Sponsored: ഒരു വീട് പുതുക്കിപ്പണിയുക എന്നത് വീട്ടുടമസ്ഥരെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതും വലിയ നിക്ഷേപം ആവശ്യമായ കാര്യവുമാണ്. സമീപകാലത്തുണ്ടായ പഠനങ്ങൾ അനുസരിച്ച്, ഇന്ത്യയിലെ ഭൂരിഭാഗം വീട്ടുടമകളും ഒരായുഷ്കാലത്തിനിടയിൽ ഒന്നോ രണ്ടോ തവണ അവരുടെ home interiors മാറ്റുകയോ വീട് നവീകരിക്കുകയോ ചെയ്യുന്നുണ്ട്. അതിനാൽ തന്നെ, ഏറെ ഗവേഷണങ്ങൾക്കൊടുവിലാണ് അത്തരമൊരു തീരുമാനം എടുക്കുന്നത്. നിങ്ങളുടെ വീട് പുനർനിർമിക്കാനും സ്വപ്നഭവനം സാക്ഷാത്കരിക്കാനും നിങ്ങളല്ലാതെ മറ്റാരെയെങ്കിലും കൂടി ചുമതല ഏൽപ്പിക്കേണ്ടി വരുന്നുണ്ട്. ഡിസൈൻ മുതൽ എക്‌സിക്യൂഷൻ വരെയുള്ള ഘട്ടങ്ങളിലെ സോഴ്സിംഗിന്റെയും മികച്ച ക്രാഫ്റ്റ്മാൻ ഷിപ്പിന്റെ ഡെലിവറിയുടെയും മികവ് കണക്കിലെടുക്കുമ്പോൾ, Livspace അനുയോജ്യമായൊരു തിരഞ്ഞെടുപ്പാണ്. ഇന്ത്യയിലെ ഏറ്റവും വിശ്വസ്തരായ ഹോം ഇന്റീരിയർ, റിനവേഷൻ ബ്രാൻഡ് എന്ന നിലയിൽ കമ്പനി പ്രശസ്തമാണ്. വിദഗ്ധരായ ഡിസൈനർമാർ, ആശ്രയയോഗ്യമായ സേവനം, ബ്രാൻഡ് പാർട്ണർമാർ, മികച്ച പരിശീലനം ലഭിച്ച പ്രോജക്ട് മാനേജർമാർ എന്നിവരടങ്ങിയ സംഘം വീടിനെ സംബന്ധിക്കുന്ന കാര്യങ്ങളിൽ എൻഡ് റ്റു എൻഡ് സൊലൂഷ്യൻ നൽകുന്നു. ഉപഭോക്താക്കൾക്ക് നേരിട്ടെത്തി അവരുടെ ഡ്രീം ഹോമിന്റെ ഇന്റീരിയറിന്റെ മാതൃകകൾ കാണാൻ കഴിയുന്ന രീതിയിൽ നഗരങ്ങളിലുടനീളം നൂതനവും ചാതുര്യം നിറഞ്ഞതുമായ എക്സ്പീരിയൻസ് സെന്ററുകളും ബ്രാൻഡ് ഒരുക്കിയിട്ടുണ്ട്.
