ദീപാവലി ഫെസ്റ്റിവലിൽ മധുരം കഴിക്കാൻ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല. പക്ഷേ ഈ മധുരം പലരുടെയും ഫിറ്റ്നസിനെയും ബാധിക്കാറുണ്ട്. അവർക്ക് പ്രചോദനം പകരുകയാണ് ബോളിവുഡ് നടിമാരുടെ വർക്ക്ഔട്ട് വീഡിയോ. ഇഷ്ടമുളളതെന്ത് കഴിച്ചാലും വർക്ക്ഔട്ട് ചെയ്താൽ ബോഡി ഭംഗിയായി നിലനിർത്താമെന്നാണ് ഈ നടിമാർ കാട്ടിത്തരുന്നത്. ദീപിക പദുക്കോൺ, കരീന കപൂർ, ആലിയ ഭട്ട്, മലൈക അറോറ എന്നിവരുടെ വർക്ക്ഔട്ട് വീഡിയോകൾ തന്നെ ഇതിനു ധാരാളം.

ഇഷ്ട ഭക്ഷണം എന്തായാലും ദീപിക പദുക്കോൺ നോ പറയില്ല. പിന്നെങ്ങനെയാണ് താരം തന്റെ ബോഡി ഇങ്ങനെ നിലനിർത്തുന്നവരെന്ന് ചിന്തിക്കുന്നവരുണ്ടാവും. ഭക്ഷണത്തോട് ദീപിക പ്രിയം കാട്ടുന്നതുപോലെ വർക്ക്ഔട്ടിനും താരം മടികാട്ടാറില്ല. പ്രിയങ്കയുടെ ബോഡി മെയ്ന്റനിങ് പലർക്കും പ്രചോദനമാണ്.

അമ്മയായശേഷം കരീന കപൂർ തന്റെ ശരീരഭാരം കുറച്ചത് ഏവരെയും അദ്ഭുതപ്പെടുത്തിയതാണ്. ഇതിനായി കരീന നടത്തിയ പരിശ്രമങ്ങൾ ചെറുതൊന്നുമല്ല. ജിമ്മിൽ മണിക്കൂറുകളാണ് കരീന ചെലവഴിച്ചത്. അതുപോലെ കൃത്യമായ ഡയറ്റും താരത്തിന്റെ ബോഡി ബ്യൂട്ടിക്ക് കാരണമാണ്.

44 കാരിയായ മലൈക അറോറ ഇന്നും ജിമ്മിൽ കൃത്യമായി പോകുന്ന താരമാണ്. ജിമ്മിലെ വർക്ക്ഔട്ടിനു പുറമേ യോഗയും മലൈകയുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്.

ഫിറ്റ്നസിനോട് ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത താരങ്ങളാണ്ണ് ആലിയ ഭട്ടും കത്രീന കെയ്ഫും. ഇരുവരും മറ്റുളളവർക്ക് പ്രചോദനം പകരാനായി സോഷ്യൽ മീഡിയയിൽ ഇടയ്ക്കൊക്കെ വർക്ക്ഔട്ടിന്റെ വീഡിയോയും പങ്കുവയ്ക്കാറുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook