ന്യൂഡൽഹി: ചണ്ഡീഗഢില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ മകന്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവതിയെ കുറ്റപ്പെടുത്തി രംഗത്തെത്തിയ ഹരിയാണ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് രാംവീര്‍ ഭാട്ടിക്ക് സെല്‍ഫിയിലൂടെ മറുപടി നല്‍കി സ്ത്രീകള്‍. യുവതി രാത്രി വൈകി പുറത്തിറങ്ങി നടന്നതിനാലാണ് യുവതിക്ക് ഇത്തരം സംഭവങ്ങള്‍ നേരിടേണ്ടി വന്നതെന്ന് പാര്‍ട്ടി നേതൃത്വം കുറ്റപ്പെടുത്തിയിരുന്നു. എന്തുകൊണ്ടാണ് ആ പെണ്‍കുട്ടിയെ അര്‍ധരാത്രിയില്‍ ചുറ്റിത്തിരിയാന്‍ അനുവദിച്ചത് ? എന്നായിരുന്നു രാംവീര്‍ ഭാട്ടിയുടെ ചോദ്യം തന്നെ.

‘ഞാന്‍ പുലര്‍ച്ചെ 12 മണിക്ക് പുറത്താണെങ്കില്‍ അതിന് അര്‍ത്ഥം ഞാന്‍ ബലാത്സംഗം ചെയ്യപ്പെടണമെന്നല്ല, ഉപദ്രവിക്കപ്പെടണമെന്നല്ല, പിന്തുടരപ്പെടണമെന്നല്ല. 24×7 എന്റെ അന്തസ്സ് എന്റെ അവകാശമാണ്.’എന്ന് ട്വീറ്റ് ചെയ്ത് ശര്‍മിഷ്ഠ മുഖര്‍ജിയാണ് സെല്‍ഫി ക്യാംപെയിന് തുടക്കം കുറിച്ചത്. പിറകെ അഭിനേത്രിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ രമ്യയും തന്റെ സെല്‍ഫി പോസ്റ്റ് ചെയ്തു.

തുടര്‍ന്നങ്ങോട്ട് AintNoCinderella എന്ന ഹാഷ്ടാഗില്‍ ട്വിറ്ററില്‍ സെല്‍ഫികളുടെ പ്രളയമായിരുന്നു.

ബി​ജെ​പി ഉ​പാ​ധ്യ​ക്ഷ​ൻ ന​ട​ത്തി​യ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കു മ​റു​പ​ടി​യു​മാ​യി പ​രാ​തി​ക്കാ​രിയും രംഗത്തെത്തിയിരുന്നു. ഹ​രി​യാ​ന​യി​ലെ ഐ​എ​എ​സ് ഓ​ഫീ​സ​റു​ടെ മ​ക​ളാ​യ വ​ർ​ണി​ക കു​ണ്ഡു​വാ​ണ് ബി​ജെ​പി നേ​താ​വി​ന് മ​റു​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

രാ​ത്രി 12 മണിക്ക് പ​രാ​തി​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി എ​ന്തി​നാ​ണ് കാ​റു​മാ​യി പു​റ​ത്തി​റ​ങ്ങി​യ​തെ​ന്നാ​യി​രു​ന്നു ബി​ജെ​പി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ രാം​വീ​ർ ഭ​ട്ടി​യു​ടെ ചോ​ദ്യം. ഇ​തി​നു മ​റു​പ​ടി​യാ​യി ’ഞാ​നും എ​ന്‍റെ കു​ടും​ബ​വു​മാ​ണ് ത​ങ്ങ​ൾ എ​ന്തു ചെ​യ്യ​ണ​മെ​ന്നു തീ​രു​മാ​നി​ക്കു​ന്ന​തെ​ന്നും ഇ​തി​ൽ ബി​ജെ​പി നേ​താ​വ് ത​ല​യി​ട​ണ്ട​ന്നും’ വ​ർ​ണി​ക പ​റ​ഞ്ഞു.
Varnika, BJP

മു​ഖം മ​റ​ച്ച് ആ​ളു​ക​ളെ നേ​രി​ട​ണ​മെ​ന്ന് എ​നി​ക്ക് തോ​ന്നി​യി​ല്ല. ഞാ​നെ​ന്തി​നാ​ണ് ഭ​യ​ക്കു​ന്ന​ത്?. തെ​റ്റു​കാ​രി ഞാ​ന​ല്ല. എ​ന്നെ അം​ഗീ​ക​രി​ച്ചും വി​മ​ർ​ശി​ച്ചും ആ​ളു​ക​ൾ വി​ഷ​യ​ത്തി​ൽ രം​ഗ​ത്തു​വ​രു​ന്ന​ത് ക​ണ്ടി​ട്ടു​ണ്ട്. വി​മ​ർ​ശി​ക്കു​ന്ന​വ​ർ താ​ൻ രാ​ത്രി​യി​ൽ സ​ഞ്ച​രി​ച്ചു, ആ​ണ്‍​കു​ട്ടി​ക​ളോ​ടൊ​ത്ത് ഫോ​ട്ടോ​യെ​ടു​ക്കു​ന്നു, അ​വ​രോ​ടൊ​പ്പം ന​ട​ക്കു​ന്നു തു​ട​ങ്ങി​യ​വ​യാ​ണ് ഞാ​ൻ ചെ​യ്ത മ​ഹാ അ​പ​രാ​ധ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. ഒ​രാ​ണ്‍​കു​ട്ടി​യോ​ടൊ​പ്പം നി​ൽ​ക്കു​ന്ന ചി​ത്രം ഞാ​ൻ പോ​സ്റ്റു ചെ​യ്തു എ​ന്ന​തി​ന് ഏ​തൊ​രാ​ൾ​ക്കും വ​ന്ന് എ​ന്നെ ത​ട്ടി​കൊ​ണ്ടു പോ​കാം എ​ന്ന​ർ​ഥ​മു​ണ്ടോ?- വ​ർ​ണി​ക പ​റ​ഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