വ്യായാമം നിങ്ങളുടെ ജീവിതത്തിലെ ഒരു അവിഭാജ്യ ഘടകമാണ്. ജിമ്മിൽ പോകുക, ഓടുക, വീട്ടിലിരുന്ന് വർക്ക് ഔട്ട് ചെയ്യുക അങ്ങനെ പല രീതിയിലാണ് ഒരാൾ വ്യായാമത്തിലൂടെ ആരോഗ്യം നിലനിർത്തുന്നത്. പക്ഷെ തിരക്ക്, സ്ട്രെസ്, മടി എന്നീ കാരങ്ങൾ കൊണ്ട് വ്യായാമം ചില ദിവസങ്ങളിൽ ഒഴുവാക്കുന്ന ആളുകളുമുണ്ട്. ഇതു നിങ്ങളുടെ ആരോഗ്യത്തെ വളരെ മോശമായ രീതിൽ ബാധിച്ചേക്കാം. വ്യായാമം ചെയ്യുന്നത് ശരീരത്തെ ഫിറ്റാക്കി നിലനിർത്തുമെന്ന് അറിയുന്നവരുടെ മനസ്സിൽ തോന്നിയേക്കാവുന്ന ഒരു ചോദ്യമാണ്, കൃത്യമായ വ്യായാമം ചെയ്യേണ്ട സമയം ഏതെന്നത്?
ഈ ചോദ്യത്തിനുള്ള ഉത്തരം തേടി ഞങ്ങളെത്തിയത് ഡയറ്റീഷ്യൻ ഗരീം ഗോയലിന്റെ അടുത്താണ്. ഒരാളുടെ സൗകര്യത്തിനനുസരിച്ച് രാവിലെയോ വൈകീട്ടോ അങ്ങനെ ഏതു സമയം വേണമെങ്കിലും തിരഞ്ഞെടുക്കാം എന്നതായിരുന്നു ഗോയലിന്റെ മറുപടി. ഏതു സമയമായാലും അതിന്റേതായ ഗുണമുണ്ടെന്നാണ് അവർ പറയുന്നത്.
രാവിലെ വ്യായാമം ചെയ്യുന്നതിന്റെ ഗുണങ്ങൾ:
- സ്ഥിരമായി ചെയ്യുക:
രാവിലെ വ്യായാമം ചെയ്യുന്നതിനു ഒരുപാട് ഗുണങ്ങളുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. വ്യായാമം ചെയ്യുന്നതിൽ സ്ഥിരത നിലനിർത്താൻ ഇതു സഹായിക്കുന്നു.
- സർക്കാഡിയൻ റിഥം:
നിങ്ങൾ രാവിലെ വ്യായാമം ചെയ്‌താൽ ദിവസം മുഴുവൽ ആക്‌റ്റീവായി നിലനിൽക്കാൻ സാധിക്കും. ശേഷം ദിവസത്തിന്റെ അവസാന മണിക്കൂറുകളിൽ ക്ഷീണം അനുഭവപ്പെടുന്നതു വഴി സർക്കാഡിയൻ സൈക്കിൾ നിലനിർത്താനാകുന്നു.
- ഉറക്കം:
രാവിലെയുള്ള വ്യായാമം നല്ല ഉറക്കം സമ്മാനിക്കും. ഇതു വഴി മസിൽ നേടാനും സഹായിക്കുന്നു.
- കൊഴുപ്പ് ഇല്ലാതാക്കുക:
വെറു വയറിൽ വ്യായാമം ചെയ്യുന്നത് കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്നു. വ്യായാമം ചെയ്യുന്നതിനുള്ള ഊർജം ശരീരത്തിലുള്ള കൊഴുപ്പ് ഉപയോഗിക്കുന്നതാണ് ഇതിനു കാരണം.
- പ്രൊഡക്റ്റിവിറ്റി വർധിപ്പിക്കുന്നു:
രാവിലെയുള്ള വ്യായാമം ചെയ്യുമ്പോൾ ശരീരത്തിൽ നിന്ന് ഹാപ്പി ഹോർമോൺസ് റിലീസ് ചെയ്യുന്നു . ഇതുവഴി ശ്രദ്ധ, ഊർജം എന്നിവ കൈവരിക്കാൻ സഹായിക്കുന്നു.
എന്നാൽ രാവിലെ വ്യായാമം ചെയ്യുമ്പോൾ ചിലപ്പോൾ ഇടയ്ക്കു വച്ച് നിങ്ങൾക്ക് വിശപ്പ് അനുഭവപ്പെട്ടേക്കാം. അതുപോലെ തന്നെ ചില ആളുകൾക്ക് രാവിലെ എഴുന്നേറ്റ് വ്യായാമം ചെയ്യുക എന്നത് മടിയുള്ള കാര്യമായിരിക്കും.
രാത്രി വ്യായാമം ചെയ്യുന്നതിന്റെ ഗുണങ്ങൾ:
- വ്യായാമത്തിലുള്ള ക്വാളിറ്റി:
ചില ആളുകൾക്ക് ദിവസത്തിന്റെ രണ്ടാം പകുതിയായിരിക്കാം കൂടുതൽ ഊർജം അനുഭവപ്പെടുന്നത്. ഈ സമയങ്ങളിൽ ശരീരം കൂടുതൽ ചൂടുള്ളതുമായിരിക്കും.
- ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോൺ വൈകുന്നേരം വ്യായാമം ചെയ്യുമ്പോൾ ശരീരത്തിൽ നിന്ന് റിലീസാകുന്നു. മസിലുണ്ടാകാൻ ഇതു സഹായിക്കും.
- ഒരു ദിവസം ഉണ്ടാകുന്ന സ്ട്രെസ് മുഴുവനായുമില്ലാതാക്കാൻ വ്യായാമം സഹായിക്കുന്നു. ഇതുവഴി രാത്രി കാലങ്ങളിൽ നല്ല ഉറക്കം ലഭിക്കുകയും ചെയ്യും.
നിങ്ങൾക്ക് സൗകര്യമുള്ള സമയങ്ങളിൽ വ്യായാമം ചെയ്യാവുന്നതാണ്. ശരീരം ഭാരം കുറയ്ക്കുക, മസിൽ ഉണ്ടാവുക അങ്ങനെ ലക്ഷ്യം എന്തുമാകട്ടെ എത്രത്തോളം നിങ്ങൾ പരിശ്രമിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഫലം ലഭിക്കുക. സമയം ഏതുമാകട്ടെ ശാരീരാഭ്യാസം നിങ്ങളുടെ ശരീരത്തെ ആരോഗ്യമായി നിലനിർത്താൻ സഹായിക്കും.