/indian-express-malayalam/media/media_files/uploads/2023/05/beauty.jpg)
പ്രതീകാത്മക ചിത്രം
സോഷ്യൽ മീഡിയയുടെ ജനപ്രീതിവച്ച് എന്തെങ്കിലും വൈറലാകുന്നതിന് കൂടുതൽ സമയമെടുക്കില്ല. പ്രത്യേകിച്ചും ചില ട്രെൻഡുകൾ. ചർമ്മസംരക്ഷണ ഡിഐവൈകൾ വൈറലാകുമ്പോൾ, മിക്ക ആളുകളും ഈ പ്രവണതകൾ അവരുടെ ചർമ്മത്തിൽ ചെലുത്തുന്ന സ്വാധീനം മനസ്സിലാക്കാതെ അവ പരീക്ഷിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും കാണുന്നതെന്തും ചർമ്മത്തിൽ പരീക്ഷിക്കുന്നതിന് മുൻപ് അതിന്റെ ഫലങ്ങൾ എന്താകും എന്നറിയുക.
“നമ്മൾ ഇന്റർനെറ്റിനെ വളരെയധികം ആശ്രയിക്കുന്നതിനാൽ അത് ആത്യന്തിക വഴികാട്ടിയായി മാറിയിരിക്കുന്നു, പ്രത്യേകിച്ച് സൗന്ദര്യ ഉപദേശത്തിന്റെ കാര്യത്തിൽ. വിവിധ ട്രെൻഡുകൾ, ശൈലികൾ മുതലായവ ഉൾപ്പെടെ ഓൺലൈനിൽ എഴുതുന്ന ഓരോ വാക്കും ആളുകൾ പിന്തുടരുന്നു,” അപ്പോളോ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റായ പ്രശസ്ത പ്ലാസ്റ്റിക്, കോസ്മെറ്റിക് സർജൻ ഡോ. അനുപ് ധീർ പറഞ്ഞു.
പശ ഉപയോഗിച്ച് ബ്ലാക്ക്ഹെഡ്സ് നീക്കം ചെയ്യുന്നത് മുതൽ മുഖത്ത് കെമിക്കൽ പീൽ പുരട്ടുന്നത് വരെ, ദോഷകരമായ നിരവധി ചർമ്മ സംരക്ഷണ ട്രെൻഡുകളിൽ നിന്ന് നമ്മൾ അകന്നു നിൽക്കണം.
വിദഗ്ധരുടെ മേൽനോട്ടമില്ലാതെ ആളുകൾ സ്വയം ബോട്ടോക്സും ഫില്ലറുകളും കുത്തിവയ്ക്കുന്നുണ്ടെന്നും കൂടാതെ, വിപണിയിൽ സുലഭമായി ലഭിക്കുന്ന ലാഷ് ലിഫ്റ്റ് കിറ്റുകൾ കണ്ണുകൾക്ക് കേടുവരുത്തുമെന്നും ഡോ. അനുപ് അറിയിച്ചു.
ഒരു ഡെർമറ്റോളജിസ്റ്റ് ഡോ. കിരൺ സേഥി ഓൺലൈനിൽ കാണുന്ന ദോഷകരമായ പ്രവണതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും അവയിൽ ഏർപ്പെടരുതെന്ന് ഇൻസ്റ്റാഗ്രാമിലൂടെ ആളുകളോട് ആവശ്യപ്പെടുകയും ചെയ്തു.
ചിലർ മുഖത്ത് പ്രൈമറുകളായി ഡിയോഡറന്റുകൾ ഉപയോഗിക്കുന്നു. ഒരു ഡിയോഡറന്റിൽ ആന്റിപെർസ്പിറന്റിന് പുറമെ മറ്റ് നിരവധി ചേരുവകളും ഉണ്ടെന്ന് ഡോ.കിരൺ ഇൻസ്റ്റാഗ്രാമിൽ പറഞ്ഞു.
"മുഖത്ത് ഡിയോഡറന്റ് സ്പ്രേ ചെയ്യുന്നത് സുഷിരങ്ങൾ അടയുകയും ചർമ്മത്തിന്റെ ഇറിറ്റേഷനും കാരണമാകുന്നു ചെയ്യും," ഡോ. അനുപ് പറഞ്ഞു.
ഗ്ലൂ ഉപയോഗിച്ച് ബ്ലാക്ക്ഹെഡ്സ് നീക്കം ചെയ്യുക എന്നതാണ് പറഞ്ഞ മറ്റൊരു പ്രവണത. “ഇത് പ്രകോപിപ്പിക്കലും വരൾച്ചയും തിണർപ്പും ഉണ്ടാക്കും,” ഡോ.കിരൺ വീഡിയോയിൽ പറഞ്ഞു.
അംഗീകൃത ഡെർമറ്റോളജിസ്റ്റിന്റെ മേൽനോട്ടമില്ലാതെ കെമിക്കൽ പീൽ ഉപയോഗിക്കുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ, കെമിക്കൽ പീൽസ് ഓൺലൈനിൽ നിന്നു വാങ്ങി ഉപയോഗിക്കുന്നതും വീട്ടിൽ പുരട്ടുന്നതും സുരക്ഷിതമല്ലെന്ന് ഡോ. കിരൺ പങ്കുവെച്ചു. "അത് ദോഷകരമാകാം. നിങ്ങൾക്ക് സ്വയം പൊള്ളലേറ്റേക്കാം," ഡോ.കിരൺ വീഡിയോയിൽ പറഞ്ഞു.
കൂടാതെ, ക്രയോസ്റ്റിക്സിൽ നിന്ന് അകന്നു നിൽക്കാനും വിദഗ്ധ പറഞ്ഞു. പകരം, കണ്ണുകളിൽ തണുത്ത സ്പൂണുകൾ ഉപയോഗിക്കാൻ ഡോ.കിരൺ നിർദ്ദേശിച്ചു.
“കുറച്ച് മിനിറ്റ് സ്പൂണുകൾ ഫ്രീസറിൽ വയ്ക്കുക. തണുത്തു കഴിഞ്ഞാൽ, കണ്ണുകൾക്ക് മുകളിൽ അഞ്ച് മിനിറ്റ് വയ്ക്കുന്നു. അത് കണ്ണുകൾക്ക് തിളക്കം ലഭിക്കാൻ സഹായിക്കുന്നു," വിദഗ്ധ പറഞ്ഞു.
കൂടാതെ, ചിലപ്പോൾ തൈരും തേനും മുഖത്ത് പുരട്ടാം. എന്നിട്ട് തണുത്ത സ്പൂണുകൾ ഉപയോഗിച്ച് ഈ ചേരുവകൾ എന്റെ ചർമ്മത്തിൽ മസാജ് ചെയ്യാറുണ്ട്, ”വിദഗ്ധ കൂട്ടിച്ചേർത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.