ദൃശ്യഭംഗിയേറിയ ലിവിംഗ് റൂമോ അതിമനോഹരമായ modular kitchenയോ ആകട്ടെ, Livspaceന് ഒപ്പം നിങ്ങൾക്ക് തടസ്സങ്ങളില്ലാത്ത ഡിസൈൻ സൊല്യൂഷനുകൾ ആസ്വദിക്കാം. അനുയോജ്യമായ ഡിസൈനർമാരെ കണ്ടെത്തുന്നത് മുതൽ മെറ്റീരിയലുകൾ ലഭ്യമാക്കുന്നതും നിർമ്മാണവും ഇൻസ്റ്റാളേഷനും വരെ, വീടുകൾ നവീകരിക്കുന്നതിനോ സജ്ജീകരിക്കുന്നതിനോയുള്ള പ്രക്രിയകളെല്ലാം ബ്രാൻഡ് ലളിതമാക്കിയിരിക്കുന്നു. നിങ്ങളുടെ ആവശ്യങ്ങൾക്കും അഭിരുചികൾക്കും അനുസരിച്ച്, നിങ്ങളുടെ തനതായ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്ന മോഡുലാർ ഡിസൈനുകളുടെ ഒരു വലിയ ശ്രേണി തന്നെ കമ്പനി വാഗ്ദാനം ചെയ്യുന്നു. പരമ്പരാഗതം മുതൽ സമകാലികം വരെ, വാസ്തുവിന് പ്രാധാന്യം നൽകുന്നതു മുതൽ പെറ്റ്- ഫ്രണ്ട്ലിയായതുവരെയുള്ള സവിശേഷമായ ഡിസൈനുകൾ നിങ്ങളുടെ അഭിരുചിയ്ക്കും മുൻഗണനകൾക്കും അനുസരിച്ച് Livspace നൽകുന്നു. അതിനു അടിവരയിടുന്നതാണ് ഈ Livspace reviews.
പൂനവും ഭർത്താവ് അർണവും ലിവ്‌സ്‌പേസിനെ സമീപിച്ചത് തങ്ങളുടെ പിക്ചർ-പെർഫെക്റ്റ് വീടിനായുള്ള ആശയങ്ങൾ തയ്യാറാക്കാൻ വേണ്ടിയായിരുന്നു. Livspace ഇന്റീരിയർ ഡിസൈനറായ നേഹ, ഈ ആശയങ്ങളെയെല്ലാം ഒരുമിപ്പിച്ച് ചേർത്ത് വലുതും നൂതന ശൈലിയിലുള്ളതുമായൊരു പ്ലാൻ ഒരുക്കി. വെള്ള നിറത്തിലുള്ളതും വൃത്തിയുള്ളതുമായ ഗുരുഗ്രാമിലെ 3BHK ഫ്ളാറ്റ് പൂനവും അർണവും ആഗ്രഹിച്ച രീതിയിൽ അസാധാരണമാം വിധം മനോഹരമായിരിക്കുന്നു. കണ്ണുടക്കുന്ന രീതിയിലുള്ള ഇന്റീരിയറും വീടിനകത്തെ മനോഹരമായ വൈബും വീട്ടുകാരുടെ വ്യക്തിത്വത്തെയും ഇമോഷനെയും പ്രതിഫിലിപ്പിക്കുന്നു. “ഞങ്ങൾക്ക് ഹോട്ടൽ പോലെയുള്ള ഒരു വീട് ആവശ്യമില്ലായിരുന്നു, മാത്രമല്ല ഏത് തരത്തിലുള്ള മെറ്റീരിയലുകളും ഫിനിഷുമാണ് തിരഞ്ഞെടുക്കേണ്ടത് എന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. Livspace തിരഞ്ഞെടുക്കുമ്പോൾ ഞങ്ങൾ അന്വേഷിച്ചത് അത്തരത്തിലുള്ള മാർഗ്ഗനിർദ്ദേശമാണ്,” പൂനം പറയുന്നു.
