ഒരാഴ്ചയ്ക്ക് മുമ്പ് ദേശീയ തലത്തിൽ തന്നെ വലിയ പ്രാധാന്യം ലഭിച്ച വാർത്തകളിലൊന്നായിരുന്നു കൊൽക്കത്തിയിലെ ഒരു മാളിൽ മുലയൂട്ടാനുളള അനുമതി നിഷേധിച്ച നടപടി. തന്റെ കൈക്കുഞ്ഞിന് പാല് കൊടുക്കാനുളള അമ്മയുടെ അവകാശത്തെയാണ് അധികൃതർ തടഞ്ഞത് എന്ന വാർത്ത വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. പൊതുയിടങ്ങളിലെ മുലയൂട്ടൽ ഇന്നും ഇന്ത്യയിൽ വലിയൊരു പ്രതിസന്ധിയായി നിലകൊളളുന്ന സാഹചര്യത്തിലാണ് ഇതിനൊരു പോംവഴിയുമായി മൂന്ന് സ്ത്രീകൾ രംഗത്ത് എത്തിയത്.
കേരളാ സ്റ്റാർട്ട് അപ് മിഷനിലെ ‘ഐ ലവ് 9 മന്ത്സ്’ എന്ന സ്ഥാപനമാണ് ജോലി ചെയ്യുന്ന അമ്മമാർക്കായി ടെക്നോപാർക്കിൽ ലാക്ടേഷൻ പോഡ് സ്ഥാപിച്ചത്. ഫൈബർ റീഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമ്മിച്ചിട്ടുളള ലാക്ടേഷൻ പോഡിൽൽ കുഞ്ഞുങ്ങളെ മുലയൂട്ടാൻ സാധിക്കും. അവിടെയുളള റഫ്രിജേറ്ററിൽ ബ്രസ്റ്റ് പമ്പ് ഉപയോഗിച്ച് ശേഖരികകുന്ന പാൽ സൂക്ഷിച്ചുവെയ്കാനും സാധിക്കും. മുലയൂട്ടന്നവർക്ക് വളരെ സ്വകാര്യവും സുരക്ഷിതമവുമായ ഇടമാണ് ഇതൊരിക്കിയിരിക്കുന്നത്.
നേരത്തെ ഇവർ പുറത്തിറക്കിയ മൊബൈല്‍ ആപ്പിനു പിന്നാലെ ഡൊമേഷ്യോ എന്ന് പേരില്‍ മുലയൂട്ടല്‍ ബൂത്തും ‘സഹോദരി’ എന്ന പേരില്‍ പരിശീലനം ലഭിച്ച ശുശ്രൂഷകരുമാണ് പോഡ്-ന്‍റെ ഭാഗമായി സജ്ജീകരിച്ചിട്ടുള്ളത്. മുലയൂട്ടല്‍ ബൂത്തില്‍ ഡോക്ടറുടെ സേവനത്തിനു പുറമെ അവശ്യം വേണ്ട മെഡിക്കല്‍ പരിശോധനയും നടത്താം. ടെക്നോപാര്‍ക്കിലെ തേജസ്വിനി ബില്‍ഡിങ്ങിലെ താഴത്തെ നിലയിലാണ് പോഡ് പ്രവര്‍ത്തിക്കുക.
പാലൂട്ടുന്ന ജീവനക്കാര്‍ക്ക് ബ്രസ്റ്റ് പമ്പ് ഉപയോഗിച്ച് മുലപ്പാല്‍ എടുക്കാനും സുരക്ഷിതമായി പാല്‍ ശേഖരിച്ചുസൂക്ഷിക്കാനും പോഡ് സഹായിക്കും. ആധുനിക സജ്ജീകരണങ്ങളുള്ള മുറി, ഫ്രിഡ്ജ്, ലാക്ടേഷന്‍ പമ്പ് എന്നിവ ഇവിടെയുണ്ട് വിവര സാങ്കേതികവിദ്യുയടെ സഹായത്തോടെ ടാബ് ഉപയോഗിക്കാന്‍ പരിശീലനം സിദ്ധിച്ച ശാസ്ത്രീയ ഗര്‍ഭകാല ശുശ്രൂഷകര്‍ എന്ന നിലയിലാണ് സഹോദരിയുടെ സേവനം ലഭിക്കുന്നത്.
രണ്ട് വർഷം മുമ്പാണ് ‘ ഐ ലവ് 9 മന്ത്സ്’ എന്ന സംരഭം മാതൃആരോഗ്യവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ പരിഹരിക്കുന്നതിനുളള ശ്രമവുമായി മുന്നോട്ട് വന്നത്. ആരോഗ്യമേഖലയിൽ പരിചയസമ്പത്തുളള മൂന്ന് സ്ത്രീകളാണ് ഇതിന് പിന്നിൽ.

