മുഖക്കുരു ചികിത്സിക്കുന്നതിനോ തടയുന്നതിനോ ഉള്ള ഉൽപ്പന്നങ്ങൾ നമുക്ക് എല്ലായ്പ്പോഴും തിരഞ്ഞെടുക്കാമെങ്കിലും ആദ്യം അവയുടെ കാരണത്തെയാണ് ചികിത്സിക്കേണ്ടത്. ഭക്ഷണക്രമത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഇവ നീക്കാൻ സഹായിക്കുന്നു.
മുഖക്കുരു നിയന്ത്രിക്കാൻ പാൽ, ഉയർന്ന ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണങ്ങൾ, സോയ എന്നിവ ഒഴിവാക്കണമെന്ന് ഡെർമറ്റോളജിസ്റ്റായ ഡോ. അഞ്ചൽ പന്ത് ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറഞ്ഞിരുന്നു.
മുഖക്കുരു നിയന്ത്രിക്കാൻ ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ
പാലുൽപ്പന്നങ്ങൾ: മുഖക്കുരു കുറയുന്നത് വരെ പാൽ കഴിക്കുന്നത് നിർത്തുക. മോരും ഒഴിവാക്കുക. എന്നിരുന്നാലും, നിങ്ങൾക്ക് തൈര്, ചീസ്, വെണ്ണ എന്നിവ മിതമായ അളവിൽ എടുക്കാം. ബദാം പാലും കഴിക്കാം.
ഉയർന്ന ഗ്ലൈസെമിക് ഇൻഡക്സുള്ള ഭക്ഷണം: പഞ്ചസാര, ചോക്ലേറ്റുകൾ, പഴച്ചാറുകൾ, ശീതളപാനീയങ്ങൾ, വൈറ്റ് ബ്രെഡ്, ഫാസ്റ്റ് ഫുഡ്, ഉരുളക്കിഴങ്ങ് തുടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കണം.
“ഉയർന്ന ഗ്ലൈസെമിക് സൂചിക ഉള്ള ഭക്ഷണങ്ങൾ ഭാരമുള്ളതും ഉയർന്ന കലോറിയും ഉള്ളതിനാൽ അവ ഒഴിവാക്കേണ്ടത് പ്രധാനമാണ്. അവ ശരീരത്തിൽ ഗ്ലൈസെമിക് ലോഡ് വർദ്ധിപ്പിക്കുകയും ഇൻസുലിൻ പ്രതിരോധത്തിന് കാരണമാവുകയും ചെയ്യുന്നു. അത് സെബാസിയസ് ഗ്രന്ഥികളുടെ അമിത പ്രവർത്തനത്തിന് കാരണമാകുകയും അതുവഴി മുഖക്കുരുവിനും കാരണമാകുന്നു. പാലുൽപ്പന്നങ്ങൾ മുഖക്കുരുവിന് കാരണമാകുമെന്നും ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിനാൽ അത് ഒഴിവാക്കണം. ഒമേഗ -3 അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വീക്കം കുറയ്ക്കാനും മുഖക്കുരു കുറയ്ക്കാനും സഹായിക്കുന്നു,” കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റും ട്രൈക്കോളജിസ്റ്റുമായ ഡോ. വന്ദന പഞ്ചാബി പറഞ്ഞു.
കഴിക്കുന്ന ഭക്ഷണത്തോട് ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്നത് അനുസരിച്ച്, അത് നമ്മുടെ ചർമ്മത്തിലും പ്രതിഫലിക്കുന്നു. പോഷകാഹാര വിദഗ്ധയായ കരിഷ്മ ഷാ പറയുന്നു.
“കുടലിന്റെ ആരോഗ്യവും മുഖക്കുരുവും വളരെ ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ഭക്ഷണക്രമം നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തെ ബാധിക്കുന്നു. നിങ്ങൾക്ക് ഹോർമോൺ അവസ്ഥകളുണ്ടെങ്കിൽ മുഖക്കുരു ഉണ്ടാകാനും സാധ്യതയുണ്ട്. നിങ്ങളുടെ ഭക്ഷണക്രമം ഇവയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഹോർമോണുകളെ സ്ഥിരപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്ന ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ മുഖക്കുരുവിനെ ചെറുക്കാൻ കഴിയും.