എല്ലാ മുറികളിലും ന്യൂട്രൽ-ടോൺ ഫീലുള്ള നിറങ്ങളാണ് ഈ ദമ്പതികൾക്ക് വേണ്ടിയിരുന്നത്. ലാക്വർഡ് ഗ്ലാസിൽ നിർമ്മിച്ച സ്ലീക് ഡിസൈനിലുള്ള പൂജാ യൂണിറ്റ്, ഫ്ലോർ-ടു-സീലിംഗ് എന്റർടെയ്ൻമെന്റ്-ലൈബ്രറി യൂണിറ്റ്, അടുക്കള ഫ്ലോറിങ്ങിന് മരത്തിന്റെ ഫിനിഷുള്ള വിട്രിഫൈഡ് ടൈലുകൾ എന്നിവയെല്ലാം നവീകരിച്ച വീടിന്റെ ഹൈലൈറ്റുകളിൽ പെടുന്നു. വീട് ഈ രീതിയിൽ മാറിയതിൽ അതിയായ സന്തോഷമുണ്ടെന്ന് പൂനം പറയുന്നു. “ഞങ്ങളുടെ പിക്ചർ- പെർഫെക്റ്റ് വീട് എന്ന ആശയത്തിന് അനുയോജ്യമായ കാര്യങ്ങൾ മനസിലാക്കി അതിനെ താമസയോഗ്യമായ വീടാക്കി മാറ്റിയതിൽ ഒരു ഡിസൈനറുടെ വൈദഗ്ദ്ധ്യം പ്രധാനമാണ്. ഞങ്ങളുടെ ഡിസൈനറായ നേഹ മികച്ച ജോലിയാണ് ചെയ്തത്, പ്രത്യേകിച്ചും നിറങ്ങൾ തിരഞ്ഞെടുത്തതിൽ. വീടിന്റെ കാര്യക്ഷമത മുതൽ അലങ്കാരം വരെയുള്ള എല്ലാ കാര്യങ്ങളും ഉൾകൊള്ളിച്ചു.” ഡ്രീം കിച്ചൻ മുതൽ കുഞ്ഞിനായി പ്രത്യേകം രൂപകല്പന ചെയ്ത സേപ്സ് വരെ ആഗ്രഹിച്ച രീതിയിൽ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് പൂനം കൂട്ടി ചേർക്കുന്നു “ഞാൻ എന്റെ വീടിനെ നോക്കുമ്പോൾ എനിക്ക് സന്തോഷം തോന്നുന്നു.”
ഗുഡ്ഗാവിലോ മുംബൈയിലോ ആവട്ടെ, Livspace-ന് സംതൃപ്തരായ നിരവധി ഉപഭോക്താക്കളുണ്ട്. തിരക്കേറിയ നഗരത്തിൽ താമസിക്കുന്നതും ജോലി ചെയ്യുന്നതും ട്രാഫിക് ബ്ലോക്കിലൂടെ വാഹനമോടിക്കുന്നതും ചിലപ്പോൾ മനസ്സിനെ മടുപ്പിക്കും. തിരിച്ചുവരാൻ തോന്നിപ്പിക്കുന്നത്ര മനോഹരമായൊരു വീടുണ്ടായാൽ പെർഫെക്ട് ആയിരിക്കില്ലേ? വിശാലമായൊരു 3BHK സ്വന്തമാക്കിയ ശേഷം, ജ്യോതി അതിനെ തന്റെ ഡ്രീം സ്പേസ് ആക്കി മാറ്റാൻ ആഗ്രഹിച്ചു. ഹോം ഇന്റീരിയർ ഡിസൈനിംഗ് സേവനങ്ങൾ ഓൺലൈനായി തിരയുന്നതിനിടയിലാണ് ജ്യോതി Livspaceൽ എത്തിപ്പെട്ടത്. അത് പരീക്ഷിക്കാൻ തീരുമാനിച്ചു.
Livspaceൽ തന്റെ ഇന്റീരിയർ ഡിസൈനറായ സാക്ഷി ഷെട്ടിയെ കണ്ടപ്പോൾ, സമാധാനവും ശാന്തതയും ആഘോഷിക്കുകയും നിർവച്ചിക്കുകയും ചെയ്യുന്ന ഒരു വീടാണ് തനിക്ക് വേണ്ടതെന്ന് ജ്യോതി വിശദീകരിച്ചു. ശാന്തത തോന്നിപ്പിക്കുന്ന വൈറ്റ്- ഗ്രേ കളർ പാലറ്റ് സാക്ഷി നിർദ്ദേശിച്ചു, ജ്യോതിയ്ക്ക് അത് സമ്മതമായിരുന്നു. എലഗെന്റ് ഫീലുള്ള ഫിനിഷുകളും വളർത്തു മൃഗങ്ങൾക്ക് സുഖമമായി സഞ്ചരിക്കാൻ വിശാലമായ സ്പേസും നൽകി കൊണ്ട് സാക്ഷി ആ കെട്ടിടത്തെ മനോഹരമായൊരു വീടാക്കിമാറ്റി. “സാക്ഷി തയ്യാറാക്കിയ ഡിസൈനും പ്രസന്റേഷനും ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു, അതാണ് ഞങ്ങളെ ലിവ്‌സ്‌പേസുമായി മുന്നോട്ട് പോകാൻ പ്രേരിപ്പിച്ചത്. ഞങ്ങൾ സാക്ഷിയെ പൂർണ്ണമായും വിശ്വസിച്ചു, ഇതിനേക്കാൾ മികച്ച ഒരു ഡിസൈൻ ഞങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. പ്രൊജക്റ്റ് കൃത്യസമയത്ത് തന്നെ പൂർത്തിയാക്കി, സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഞങ്ങൾ തീർച്ചയായും Livspace ശുപാർശ ചെയ്യും,” ജ്യോതി പറയുന്നു. വർഷങ്ങളായി സംതൃപ്തരായ ഉപഭോക്താക്കളിൽ നിന്ന് കമ്പനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന Livspace റിവ്യൂസിന്റെ പട്ടികയിലേക്ക് ജ്യോതിയുടെ വാക്കുകളും കൂടിചേരുന്നു.