മുലയൂട്ടാനായി സ്ത്രീകൾ നേരിടുന്ന പ്രതിബന്ധങ്ങൾ ഞങ്ങൾക്ക് മനസ്സിലായിട്ടുണ്ട്. ഏത് സാമൂഹിക നിലയിലുളള സ്ത്രീകളായാലും ഈ പ്രതിസന്ധികൾ നേരിടുന്നുണ്ടെന്നാണ് ഞങ്ങൾ തിരിച്ചറിഞ്ഞതെന്ന് സ്റ്റാർട്ട് അപ്പിന്റെ സ്ഥാപകരിലൊരാളായ ഗംഗാ രാജ് പറഞ്ഞു. വിമാനത്താവളത്തിലോ റയിൽവേ സ്റ്റേഷനിലോ ബസ് സ്റ്റാൻഡിലോ എവിയെയും നിങ്ങൾക്ക് ഈ അവസ്ഥ കാണാനാകും.
ഈ പ്രശ്നങ്ങളെ കുറിച്ച് തിരിച്ചറിഞ്ഞ മൂന്ന് സ്ത്രീകളും കൂടി ആ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ തലപുകച്ച് ഗവേഷണം നടത്തി. അതിനൊടുവിലാണ് ‘ലാക്ടേഷൻ പോഡ്’ എന്ന ആശയത്തിലെത്തിയത്. രണ്ട് മോഡലുകളാണ് ഇതിനായുളളത്. ഒന്ന് 4×4 അടിയുളളതും മറ്റൊന്ന് 8×4 അടിയുളളതും. വിമാനത്താവളം, റയിൽവേസ്റ്റേഷൻ പോലുളള പൊതുയിടങ്ങളിൽ 4 x 4 അടിയുളള മോഡൽ പോഡ് ഉപയോഗിക്കാം. മടക്കാവുന്ന മേശയുൾപ്പടെയാണിത് തയ്യാറാക്കിയിരിക്കുന്നത്. ടെക്നോപാർക്കിൽ സ്ഥാപിച്ചതാണ് രണ്ടാമത്തേ മോഡൽ. 8 x 4 അടിയുളള മോഡലിന് ഒന്നര ലക്ഷം രൂപയും 8 x 4 അടിയുളള മോഡലിന് രണ്ടര ലക്ഷം രൂപയും വിലയാകും.

“മനോഹരമായ ഒരാശമായിണിത്. ആരും ചിന്തിക്കാതിരുന്ന ഒന്ന്,” കേരളാ സ്റ്റാർട്ട് അപ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സജി ഗോപിനാഥ് പറയുന്നു. ഗർഭകാല അവധിക്ക് ശേഷം ജോലിക്ക് എത്തുന്ന അമ്മമാർക്ക് ഇത് ഏറെ ഉപകാരപ്രദമാകും.”
ലാക്ടേഷൻ പോഡിനോടുളള പ്രതികരണം വളരെ ആശ്ചര്യജനകമാണെന്ന് ഗംഗാരാജ് പറയുന്നു. ടെക്നോപാർക്കിലെ മൂന്ന് സ്ഥാപനങ്ങൾ ലാക്ടേഷൻ പോഡ് സ്ഥാപിക്കുന്നതിന് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കൊച്ചി മെട്രോയും അവരുടെ സ്റ്റേഷനുകളിൽ പോഡ് സ്ഥാപിക്കുന്നതിനുളള താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വിമാനത്താവളങ്ങൾക്കും റയിൽവേ സ്റ്റേഷനുകളിലും ഹൗസ് കീപ്പിങ് സ്റ്റാഫുളളതിനാൽ ഇതിന്റെ പ്രവർത്തനങ്ങൾ നോക്കി നടത്തുന്നതിന് സഹായകമാകും. എന്നാൽ ബസ് സ്റ്റാൻഡുകളിൽ ഇതിന് പ്രതിസന്ധികളുണ്ട്, സ്ഥാപകരില്‍ ഒരാളായ ഗംഗാ രാജ് ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയിൽ ഇത് പുതിയ ആശയമാണ് യു എസ് പോലുളള വിദേശ രാജ്യങ്ങളിൽ അമ്മമാർക്ക് മുലയൂട്ടാനുളള സൗകര്യങ്ങളും മുലപ്പാൽ ശേഖരിച്ച് വയ്ക്കാനുളള സൗകര്യങ്ങളും ഉണ്ട്.
കോർപ്പറേറ്റുകൾക്ക് വലിയൊരു ബ്രാൻഡിങ് സാധ്യത കൂടിയിതിന് ഉണ്ട്. ഏതെങ്കിലും ഒരു സ്ഥാപനം ഇത് സ്പോൺസർ ചെയ്താൽ അവരുടെ പേരിലായിരിക്കും ആ സ്പോൺസർ ചെയ്യുന്ന ലാക്ടേഷൻ പോഡ് അറിയപ്പെടുക. കമ്പനികളുടെ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് ഇത് ജനകീയമാക്കാനാണ് ശ്രമിക്കുന്നതെന്ന് അവർ പറഞ്ഞു.