ചൂടു കൂടുന്ന ഈ വേനൽക്കാലത്ത് അവയെ നേരിടാനുള്ള ശ്രമത്തിലാണ് എല്ലാവരും. കാലാവസ്ഥ മാറുന്നത് അനുസരിച്ച് നിങ്ങളുടെ ആരോഗ്യത്തിന് മുൻഗണന നൽകേണ്ടത് പ്രധാനമാണ്.
നിർജ്ജലീകരണം, ഹീറ്റ് സ്ട്രോക്കുകൾ, ചൂട്, ക്ഷീണം എന്നിവയും അനുഭവപ്പെടുന്ന കനത്ത ചൂടാണ് ഇന്ത്യയിൽ പലയിടത്തും അനുഭവപ്പെടുന്നത്. ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പോലെ തന്നെ ചർമ്മസംരക്ഷണത്തിലും ശ്രദ്ധ നൽകണം.
ശുദ്ധീകരണം, ടോണിംഗ്, മോയ്സ്ചറൈസിംഗ്, സൺസ്ക്രീൻ പോലുള്ള അടിസ്ഥാനകാര്യങ്ങൾ എല്ലാ സീസണുകളിലും പ്രധാനമാണ്. നിങ്ങളുടെ ചർമ്മത്തെ ആരോഗ്യകരവും ജലാംശം നിറഞ്ഞതും മുഖക്കുരു രഹിതവുമാക്കാൻ സഹായിക്കുന്നതിന് ചില ഭക്ഷണ മാറ്റങ്ങൾ വരുത്താം.
“ശരിയായ ഭക്ഷണക്രമം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. അല്ലെങ്കിൽ സീസണിന് അനുസൃതമായി ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തുക. ഉദാഹരണത്തിന്, വേനൽക്കാലത്ത് നിങ്ങൾക്ക് ഉയർന്ന ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും ആവശ്യമാണ്”, സോൾ സ്കിൻ ഗ്രൂപ്പ് സ്ഥാപകയായ ഡോ. രശ്മി ഷെട്ടി പറഞ്ഞു.
“നമ്മുടെ ശരീരം പുറത്തെ ഊഷ്മാവിന് അനുസൃതമായി അതിന്റെ താപനില നിലനിർത്തുന്നു. ഈ അക്ലിമിറ്റൈസേഷനായി സീസൺ അനുസരിച്ചുള്ള വ്യത്യാസപ്പെടുന്ന ബേസൽ മെറ്റബോളിക് റേഞ്ച് (ബിഎംആർ) നിയന്ത്രിക്കുന്നു. ശരിയായ അക്ലിമിറ്റൈസേഷൻ ശ്രദ്ധിക്കുന്നതിന്, ഭക്ഷണത്തിലെ മാറ്റങ്ങൾ വളരെ പ്രധാനമാണ്, ”ഗുഡ്ഗാവിലെ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഹെഡ് ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ് ദീപ്തി ഖതുജ പറഞ്ഞു.
“ഉദാഹരണത്തിന് വേനൽക്കാലത്ത് ജലാംശം കുറയുന്നു. ദ്രാവകത്തിന്റെ ഒപ്പം സോഡിയം പോലുള്ള മൈക്രോ ന്യൂട്രിയന്റുകളും നഷ്ടപ്പെടുന്നത് ക്ഷീണത്തിനും ഇടയാക്കുന്നു,” ദീപ്തി കൂട്ടിച്ചേർത്തു.
വേനൽക്കാലത്ത് ഭക്ഷണത്തിൽ എന്താണ് ചേർക്കേണ്ടത്?
കാലാനുസൃതമായ മാറ്റങ്ങളിലൂടെ ജലാംശം വർധിപ്പിക്കുന്നതിന് ഡോ. രശ്മി ഊന്നൽ നൽകുന്നു. ചില ഭക്ഷണ പദാർത്ഥങ്ങളിലൂടെ ഇത് സാധിക്കും. വൈറ്റമിൻ എ, ബീറ്റാ കരോട്ടിനുകൾ എന്നിവയാൽ സമ്പുഷ്ടമായ മാമ്പഴം, വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ തണ്ണിമത്തനും കഴിക്കുക. അവയിൽ ഉയർന്ന ജലാംശവും ഉണ്ട്.