പ്രാചീനവും മിനിമലിസ്റ്റായതുമായ തീമുകൾ സമന്വയിക്കുന്ന ഡിസൈൻ-ബാംഗ്ലൂരിലെ വർമ്മ കുടുംബത്തിന് അവരുടെ ആവശ്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. കടുത്ത നിറങ്ങൾ വേണ്ട എന്ന് ആദ്യമേ വ്യക്തമാക്കിയിരുന്നു. ന്യൂട്രൽ കളറുകളുള്ള, പൂർണ്ണമായും വാസ്തു അധിഷ്ഠിതമായി രൂപകൽപ്പന ചെയ്ത തികച്ചും ശാന്തമായ ഇടമാണ് അവർ മനസ്സിൽ കണ്ടത്. ഇതെല്ലാം മനസ്സിൽ വച്ചു കൊണ്ട്, Livspaceന്റെ ഇന്റീരിയർ ഡിസൈനർ റിച്ച, കുടുംബത്തിന് ഡിസൈനുകൾ നിർദ്ദേശിച്ചു. “Livspace ആയുള്ള അനുഭവം മികച്ചതായിരുന്നു. വാസ്തു അധിഷ്ഠിതമായ രൂപകൽപ്പനയായിരുന്നു ഞങ്ങൾക്ക് ഏറ്റവും പ്രധാനം. അതിൽ റിച്ച ഉറച്ചുനിന്നു. റിച്ചയോട് ആശയങ്ങൾ പങ്കുവയ്ക്കാൻ എളുപ്പമായിരുന്നു. അവർ ഞങ്ങൾക്ക് മനോഹരമായ ഡിസൈനുകൾ തന്നു. ഞങ്ങൾക്ക് ന്യൂട്രൽ കളറുകളാണ് ഇഷ്ടം. ഇത് ഞങ്ങളുടെ സ്വപ്ന ഭവനത്തിന് നിറങ്ങളേകി. തീർച്ചയായും, ബന്ധുക്കൾക്കും സുഹ്യത്തുക്കൾക്കും ഞങ്ങൾ Livspace നിർദ്ദേശിക്കും,” സുമനും ദീപ്തിയും പറയുന്നു.
