scorecardresearch

മുഖം ഒരിക്കലും വാക്‌സ് ചെയ്യാൻ പാടില്ലാത്തതിന്റെ മൂന്നു കാരണങ്ങൾ

വളരെ വേദന ഉണ്ടാക്കുന്നതാണെങ്കിലും പലരും എന്തുകൊണ്ടാണ് ഫേഷ്യൽ വാക്സിങ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് അറിയില്ല

skin, beauty, ie malayalam

മുഖത്തെ രോമങ്ങൾ ചിലർ പതിവായി നീക്കം ചെയ്യാറുണ്ട്. പലരും വീട്ടിൽ ട്രിമ്മിങ് പോലുള്ള രീതികൾ സ്വീകരിക്കുമ്പോൾ, മറ്റുള്ളവർ പാർലറുകളിൽ പോയി ഫെയ്സ് വാക്‌സ് അല്ലെങ്കിൽ ത്രഡിങ് ചെയ്യുന്നു. മുഖം വാക്സ് ചെയ്യുന്നത് ഉടൻ നിർത്തണമെന്നാണ് ഡെർമറ്റോളജിസ്റ്റ് ഡോ.ഗീതിക മിത്തൽ ഗുപ്ത പറയുന്നത്.

“വളരെ വേദന ഉണ്ടാക്കുന്നതാണെങ്കിലും പലരും എന്തുകൊണ്ടാണ് ഫേഷ്യൽ വാക്സിങ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് എനിക്കറിയില്ല. ചർമ്മത്തിലെ തിണർപ്പ്, അലർജി, രോമവളർച്ച, ചർമ്മത്തിൽ രക്തസ്രാവം, അകാല വാർധക്യം തുടങ്ങി നിരവധി പാർശ്വഫലങ്ങൾക്ക് ഇത് കാരണമാകും,” അവർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.

മുഖം വാക്സ് ചെയ്യരുതെന്ന് പറയുന്നതിന്റെ പ്രധാന മൂന്നു കാരണങ്ങൾ എന്തൊക്കെയാണെന്നും അവർ വിശദീകരിച്ചു.

  • വാക്‌സിങ് ചെയ്യുമ്പോഴെല്ലാം ചർമ്മത്തിന്റെ ഒരു പാളി ഇല്ലാതാകുന്നു. പതിവായി ചെയ്താൽ (15 ദിവസത്തിലൊരിക്കൽ), ഇത് വളരെയധികം നീക്കം ചെയ്യും. കാലക്രമേണ ചർമ്മത്തിന്റെ നിറം മാറുകയും പരുക്കനാവുകയും ചെയ്യും.
  • മുഖം വാക്സ് ചെയ്തതിനുശേഷം ദിവസവും പുരട്ടുന്ന ഫേഷ്യൽ ഉൽപ്പന്നങ്ങൾ ചർമ്മത്തെ ഇല്ലാതാക്കും.
  • വരണ്ടതോ സെൻസിറ്റീവായതോ ആയ ചർമ്മമുണ്ടെങ്കിൽ, വാക്സിങ് ആ പ്രശ്‌നങ്ങളെ വർധിപ്പിക്കും.

മുഖത്ത് അധിക രോമമുണ്ടെങ്കിൽ, അത് അത് ദീർഘകാലം നീക്കം ചെയ്യേണ്ടതുണ്ടെങ്കിൽ, ലേസർ ഹെയർ റിഡക്ഷൻ തിരഞ്ഞെടുക്കാമെന്ന് അവർ പറഞ്ഞു.

Read More: ഈ മൂന്ന് സപ്ലിമെന്റുകൾ കഴിക്കുന്നത് മുഖക്കുരുവിന് കാരണമാകും

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Why you should never wax your face