വേനൽക്കാലമെന്നത് ചർമ്മത്തിന് പരിരക്ഷണം കൂടുതൽ വേണ്ടുന്ന സമയമാണ്. ഈ സമയത്ത് വളരെ കുറഞ്ഞ ചെലവിൽ ചർമ്മ സംരക്ഷണത്തിന് പറ്റിയ ഉൽപ്പന്നമാണ് റോസ് വാട്ടർ. വേനൽക്കാലത്ത് ചർമ്മത്തിന് കുളിർമ്മയേകാൻ മാത്രമല്ല, ചർമ്മ സംബന്ധമായ പ്രശ്നങ്ങൾക്കെതിരെ പോരാടാനും ഇത് സഹായിക്കും.
നമ്മുടെ ദൈനംദിന ജീവിതത്തിൽ ചർമ്മ സംരക്ഷണത്തിന് റോസ് വാട്ടർ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിവരിക്കുകയാണ് ദി നാച്യുറൽ വാഷിന്റെ ഡയറക്ടറും സഹ സ്ഥാപകനുമായ അക്ഷിത് ഗോയൽ.
മുഖത്തെ പാടുകൾ കുറയ്ക്കും
വേനൽക്കാലം വന്നെത്തിയാൽ പിന്നെ ചർമ്മവുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളും ഉണ്ടാകും. ചൊറിച്ചിൽ, ചുവന്ന തടിച്ച പാടുകൾ ഇവയൊക്കെ അവയിൽ ചിലതാണ്. അലർജിയോ അല്ലെങ്കിൽ രോഗപ്രതിരോധ ശേഷി കുറയുന്നതോ പോലുളള പല ഘടകങ്ങളും ഇതിന് കാരണമാകാം, പക്ഷേ ഇതിനൊക്കെയുളള പരിഹാരമാണ് റോസ് വാട്ടർ, ഗോയൽ പറഞ്ഞു.
മുഖത്തെ ചുവന്ന പാടുകളും മറ്റും കുറയ്ക്കാൻ റോസ് വാട്ടർ സഹായിക്കുകയും ദിവസവും ഉപയോഗിക്കുന്നതിലൂടെ നിറം വർധിപ്പിക്കുകയും ചെയ്യുന്നു. ചർമ്മത്തിന്റെ പിഎച്ച് ബാലൻസ് നിലനിർത്തുന്നതിലൂടെയും അധിക എണ്ണയും അഴുക്കും കളയുന്നതിലൂടെയാണ് ഇത് സാധ്യമാവുന്നത്.
Read More: വേനൽക്കാലത്തെ ചർമ്മ പ്രശ്നങ്ങൾ അകറ്റാൻ കറ്റാർ വാഴ
ചർമ്മത്തെ ആരോഗ്യത്തോടെ നിലനിർത്തും
വേനൽക്കാലത്ത് നിങ്ങളുടെ ദൈനംദിന ചർമ്മ സംരക്ഷണത്തിൽ റോസ് വാട്ടർ ഉൾപ്പെടുത്തുന്നതിലൂടെ ബ്ലാക്ക്ഹെഡ്സ്, വൈറ്റ്ഹെഡ്സ്, മുഖക്കുരു എന്നിവ കുറയ്ക്കാൻ കഴിയും. ഇതിൽ വളരെയധികം ജലാംശം ഉള്ളതിനാൽ, ചുളിവുകളുടെയും നേർത്ത വരകളുടെയും ആദ്യ ലക്ഷണങ്ങളെ നേരിടാനും സഹായിക്കുന്നുവെന്ന് ഗോയൽ പറഞ്ഞു. റോസ് വാട്ടർ ശക്തമായ മൂഡ് എൻഹാൻസർ കൂടിയാണെന്നും നിങ്ങളെ അത് ശാന്തമാക്കുന്നുവെന്നും വിദഗ്‌ധർ വിശ്വസിക്കുന്നു.
ചർമ്മത്തെ കൂളാക്കും
വേനൽക്കാലത്ത് ശുദ്ധമായ തണുത്ത റോസ് വാട്ടർ ദിവസവും ഉപയോഗിക്കുന്നത് നല്ലതാണ്. മുഖം വരണ്ടതും റീഫ്രഷ് വേണമെന്നും തോന്നുമ്പോൾ ചെറിയ അളവിൽ റോസ് വാട്ടർ പുരട്ടാം. ഇത് മുഖത്തെ തണുപ്പിക്കും. ആദ്യം മുഖം നന്നായി കഴുകണം. അതിനുശേഷം കോട്ടൺ പാഡിൽ കുറച്ച് റോസ് വാട്ടർ എടുത്ത് മുഖത്ത് പതുക്കെ പുരട്ടാം. അല്ലെങ്കിൽ വെറുതെ കയ്യിലെടുത്ത് മുഖത്ത് പുരട്ടാം. മുഖത്ത് മേക്കപ്പ് ഉണ്ടെങ്കിലും അതിന്മേൽ അൽപം റോസ് വാട്ടർ സ്പ്രേ ചെയ്യുന്നത് മുഖത്തെ കൂടുതൽ തിളക്കമുള്ളതാക്കുമെന്ന് ഗോയൽ പറഞ്ഞു.
മുടിയിലും തലയോട്ടിയിലും മികച്ച രീതിയിൽ പ്രവർത്തിക്കുന്നു
വേനൽക്കാലത്ത്, നമ്മുടെ തലയോട്ടിയിൽ പലപ്പോഴും വരണ്ടതായി അനുഭവപ്പെടും. ഇത് പലപ്പോഴും താരൻ ഉണ്ടാക്കുന്നു, ഇവിടെയാണ് റോസ് വാട്ടർ നിങ്ങളുടെ രക്ഷയ്‌ക്കെത്തുന്നത്. റോസ് വാട്ടർ താരൻ, എണ്ണമയം എന്നിവ കുറയ്ക്കുന്നു