നീളമുള്ളതും മനോഹരവും തിളക്കമുള്ളതുമായ മുടി മിക്ക ആളുകളുടെയും സ്വപ്നമാണ്. എന്നാൽ മുടിയുടെ നീളം കുറയ്ക്കാൻ ഭയപ്പെടുന്നവരാണോ നിങ്ങൾ? മുടിയുടെ അറ്റം വെട്ടിയാൽ മുടി നന്നായി വളരും എന്ന ധാരണ കാലങ്ങളായി ഉള്ളതാണ്. ശരിക്കും മുടിയുടെ അറ്റം വെട്ടുന്നതും മുടിയുടെ വളർച്ചയുമായി ബന്ധമുണ്ടോ?
മുടിയുടെ വളർച്ചയും അറ്റം വെട്ടുന്നതും തമ്മിൽ ബന്ധമില്ല എന്നാണ് വിദഗ്ധർ പറയുന്നത്. എന്നിരുന്നാലും, മുടി വെട്ടേണ്ട ആവശ്യമില്ല എന്ന് അർഥമില്ല. നിങ്ങളുടെ മുടി ട്രിം ചെയ്യുന്നത് അതിന്റെ വളർച്ചയെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല. “ഇവ തമ്മിൽ ബന്ധമുണ്ടെന്ന് പലരും പറയുന്നത് നിങ്ങൾ കേട്ടിരിക്കാം. എന്നാൽ ഇതിൽ വസ്തുത ഒന്നുമില്ല. മുടിയുടെ അറ്റം മുറിക്കുന്നതും മുടി വളർച്ചയുടെ പ്രവണതയും തമ്മിൽ യാതൊരു ബന്ധവുമില്ല, ”ത്വക്ക് രോഗ വിദഗ്ധയായ ഡോ. ടിഷ്യ സിംഗ് ഇൻസ്റ്റാഗ്രാം പറഞ്ഞു.
“മുടിയുടെ ട്രിമ്മിംഗും അതിന്റെ വളർച്ചയും തമ്മിൽ യാതൊരു ബന്ധവുമില്ല. കാരണം ഫോളിക്കിളുകളിൽ നിന്നാണ് മുടി വളരുന്നത്. ഇത് തലയോട്ടിയിലെ ചർമ്മത്തിൽ നിന്നാണ് വളരുന്നത്. അറ്റത്ത് നിന്ന് അല്ല. അതിനാൽ, മുടി ട്രിം ചെയ്യുന്നത് അതിന്റെ നീളം വർധിപ്പിക്കും എന്നത് മിഥ്യയാണ് ന്യൂ ഡൽഹിയിലെ മാക്‌സ് സ്മാർട്ട് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ഡെർമറ്റോളജി വിഭാഗം മേധാവി ഡോ. കാശിഷ് കൽറ പറഞ്ഞു.
ട്രിമ്മിംഗിന്റെ ഗുണങ്ങൾ എന്ന് പറയുന്നത് അറ്റം പിളരുന്നത് ഒഴിലാക്കുക എന്നതാണ്. “നമ്മുടെ മുടി പ്രതിമാസം ഒരു സെന്റീമീറ്റർ വേഗതയിൽ വളരുന്നു. ഇടയ്‌ക്ക് ധാരാളം കേടായ മുടി ഉണ്ടാകാറുണ്ട്. ഒരു ദിവസം 50-100 മുടിയിഴകളാണ് പൊഴിഞ്ഞു പോകുന്നത്. അതിനാൽ ട്രിം ചെയ്യുന്നത് കേടായ മുടിയിലെ പൊടി കളയാൻ സഹായിക്കുന്നു.
അപ്പോൾ മുടി മുറിക്കേണ്ടതില്ലേ?
മുടി മുറിക്കലും വളർച്ചയും തമ്മിൽ യാതൊരു ബന്ധവുമില്ലെങ്കിലും, ട്രിം ചെയ്യുന്നത് മുടി ആരോഗ്യകരമായി വളരാൻ സഹായിക്കുന്നു. നീളമുള്ള മുടി വേണമെങ്കിൽ അത് നിർണായകമാണ്. “പിളർന്ന അറ്റങ്ങളും കേടുവന്ന മുടിയും മുറിക്കുന്നത് മുടി ആരോഗ്യകരവും കട്ടിയുള്ളതുമായി കാണാനും മുടിയുടെ അറ്റത്ത് പിളരുന്നത് തടയാനും സഹായിക്കുന്നു,” ഡോ. കാശിഷ് പറഞ്ഞു.
എത്ര തവണ മുടി ട്രിം ചെയ്യാം?
മുടി ട്രിം ചെയ്യുന്നതിന്റെ ഗുണങ്ങൾ നിങ്ങൾക്ക് മനസ്സിലായി. എന്നാൽ എത്ര തവണ മുടി ട്രിം ചെയ്യേണ്ടതുണ്ട്? മുടി പതിവായി ട്രിം ചെയ്യുന്നത് ഹെയർകെയർ ദിനചര്യയുടെ ഭാഗമായിരിക്കണം, ഡോ. ടിഷ്യയുടെ പറയുന്നു. കാരണം ഇത് മുടിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. എത്ര തവണ ചെയ്യുന്നു എന്നത് മുടിയുടെ തരത്തെയും ഹെയർസ്റ്റൈലിനെയും ആശ്രയിച്ചിരിക്കുന്നു. “നിങ്ങൾക്ക് ടെക്സ്ചർ ചെയ്ത മുടിയുണ്ടെങ്കിൽ, അവയെ മൃദുവും ആരോഗ്യകരവുമായി നിലനിർത്താൻ ഓരോ 2-3 മാസം കൂടുമ്പോഴും ട്രിം ചെയ്യുക,” ഡോ. ടിഷ്യ പറഞ്ഞു.
മുടി എപ്പോൾ ട്രിം ചെയ്യണം എന്നതിന് പ്രത്യേകിച്ച് സമയമൊന്നുമില്ല. “ഓരോ 3-4 മാസത്തിലും നിങ്ങൾക്ക് അവ ട്രിം ചെയ്യാം. ട്രിം ചെയ്യുന്നതെല്ലാം വീണ്ടും വളരും, ” ഡോ. കാശിഷ് പറഞ്ഞു.