ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങളാണ്. ചിലർക്ക് ഭക്ഷണത്തോടായിരിക്കും കൂടുതൽ ഇഷ്ടം. മറ്റു ചിലർക്ക് പുസ്തകങ്ങൾ, മ്യൂസിക്, ഫിറ്റ്നസ്, യാത്ര എന്നിവയാകാം. ഇത്തരത്തിൽ തന്റെ ഇഷ്ടങ്ങൾ എന്തൊക്കെയെന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ബോളിവുഡ് നടി ദീപിക പദുക്കോൺ പറഞ്ഞിട്ടുണ്ട്.
സന്തോഷമായിരിക്കാനാണോ ധനികയാകാനാണോ ആഗ്രഹിക്കുന്നത്?
സന്തോഷം
ജിമ്മിൽ പോകാനാണോ യോഗ ചെയ്യാനാണോ ഇഷ്ടം?
യോഗ
ആളുകൾക്ക് മെസേജ് അയക്കുകയാണോ അതോ വിളിക്കുകയാണോ ചെയ്യാറുള്ളത്?
ഒന്നും ചെയ്യാറില്ല
മലനിരകളിലോ ബീച്ചിലോ ആണ് ഒരു വീട് വേണ്ടത്?
ബീച്ച്
മ്യൂസിക് കേൾക്കാനാണോ പുസ്തകം വായിക്കാനാണോ ഇഷ്ടം?
മ്യൂസിക് കേൾക്കാൻ
സോഷ്യൽ മീഡിയയോ ഭക്ഷണമോ ഇതിലേതാണ് ഉപേക്ഷിക്കുക?
സോഷ്യൽ മീഡിയ
ആളുകളുടെ മനസ്സോ അവരുടെ ഹൃദയമോ വായിക്കാൻ കഴിയുമോ?
എനിക്ക് രണ്ടും ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതുന്നു.
യാത്രകൾ ചെയ്യാൻ ഇഷ്ടമാണെന്നും താനൊരു ഭക്ഷണ പ്രേമിയാണെന്നും ദീപിക ഇതിനു മുൻപു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പുതുവർഷത്തിനു മുന്നോടിയായി പോസ്റ്റ് ചെയ്ത വീഡിയോയിൽ ഭക്ഷണം, പൂക്കൾ, യാത്ര ഇവയോട് തനിക്ക് സ്നേഹമാണെന്ന് ദീപിക പറഞ്ഞിരുന്നു.