റസ്റ്റിക് ഇന്റീരിയറുകളാണ് നിലവിൽ എല്ലാവരെയും ആകർഷിക്കുന്നതും ട്രെൻഡായി മാറികൊണ്ടിരിക്കുന്നതുമായ ഡിസൈൻ. ബാംഗ്ലൂരിൽനിന്നുള്ള യുവദമ്പതികളായ, യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന നിഖിലും പ്രീതികയും ഇന്റീരിയറിൽ അസാധാരണമായ അഭിരുചിയുള്ളവരാണ്. Livspaceനെ സമീപിക്കുമ്പോൾ അവർക്ക് പറയാൻ ധാരാളം ആശയങ്ങൾ ഉണ്ടായിരുന്നു. ആ ആശയങ്ങളെ ഒന്നിച്ചുചേർത്ത് സാക്ഷാത്കരിക്കുന്ന ഒരാളെയായിരുന്നു അവർക്ക് ആവശ്യം. നിഖിലും പ്രീതികയും മനസ്സിൽ വിഭാവനം ചെയ്ത സ്വപ്നഭവനം സൃഷ്ടിക്കാനായി ഇന്റീരിയർ ഡിസൈനറായ അഞ്ജലി മുരളിയും സന്തോഷത്തോടെ പങ്കുചേർന്നു. എർത്തി വൈബുള്ള ഒരു ഭവനമാണ് അവരുടെ മനസ്സിലുണ്ടായിരുന്നത്. ഊഷ്‌മളമായ നിറങ്ങളും ഡെക്കറുകളും ചേർത്ത് നിഖിൽ-പ്രീതിക ദമ്പതികളുടെ സ്വപ്ന ഭവനം യൂണിക് ഡിസൈനിൽ അഞ്ജലി ആവിഷ്കരിച്ചു. “ഇന്റീരിയറിന്റെ ഒരു വൺ സ്റ്റോപ്പ് സോല്യൂഷൻസ് ആയിരുന്നു ഞങ്ങൾ ആഗ്രഹിച്ചിരുന്നത്. Livspace ആദ്യ ദിവസം മുതൽതന്നെ ഞങ്ങളെ അത്ഭുതപ്പെടുത്തി. വീടിന്റെ ഇന്റീരിയറിനെക്കുറിച്ച് ഒരുപാട് ആശയങ്ങൾ മനസ്സിലുണ്ടായിരുന്നെങ്കിലും അവ എല്ലാം ഒന്നിച്ചുവച്ച് ഒരു തീം എങ്ങനെ സൃഷ്ടിക്കുമെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. അഞ്ജലിയ്ക്ക് ഞങ്ങളുടെ ആശയങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. അവർ ചെറിയ ഡീറ്റെയ് ലുകളെക്കുറിച്ച് പറയുന്നതിനു മുൻപ് തന്നെ വിശാലമായ ഒരു രേഖാചിത്രം അഞ്ജലി നൽകി. ജ്ഞാനേന്ദ്രൻ എന്നയാളാണ് ഇതിന്റെ മേൽനോട്ടം വഹിച്ചത്. ഞങ്ങൾ പുതിയ ഭവനത്തിൽ വളരെ സന്തുഷ്ടരാണ്,” നിഖിലും പ്രീതികയും പറയുന്നു.

ഏത് വീടിന്റെയും ഇന്റീരിയർ, നവീകരണ ആവശ്യങ്ങൾക്കും, രൂപകൽപ്പന മുതൽ ഗുണനിലവാരമുള്ള മെറ്റീരിയലുകളുടെ കളക്ഷനും പ്രോജക്റ്റിന്റെ നിർവഹണം വരെയുള്ള കാര്യങ്ങളിൽ എല്ലാം ഉൾക്കൊള്ളുന്ന ഒരു പ്ലാറ്റ്‌ഫോമാണിതെന്ന് Livspace വീണ്ടും തെളിയിക്കുകയാണ് . ഓരോ ഘട്ടത്തിലും കസ്റ്റമറിന് വളരെ ചെറിയ വിശദാംശങ്ങൾ വരെ അറിയാൻ സാധിക്കുന്ന വിധത്തിലാണ് അവരുടെ എല്ലാ പ്രവർത്തനങ്ങളും. ഇത് Livspaceനോടൊപ്പമുള്ള അനുഭവങ്ങളെ വിശ്വാസയോഗ്യമാകുന്നു. ഇതിൽ പറഞ്ഞിരിക്കുന്നവരുടെ അനുഭവങ്ങൾ പോലെ നിങ്ങൾക്കും നിങ്ങളുടെ ഭവനം മനോഹരമാക്കണമെങ്കിൽ Livspaceന്റെ വെബ്സൈറ്റ് വഴി ഓൺലൈൻ കൺസൾട്ടേഷനായി ബുക്ക് ചെയ്യാവുന്നതാണ്.