Navaratri 2019: ദേവീ പ്രീതിക്ക് ഉത്തമമാണ് നവരാത്രി വ്രതം. ദേവിയുടെ അനുഗ്രഹത്തിനായി ഒൻപതു ദിവസം നീണ്ടു നിൽക്കുന്ന വ്രതം അനുഷ്ഠിക്കാം. ഒൻപതു ദിവസം വ്രതം അനുഷ്ഠിക്കുവാൻ കഴിയാത്തവർക്കു 7, 5, 3, 1 എന്നീ ക്രമത്തിലും അനുഷ്ഠിക്കാം. വ്രതം നോൽക്കുന്ന ദിവസങ്ങളിൽ പച്ചക്കറികളും പഴവർഗങ്ങളും പാൽ ഉത്പന്നങ്ങളുമാണ് പ്രധാനമായും കഴിക്കുക. ഏതു പ്രായത്തിലുളളവർക്കും നവരാത്രി വ്രതമെടുക്കാമെന്നു പറയാറുണ്ട്. വീട്ടിലെ മുതിർന്നവർക്കൊപ്പം കുട്ടികളും വ്രതം അനുഷ്ഠിക്കാറുണ്ട്. പക്ഷേ, വളർച്ചയുടെ ഘട്ടത്തിൽ കുട്ടികൾ വ്രതം അനുഷ്ഠിക്കുന്നത് ആരോഗ്യത്തിനു ഹാനികരമാണോ?

നവരാത്രി വ്രതം അനുഷ്ഠിക്കാൻ കുട്ടികളെ അനുവദിക്കാമോ എന്നതിനെക്കുറിച്ചു പറയുകയാണ് നിയോനാറ്റോളജിസ്റ്റ് കൺസൾട്ടന്റും ശിശുരോഗ വിദഗ്‌ധയുമായ ഡോ.അസ്മിത മഹാജൻ.

Happy Navaratri 2019 Wishes: നവരാത്രി ആശംസകൾ നേരാം

നവരാത്രി വ്രതം കുട്ടികൾക്ക് അനുഷ്ഠിക്കാമോ?

ഏഴുവയസുവരെയുള്ള കുട്ടികൾ നവരാത്രിയിൽ ഉപവസിക്കരുതെന്നു ഡോ.മഹാജൻ പറഞ്ഞു. ”കുട്ടികളുടെ ശരീരം വളരുകയാണ്. ഈ ഘട്ടത്തിൽ പ്രോട്ടീനും കലോറിയും കൂടുതലായി വേണം. ചെറിയ കുട്ടികളെ വ്രതം അനുഷ്ഠിക്കാൻ ഞാൻ പറയില്ല. ഏഴ് വയസിന് താഴെയുള്ളവരെ പ്രത്യേകിച്ച്. കാരണം ഈ സമയത്താണ് തലച്ചോറും ശരീരവും അതിവേഗം വികസിക്കുക. കൗമാരപ്രായത്തിലുളളവർക്ക് വ്രതമെടുക്കാം” അവർ പറഞ്ഞു.

കുട്ടികൾ വ്രതം അനുഷ്ഠിക്കുന്നുണ്ടെങ്കിൽ പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുതെന്നും ഡോ.മഹാജൻ നിർദേശിച്ചു. ”പ്രഭാതഭക്ഷണം വളരെ പ്രധാനപ്പെട്ടതാണെന്ന് ഏവർക്കും അറിയാം, പ്രത്യേകിച്ച് കുട്ടികൾക്ക്. അതിനാൽ പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് അവരുടെ ആരോഗ്യത്തിനു നല്ലതല്ല. നവരാത്രി ദിവസങ്ങളിൽ മാത്രമാണു പ്രഭാതഭക്ഷണം ഒഴിവാക്കുന്നതെങ്കിൽ ആരോഗ്യത്തെ അത്ര ബാധിക്കില്ല. എന്നാൽ ഇതു തുടർന്നാൽ കുട്ടികൾക്ക് ക്ഷീണം അനുഭവപ്പെടാം, പഠനത്തിലും മറ്റ് പ്രവർത്തനങ്ങളിലും അവർക്കു ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞേക്കില്ല. നിർജലീകരണം അല്ലെങ്കിൽ ഗ്യാസ്ട്രൈറ്റിസ് എന്നിവ അനുഭവപ്പെടാം, ഇത് വയറുവേദനയിലേക്കോ ഛർദിയിലേക്കോ നയിക്കും.”

Navratri 2019: നവരാത്രി കാലത്ത് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ

മാതാപിതാക്കൾ ചെയ്യേണ്ടതെന്താണ്?

ഏഴു വയസോ അതിനു മുകളിലോയുളള കുട്ടികൾക്ക് പതിയെ വ്രതാനുഷ്ഠാനത്തെക്കുറിച്ചു പറഞ്ഞു കൊടുക്കാമെന്നു ഡോ.മഹാജൻ പറഞ്ഞു. ”കുട്ടികൾ രാത്രി മുഴുവനും ഉപവസിക്കുമ്പോൾ അവർക്ക് ആവശ്യമായ കലോറിയും പ്രോട്ടീനും രാവിലെ ലഭിച്ചില്ലെങ്കിൽ, ആ ദിവസം മുഴുവൻ അതവരെ ബാധിക്കും. ദിവസം മുഴുവൻ അല്ലാതെ ഏതാനും മണിക്കൂറുകൾ മാത്രം കുട്ടികളെ ഉപവസിക്കാൻ അനുവദിച്ചു തുടങ്ങുക. അവർക്ക് ഇഷ്ടമുളള ഭക്ഷണങ്ങൾ ഈ ദിവസങ്ങളിൽ ഒഴിവാക്കാൻ അവരെ പഠിപ്പിക്കുക.”

നവരാത്രി വ്രതമനുഷ്ഠിക്കുന്ന കുട്ടികൾക്കുളള ചില ടിപ്‌സ്

”നവരാത്രി വ്രതം കുട്ടികൾ അനുഷ്ഠിക്കുന്നുവെങ്കിൽ ഈ ദിവസങ്ങളിൽ കഴിക്കാവുന്ന ഭക്ഷണ പദാർഥങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തണം. വാഴപ്പഴം കുട്ടികൾക്ക് ധാരാളം ഊർജവും പൊട്ടാസ്യവും നൽകും. വ്രതമെടുക്കുമ്പോൾ കുട്ടിക്ക് ക്ഷീണമുളളതായി അനുഭവപ്പെട്ടാൽ ഉടൻ തന്നെ വാഴപ്പഴം നൽകുക. ഇതവർക്ക് ഊർജം പകരും,” ഡോ.മഹാജൻ പറഞ്ഞു.

നവരാത്രി വ്രതാനുഷ്ഠാന സമയത്ത് കുട്ടികളിൽ ജലാംശം നിലനിർത്താൻ മാതാപിതാക്കളും ശ്രദ്ധിക്കണമെന്ന് ഡോ.മഹാജൻ പറഞ്ഞു. ഈ സമയത്ത് ധാരാളം വെളളവും പഴച്ചാറുകളും കുടിക്കാൻ നൽകുക. നിങ്ങളുടെ കുട്ടികൾ ഉപവാസമെടുക്കുമ്പോഴും അവരുടെ ശരീരത്തിൽ പ്രോട്ടീനും കലോറിയും നിലനിർത്തേണ്ടതുണ്ടെന്നു ഡോ.മഹാജൻ അഭിപ്രായപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook