scorecardresearch
Latest News

വീടിനുള്ളിലും സൺസ്ക്രീനുകൾ ആവശ്യമാണോ? വിദഗ്ധർ പറയുന്നത്

സൺസ്ക്രീൻ ഉപയോഗിക്കാതെ അധികനേരം വെയിലത്ത് ചെലവഴിക്കുന്നത് സൺ ടാനിനും കാരണമാകുന്നു

Skin care, Glowing skin, skincare,skincare routine,sunscreen, sun protection, sunscreen important in cloudy day, sun damage, uv rays, myth vs fact

ചർമ്മ സംരക്ഷണത്തിൽ സൺസ്ക്രീനുകൾക്ക് വളരെ വലിയ പങ്കുണ്ട്. അൾട്രാവയലറ്റ് രശ്മികൾ ചർമ്മത്തിന് വലിയ ദോഷം വരുത്തുമെന്ന് പലർക്കും അറിയാം. ഇത്തരം രശ്മികൾ വാർധക്യ പ്രക്രിയയെ ത്വരിതപ്പെടുത്തുക മാത്രമല്ല, ചർമ്മത്തിൽ കാൻസറുണ്ടാക്കാനും കാരണമാകും. എസ്പിഎഫ് എന്ന ഘടകം അടിസ്ഥാനമാക്കിയാണ് സൺസ്ക്രീനുകൾ തിരഞ്ഞെടുക്കുന്നത്.

വേനൽകാലമായതിനാൽ ചർമ പ്രശ്നങ്ങളും നിങ്ങളെ അലട്ടാൻ സാധ്യതയുണ്ട്. വെയിലുള്ള സമയങ്ങളിൽ സൺസ്ക്രീനുകൾ ഉപയോഗിക്കാതെ പുറത്തിറങ്ങുന്നത് സൺ ടാനിനും കാരണമാകുന്നു. സൺസ്ക്രീനുകളുടെ ഉപയോഗത്തെ ചുറ്റിപ്പറ്റി നിരവധി തെറ്റിധാരണകളും മിഥ്യകളുമുണ്ട്. ഇവയിലെ സത്യാവസ്ഥയെക്കുറിച്ച് എലാന്റിസ് ഹെൽത്ത്‌കെയറിലെ ഡെർമറ്റോളജി എച്ച്ഒ ഡോ. ചാന്ദ്‌നി ജെയിൻ ഗുപ്ത പറയുന്നു.

മിഥ്യ 1: മേഘാവൃതമായ ദിവസങ്ങളിൽ സൺസ്‌ക്രീൻ ഉപയോഗിക്കേണ്ടതില്ല.

ഇത് പൂർണ്ണമായും തെറ്റാണ്. ഏത് ദിവസമാണങ്കിലും സൺസ്ക്രീനുകൾ ഉപയോഗിക്കണം. മേഘങ്ങൾക്ക് ചില സൂര്യരശ്മികളെ തടയാൻ കഴിയുമെങ്കിലും, അൾട്രാവയലറ്റ് വികിരണത്തിന് അവയിലൂടെ തുളച്ചുകയറാനും ചർമ്മത്തെ ബാധിക്കാനും കഴിയും. അൾട്രാവയലറ്റ് വികിരണം ചർമ്മത്തിന്റെ കേടുപാടുകൾക്കും ക്യാൻസറിനുമുള്ള ഒരു പ്രധാന കാരണമാണ്. അതിനാലാണ് വീട്ടിൽനിന്ന് ഇറങ്ങുന്നതിന് മുൻപ് സൺസ്ക്രീൻ പുരട്ടാണമെന്ന് വിദഗ്ധർ പറയുന്നത്. മേഘങ്ങൾ അൾട്രാവയലറ്റ് രശ്മികളെ തകർക്കുമെങ്കിലും അവ തീവ്രമാകുന്നു. അതിലൂടെ യുവി വികരണം വർധിക്കാമെന്ന് ചില പഠനങ്ങളിൽ പറയുന്നു. ഇത് സൂര്യാഘാതത്തിനും ചർമ്മത്തിന്റെ കേടുപാടുകൾക്കുള്ള സാധ്യതയും വർധിപ്പിക്കുന്നു.

മിഥ്യ 2: നീന്തൽക്കുളത്തിലായിരിക്കുമ്പോൾ സൂര്യാഘാതം ഏൽക്കില്ല

സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കാനും അൾട്രാവയലറ്റ് വികിരണത്തിലേക്കുള്ള എക്സ്പോഷർ വർധിപ്പിക്കാനും വെള്ളത്തിന് കഴിയുമെന്നതിനാൽ നിങ്ങൾക്ക് സൂര്യതാപം ഏൽക്കാനാകും. സൂര്യതാപത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളായ ചൂടും വിയർപ്പും അനുഭവപ്പെടാത്തതിനാൽ വെള്ളത്തിൽ ആയിരിക്കുന്നത് ഒരു വ്യക്തിക്ക് തെറ്റായ സുരക്ഷിതത്വബോധം നൽകും. എന്നാൽ ആളുകൾ കുളത്തിൽ ഇറങ്ങുമ്പോൾ വെള്ളത്തെ പ്രതിരോധിക്കുന്ന സൺസ്‌ക്രീൻ ധരിക്കേണ്ടത് പ്രധാനമാണ്. അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ വീതിയേറിയ തൊപ്പിയോ റാഷ് ഗാർഡ് ധരിക്കുന്നതും നല്ലതാണ്.

മിഥ്യ 3: സൂപ്പർ-ഹൈ എസ്പിഎഫ് ഉള്ള സൺസ്‌ക്രീൻ ദിവസം മുഴുവൻ നിലനിൽക്കും

ഇല്ല എന്നതാണ് ഇതിന്റെ ഉത്തരം. സൂപ്പർ-ഹൈ എസ്പിഎഫ് (സൺ പ്രൊട്ടക്ഷൻ ഫാക്ടർ) ഉള്ള സൺസ്ക്രീൻ പ്രയോഗിക്കുന്നത് ദിവസം മുഴുവൻ നീണ്ടുനിൽക്കില്ല. ഉയർന്ന എസ്പിഎഫ് മൂല്യങ്ങളുള്ള സൺസ്‌ക്രീനുകൾ യുവി വികിരണത്തിനെതിരെ കൂടുതൽ സംരക്ഷണം നൽകുന്നു. എന്നാൽ അവ ഫലപ്രദമാകാൻ പതിവായി പ്രയോഗിക്കേണ്ടതുണ്ട്. വിയർക്കുന്നതും, നീന്തൽ, ഓട്ടം എന്നിവയുൾപ്പെടെ നിരവധി കാരണങ്ങളാൽ ഇവയുടെ ഫലപ്രാപ്തി നഷ്ടപ്പെടാം. അതിനാൽ, വെയിലത്ത് അധികനേരം ചെലവഴിക്കുന്നുണ്ടെങ്കിൽ അൾട്രാവയലറ്റ് വികിരണത്തിന്റെ ദോഷകരമായ ഫലങ്ങളിൽനിന്ന് ചർമ്മത്തിന് സംരക്ഷിക്കാൻ ഇടയ്ക്കിടെ സൺസ്ക്രീൻ പുരട്ടുന്നത് നല്ലതാണ്. ബ്രോഡ് സ്പെക്‌ട്രം സൺസ്‌ക്രീനും ഉപയോഗിക്കുക.

മിഥ്യാ 4: സൂര്യപ്രകാശം ഏൽക്കുന്ന ശരീരഭാഗങ്ങളിൽ മാത്രമേ സ്കിൻ ക്യാൻസർ വരൂ

ഇല്ല. സൂര്യപ്രകാശം നേരിട്ട് ഏൽക്കാത്ത ശരീരഭാഗങ്ങളിളും സ്കിൻ കാൻസർ വരാം. സ്കിൽ കാൻസർ സാധാരണയായി സൂര്യപ്രകാശം ഏൽക്കുന്ന ശരീരഭാഗങ്ങളിലാണ് കാണപ്പെടുന്നതെങ്കിലും, വസ്ത്രമോ മുടിയോ കൊണ്ട് മൂടിയിരിക്കുന്ന പ്രദേശങ്ങൾ ഉൾപ്പെടെ ചർമ്മത്തിന്റെ ഏത് ഭാഗത്തും ഇത് വികസിക്കാം. മെലനോമ പോലെയുള്ള ചില തരം സ്കിൻ കാൻസറുകൾ, പാദങ്ങളുടെ അടിയിലോ, കൈപ്പത്തികളിലോ, നഖങ്ങൾക്കടിയിലോ വികസിക്കാം. അവ പെട്ടെന്ന് ദൃശ്യമാകാത്തതിനാൽ മറ്റു രോഗാവസ്ഥകളായി തെറ്റിദ്ധരിച്ചേക്കാം. കൂടാതെ, സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് വികിരണങ്ങൾക്ക് മേഘങ്ങളിലൂടെയും ജാലകങ്ങളിലൂടെയും തുളച്ചുകയറാൻ കഴിയും. അതിനർത്ഥം നിങ്ങൾ വീടിനകത്തോ കാറിലോ ആയിരിക്കുമ്പോൾ പോലും നിങ്ങൾക്ക് അൾട്രാവയലറ്റ് വികിരണം ഏൽക്കാം എന്നാണ്.

മിഥ്യാ 5: സൺസ്ക്രീൻ ഉപയോഗിക്കുന്നിടത്തോളം കാലം സ്കിൻ ക്യാൻസർ വരില്ല

സൺസ്‌ക്രീൻ പുരട്ടിയാലും സ്കിൻ കാൻസർ വരാൻ സാധ്യതയുണ്ട്. അൾട്രാവയലറ്റ് വികിരണങ്ങളിൽനിന്ന് ചർമ്മത്തെ സംരക്ഷിച്ച്, സ്കിൻ കാൻസർ വരാനുള്ള സാധ്യത കുറയ്ക്കുമെങ്കിലും ഇത് ഒരു പൂർണമായ പ്രതിരോധ മാർഗ്ഗമല്ല. സൺസ്‌ക്രീനുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത് നിങ്ങളുടെ ചർമ്മത്തിൽ എത്തുന്ന അൾട്രാവയലറ്റ് വികിരണങ്ങളിൽ ചിലത് ഫിൽട്ടർ ചെയ്യാനാണ്, എല്ലാം അല്ല. ഒരു സൺസ്‌ക്രീനിനും അൾട്രാവയലറ്റ് വികിരണത്തിന്റെ 100 ശതമാനം തടയാൻ കഴിയില്ല, നിങ്ങൾ അത് ശരിയായി പ്രയോഗിച്ചാലും ചില അൾട്രാവയലറ്റ് വികിരണം നിങ്ങളുടെ ചർമ്മത്തിലേക്ക് തുളച്ചുകയറാനിടയുണ്ട്. മാത്രമല്ല, സൺസ്‌ക്രീൻ ഇടയ്‌ക്കിടെ വീണ്ടും പ്രയോഗിച്ചില്ലെങ്കിൽ അതിന്റെ ഫലപ്രാപ്തി കുറയാൻ സാധ്യതയുണ്ട്. ഒരു ഡെർമറ്റോളജിസ്റ്റിനെക്കൊണ്ട് പതിവായി ചർമ്മ പരിശോധന നടത്തുന്നത് നല്ലതാണ്.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Why sunscreens are a must even when you are home