Latest News
സ്വകാര്യ ബസ് സര്‍വീസ് ഇന്ന് മുതല്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം

ശരീരത്തില്‍ 103 ടാറ്റൂകളുമായി ഈ 21കാരി സൃഷ്ടിച്ചത് ചരിത്രമാണ്

തന്റെ 21 വയസുവരെയുള്ള ജീവിതത്തിലെ ഓര്‍മകളാണ് തേജസ്വി ശരീരത്തില്‍ ടാറ്റൂ ചെയ്തിരിക്കുന്നത്

Tejasvi, Tattoo

ടാറ്റൂ എന്നാല്‍ മുംബൈ സ്വദേശിനി തേജസ്വി പ്രഭൂല്‍ക്കര്‍ എന്ന 21കാരിക്ക് ഭ്രമമാണ്. ആ ഭ്രമം തന്നെയാണ് 103 തവണ സൂചികള്‍ ശരീരത്തില്‍ കയറിയിറങ്ങിയിട്ടും പിന്‍വാങ്ങാതിരിക്കാന്‍ തേജസ്വിക്ക് കരുത്തേകിയത്. 103 ടാറ്റൂകളുമായി ഇന്ത്യയില്‍ ഏറ്റവുമധികം ടാറ്റൂ ചെയ്ത സ്ത്രീ എന്ന പദവി സ്വന്തമാക്കിയ തേജസ്വി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി.

എന്നാല്‍ ഈ ടാറ്റൂ ഭ്രാന്തിന് വലിയ വിലയാണ് തേജസ്വിക്ക് നല്‍കേണ്ടി വന്നത്. മാതാപിതാക്കളും കുടുംബവും സുഹൃത്തുക്കളുമെല്ലാം തേജസ്വിയെ തള്ളിപ്പറഞ്ഞു. തേജസ്വിക്ക് ഭ്രാന്താണെന്നു പറഞ്ഞു ദിവസം തോറും ചുറ്റുപാടുമുള്ളവര്‍ അവളെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

View this post on Instagram

#Repost @officialhumansofbombay (@get_repost) ・・・ Everyone said my name wrong. So, at 17, I got a tattoo of my name on my wrist. Say it wrong now, I said! My family disapproved and didn’t talk to me for 2 days. They let it go thinking it was just a phase. And that’s how it started. By 20, I had about 25 tattoos– all of them designed by me. By then of course, my mother had given up on the ‘who will marry you?’ She didn’t mind as long as I was getting a degree and a job. Everything changed in my last year of BMS. I knew this degree wasn’t what I wanted. So I dropped out and decided to become a tattoo artist. Nobody understood. Not my closest friends, not my parents. My mother thought that I would become those women at Juhu beach. Who tattoo people with old machines for a few rupees. I showed her videos of famous tattoo artists like Kat Von D. How they were talented artists with their own studios. She gave me her blessing. After my training, we had to practice on someone. People usually picked someone from their families – but who would I pick? That evening, I told my dad I wanted him to be my first tattoo. He looked at me for 5 seconds–longest 5 seconds of my life! He said yes! So my first tattoo was an ‘OM’ on my dad’s arm. My parents took time to accept me. I try a little every day. It’s been a roller coaster of a journey. This April, I decided to do the 100 tattoo challenge. I wanted to be the youngest woman in India with the most number of tattoos. I started picking my tattoos carefully–each one told a unique story about me. My mom didn't get this madness. I used to come home limping having tattooed 6 different pieces on a leg. She watched me in tears. But, on my parents’ anniversary, I got their portraits made on my arm as a surprise. She couldn’t believe how real it looked. Just like that all her anger melted away. I took her to an opening of a salon where the owner had bought my painting. Everyone loved it and asked the owner for the artist. They were all so fascinated with my tattoos! She finally saw how much my art was really appreciated. That day, she declared she was getting a tattoo! You should look at her tattoo– a lion on her back. She looks so

A post shared by Tejasvi Prabhulkar (@psy_ink) on

ടാറ്റൂ കലാകാരിയും, ചിത്രകാരിയും മോഡലുമാണ് തേജസ്വി. 17-ാമത്തെ വയസിലാണ് ആദ്യമായി തേജസ്വി ടാറ്റൂ ചെയ്യുന്നത്. തന്റെ പേരു തന്നെയാണ് അന്ന് ശരീരത്തില്‍ ആലേഖനം ചെയ്തത്. ആളുകള്‍ തന്റെ പേര് തെറ്റിച്ച് തേജസ്വിനി, തേജശ്രീ എന്നെല്ലാം വിളിച്ചതാണ് തന്നെ ഇതിന് പ്രേരിപ്പിച്ചതെന്ന് ഈ പെണ്‍കുട്ടി പറയുന്നു.

ചെറുപ്പം മുതലേ വരയോട് താത്പര്യമുള്ള തേജസ്വി പിന്നീട് ടാറ്റൂ തന്റെ ജീവിത മാര്‍ഗ്ഗമായി സ്വീകരിച്ചു. ഈ ടാറ്റൂ പ്രേമം മൂലം വീട്ടുകാര്‍ തേജസ്വിയെ ഉപേക്ഷിച്ചു, പാതിവഴിയില്‍ പഠനവും ഉപേക്ഷിക്കേണ്ടി വന്നു.

‘കഴിഞ്ഞവര്‍ഷമാണ് ഡിഗ്രി പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് ഞാന്‍ പോന്നത്. കോളേജിലുള്ളവര്‍ കരുതിയത് എനിക്ക് ഭ്രാന്തായെന്നാണ്. പക്ഷെ ടാറ്റൂ ആര്‍ട്ടിസ്റ്റായി ജീവിക്കാന്‍ തീരുമാനിച്ച എനിക്ക് ഈ ഡിഗ്രികൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല,’ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ തേജസ്വി പറയുന്നു.

തന്റെ 21 വയസുവരെയുള്ള ജീവിതത്തിലെ ഓര്‍മകളാണ് തേജസ്വി ശരീരത്തില്‍ ടാറ്റൂ ചെയ്തിരിക്കുന്നത്. ദിവസത്തില്‍ ആറ് ടാറ്റൂ വച്ചൊക്കെയാണ് ചെയ്യുന്നത്. ഇനിയും കൂടുതല്‍ ടാറ്റൂ ചെയ്യാന്‍ തന്നെയാണ് തേജസ്വിയുടെ തീരുമാനം.

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: With 103 tattoos this 21 year old is indias most tattooed woman

Next Story
ആലിയയുടെ വസ്ത്രത്തിന്റെ വില കേട്ട് നെറ്റി ചുളിച്ച് ആരാധകർ
The moderation of comments is automated and not cleared manually by malayalam.indianexpress.com