scorecardresearch
Latest News

മഴക്കാലത്ത് സൺസ്‌ക്രീൻ ഒഴിവാക്കരുത്; ഇതാണ് കാരണങ്ങൾ

ചർമ്മ പ്രശ്നങ്ങളെ ചെറുക്കാൻ മഴക്കാലത്തും സൺസ്‌ക്രീൻ ഉപയോഗിക്കണം

skin, beauty, ie malayalam

വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ മാത്രമേ സൺസ്‌ക്രീൻ പുരട്ടാവൂ എന്നാണ് പൊതുവെയുള്ള ധാരണ. അതുപോലെ, മഴക്കാലത്ത് സൺസ്‌ക്രീൻ പ്രയോഗിക്കുന്നത് പലരും ഒഴിവാക്കുന്നു. എന്നാൽ വിവിധ പ്രശ്‌നങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സൺസ്‌ക്രീൻ എപ്പോഴും പ്രയോഗിക്കണമെന്ന് വിദഗ്ധർ പറയുന്നു.

”ചർമ്മ വാർധക്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ബാഹ്യ കാരണമാണ് അൾട്രാവയലറ്റ് (UV) രശ്മികൾ. ദോഷകരമായ അൾട്രാവയലറ്റ്, ഇൻഫ്രാറെഡ് രശ്മികൾ അകാല വാർധക്യം, ടാനിങ്, ലെന്റിഗൈൻസ്, സൂര്യാഘാതം തുടങ്ങിയ നിരവധി ചർമ്മ അവസ്ഥകൾക്ക് കാരണമാകും. ഈ കിരണങ്ങൾ മഴക്കാലത്ത് മേഘങ്ങളിലൂടെ എളുപ്പത്തിൽ കടന്നുപോകുകയും ചർമ്മത്തിൽ പതിക്കുകയും ചെയ്യുന്നു. അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് മേഘങ്ങൾ നമ്മെ തടയുന്നില്ല. അതിനാൽ, ചർമ്മ പ്രശ്നങ്ങളെ ചെറുക്കാൻ മഴക്കാലത്തും സൺസ്‌ക്രീൻ ഉപയോഗിക്കണം,” ഡെർമറ്റോളജിസ്റ്റ് ഡോ.നേഹ ശർമ്മ ഇന്ത്യൻ എക്സ്പ്രസിനോടു പറഞ്ഞു.

അൾട്രാവയലറ്റ് രശ്മികളുടെ ഫലമായി ചർമ്മത്തിലുണ്ടാകുന്ന മറ്റ് പ്രശ്നങ്ങളെക്കുറിച്ചും അവർ സംസാരിച്ചു.

വെയിലേറ്റുള്ള കരുവാളിപ്പ്: അൾട്രാവയലറ്റ് രശ്മികൾ എക്സ്പോഷർ ചെയ്യുന്നത് മെലാനിൻ എന്ന പിഗ്മെന്റിന്റെ ഉത്പാദനം വർധിപ്പിക്കുന്നു. മെലാനിൻ ഉൽപാദനം വർധിക്കുന്നത് ടാനിങ്ങിലേക്ക് നയിക്കുന്നു.

ചുളിവുകൾ: അൾട്രാവയലറ്റ് രശ്മികൾ ദീർഘനേരം ചർമ്മത്തിൽ പതിക്കുന്നത് ഓക്സിഡേറ്റീവ് സ്ട്രെസ് മൂലം ഇലാസ്റ്റിക് ഫൈബറുകൾക്ക് കേടുപാടുകൾ വരുത്തുന്നു. ഇതിലൂടെ ചർമ്മത്തിന് ഇലാസ്തികത നഷ്ടപ്പെടുകയും നേർത്ത വരകളും ചുളിവുകളും വികസിപ്പിക്കുകയും ചെയ്യുന്നു.

പിഗ്മെന്റേഷൻ: അൾട്രാവയലറ്റ് രശ്മികൾ ചർമ്മത്തിലേക്ക് ആഴത്തിൽ തുളച്ചുകയറുകയും മെലാനിൻ ഉൽപാദനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു, “ഇത് ചെറിയ പുള്ളികൾ, മെലാസ്മ, ലെന്റിഗൈനുകൾ എന്നിവയ്ക്കും കാരണമാകും.

ത്വക്ക് അർബുദം: അൾട്രാവയലറ്റ് എക്സ്പോഷർ ത്വക്ക് കാൻസറിന് കാരണമാകും.

സൺസ്‌ക്രീൻ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. “എല്ലായ്പ്പോഴും അതിലെ ചേരുവകളുടെ ലിസ്റ്റ് വായിക്കുക. ഫിസിക്കൽ, കെമിക്കൽ ഇനങ്ങൾ ഉൾപ്പെടെ നിരവധി സൺസ്‌ക്രീനുകളാൽ വിപണി നിറഞ്ഞിരിക്കുന്നു. ഫിസിക്കൽ ആയ, ധാരാളം ധാതുക്കൾ അടങ്ങിയ സൺസ്ക്രീനുകൾ ചർമ്മത്തിൽ ഒരു കവചമായി നിൽക്കും. അതേസമയം കെമിക്കൽ സൺസ്ക്രീനുകൾ ചർമ്മത്തിൽ കലർന്ന ശേഷമാണ് പ്രവർത്തിച്ച് തുടങ്ങുന്നത്, ”അവർ വിശദീകരിച്ചു.

“ഫിസിക്കൽ സൺസ്ക്രീൻ വാങ്ങുമ്പോൾ, സിങ്ക് ഓക്സൈഡ്, ടൈറ്റാനിയം ഓക്സൈഡ്, അയൺ ഓക്സൈഡ് തുടങ്ങിയ ചേരുവകൾ നോക്കുക. ഒരു കെമിക്കൽ സൺബ്ലോക്കിൽ ഒക്റ്റിനോക്‌സേറ്റ്, ഹോമോസലേറ്റ്, ഒക്‌റ്റിസലേറ്റ്, ഒക്‌ടോക്രിലിൻ, അവോബെൻസോൺ എന്നിവ നോക്കുക,” ഡോ.നേഹ നിർദേശിച്ചു.

സൺസ്‌ക്രീൻ ദിവസത്തിൽ ഒരു തവണ പുരട്ടിയാൽ ആ ദിവസം മുഴുവൻ സംരക്ഷണം നൽകുമെന്ന് കരുതുന്നുവെങ്കിൽ നിങ്ങൾക്ക് തെറ്റി. “ഓരോ മൂന്ന് മണിക്കൂറിലും സൺസ്ക്രീൻ വീണ്ടും പ്രയോഗിക്കണം. കൂടാതെ, മഴക്കാലത്ത് ജലത്തെ പ്രതിരോധിക്കുന്ന സൺസ്‌ക്രീൻ തിരഞ്ഞെടുക്കുക, കാരണം അത് എളുപ്പത്തിൽ കഴുകി കളയാം.”

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Why you should not skip sunscreen even during monsoon