫലപ്രദമായി കണക്കാക്കപ്പെടുന്നു.
കണങ്കാലുകൾ, കാൽമുട്ടുകൾ, ഹിപ് ജോയിന്റ്സ് എന്നിവയ്ക്ക് വഴക്കം കിട്ടാൻ സഹായിക്കുന്നു
ഏകാഗ്രത കൂട്ടാൻ സഹായിക്കുന്നു, ഇത് ധ്യാന പരിശീലനത്തിന് ആവശ്യമാണ്
സുഖാസനത്തെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ടവ
പദ്മാസനം പോലെ കൂടുതൽ നേരമുളള യോഗ മുറകൾ ചെയ്ത ശേഷം ശരീരത്തെ വിശ്രമിക്കാൻ സുഖാസനം സഹായിക്കുന്നു
‘ഈസി പോസ്’ എന്ന് വിളിക്കപ്പെടുന്നുണ്ടെങ്കിലും, ശരീരത്തിന്റെ മുഴുവൻ ഭാരവും നിതംബം മാത്രമേ പിന്തുണയ്ക്കുന്നുള്ളൂവെന്നതിനാൽ കൂടുതൽ നേരം ചെയ്യാൻ ബുദ്ധിമുട്ടാണ്.