scorecardresearch

മുതിർന്നവർ ശിശു സംരക്ഷണ ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുത്; എന്തുകൊണ്ട്?

കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള ക്ലെൻസറും ഷാംപൂവും മുതിർന്നവരിൽ എങ്ങനെ പ്രവർത്തിക്കും?

കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള ക്ലെൻസറും ഷാംപൂവും മുതിർന്നവരിൽ എങ്ങനെ പ്രവർത്തിക്കും?

author-image
Lifestyle Desk
New Update
allergies, skin rash, Ayurveda, health, lifestyle, experts, doctor, skincare

പ്രതീകാത്മക ചിത്രം

ഏതൊക്കെ ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളാണ് ഉപയോഗിക്കുന്നതെന്ന് എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ടെങ്കിലും, സെൻസിറ്റീവ് ചർമ്മമുള്ളവർ പുതിയ എന്തെങ്കിലും പരീക്ഷിക്കുന്നതിന് മുമ്പ് കൂടുതൽ ജാഗ്രത പാലിക്കണം. കാരണം ഏതെങ്കിലും അനുയോജ്യമല്ലാത്ത ഉൽപ്പന്നം മുഖക്കുരു, വീക്കം, ചൊറിച്ചിൽ, ചുവപ്പ് എന്നിവയ്ക്ക് കാരണമാകും.

Advertisment

അതുപോലെ, സെൻസിറ്റീവ് ചർമ്മമുള്ള പലരും ശിശു ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നു. അവ ചർമ്മത്തിന് ദോഷം ചെയ്യില്ല എന്നാണ് ആളുകൾ വിശ്വസിക്കുന്നത്. "എന്നാൽ അതിന്റെ പ്രവർത്തനം അങ്ങനെ അല്ലെന്ന്,"ഡെർമറ്റോളജിസ്റ്റ് ഡോ ഗുർവീൻ വാരിച്ച് പറയുന്നു.

ശിശുക്കൾക്കായി പ്രത്യേക ചർമ്മസംരക്ഷണ ശ്രേണി ഉള്ളതിന് ഒരു കാരണമുണ്ടെന്ന് വിദഗ്ധ ഇൻസ്റ്റാഗ്രാമിൽ വിശദീകരിക്കുന്നു. "കുട്ടികളുടെയും മുതിർന്നവരുടെയും ചർമ്മത്തിന് ഘടനാപരമായ വ്യത്യാസമുണ്ട്. മുതിർന്നവരെ അപേക്ഷിച്ച് കുഞ്ഞിന്റെ ചർമ്മത്തിൽ സെബം, വിയർപ്പ്, മെലാനിൻ എന്നിവയുടെ ഉത്പാദനം തീരെയില്ല. അപ്പോൾ, കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള ഒരു ക്ലെൻസറും ഷാംപൂവും നമ്മൾക്ക് എങ്ങനെ പ്രവർത്തിക്കും?

Advertisment

“ഒരു കുഞ്ഞിന്റെ ചർമ്മത്തിന് സ്വാഭാവിക മോയ്സ്ചറൈസിംഗ് ഘടകങ്ങളും ലിപിഡുകളും കുറവാണ്, മാത്രമല്ല അവരുടെ ചർമ്മ തടസ്സം ഇതുവരെ പൂർണ്ണമായി വികസിച്ചിട്ടില്ല. അതിനാൽ, അവരുടെ മോയിസ്ചറൈസറിൽ കൂടുതൽ എണ്ണകളും അടഞ്ഞ ചേരുവകളും ഉണ്ട്. ഇത് മുതിർന്നവരിൽ ചർമ്മത്തിൽ മുഖക്കുരുവിന് കാരണമാകും," ശിശുക്കളുടെയും മുതിർന്നവരുടെയും ചർമ്മത്തിന്റെ വ്യത്യാസത്തെക്കുറിച്ച് ഡോ.ഗുർവീൻ പറയുന്നു.

കൂടാതെ, കുഞ്ഞുങ്ങളുടെ ചർമ്മം പരിസ്ഥിതി മലിനീകരണം, സൂര്യൻ, സമ്മർദ്ദം, ഹോർമോണുകൾ എന്നിവയ്ക്ക് വിധേയമാകില്ല. “അതിനാൽ, നിങ്ങളുടെ ചർമ്മം സെൻസിറ്റീവ് ആണെങ്കിൽ, ശിശുക്കളുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുത്. പകരം, സെൻസിറ്റീവ് ചർമ്മത്തിന് വേണ്ടിയുള്ള ബ്രാൻഡുകളും ഉൽപ്പന്നങ്ങളും ഉപയോഗിക്കുക,”ഡെർമറ്റോളജിസ്റ്റ് ശുപാർശ ചെയ്യുന്നു.

“ബേബി ഉൽപ്പന്നങ്ങൾ പിഎച്ച് സന്തുലിതമാണ്. കൂടാതെ ഒരു നിശ്ചിത ഘട്ടം വരെ എണ്ണകൾ ഉൽ‌പാദിപ്പിക്കാത്തതിനാൽ ചർമ്മത്തെ ശക്തിപ്പെടുത്തുന്ന ചേരുവകൾ അടങ്ങിയിരിക്കുന്നു. ശിശുക്കൾക്കുള്ള ഷാംപൂ അല്ലെങ്കിൽ ബോഡി വാഷ്, ഉദാഹരണത്തിന്, സമഗ്രമായ ശുദ്ധീകരണത്തേക്കാൾ വളരെ സൗമ്യവും കൂടുതൽ സംരക്ഷണാത്മകവുമായ ഉൽപ്പന്നമാണ്. അതിനാൽ, നിങ്ങൾ ഇത് സ്വയം ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങളുടെ ചർമ്മം, പ്രത്യേകിച്ച് വലിയ സുഷിരങ്ങളുള്ള ശരീരഭാഗങ്ങൾ, അടഞ്ഞുപോകുകയും കൊഴുപ്പ് അനുഭവപ്പെടുകയും ചെയ്തേക്കാം.അതിനാൽ ഇവയ്ക്ക് മറ്റൊരു തലത്തിലുള്ള ശുദ്ധീകരണം ആവശ്യമാണ്," ഡൽഹിയിലെ എലാന്റിസ് ഹെൽത്ത്‌കെയറിലെ ഡെർമറ്റോളജി, വെനീറോളജി ആൻഡ് കോസ്‌മെറ്റോളജി, ഡോ. ചാന്ദ്‌നി ജെയിൻ ഗുപ്ത പറഞ്ഞു.

ശിശുകളുടെ ഉൽപന്നങ്ങൾ ദോഷകരവും പ്രകോപിപ്പിക്കുന്നതുമാകാനുള്ള മറ്റൊരു കാരണം അവയുടെ സുഗന്ധമാണ്. “കുഞ്ഞുങ്ങൾക്കുള്ള പല ചർമ്മസംരക്ഷണത്തിനും സുഗന്ധമുണ്ട്, അത് അമിതമല്ലെങ്കിലും. വീക്കം വരാൻ സാധ്യതയുള്ള മുതിർന്ന ചർമ്മത്തിൽ ഇത് നന്നായി പ്രവർത്തിക്കില്ല, ”ഡോ. ചാന്ദ്‌നി പറഞ്ഞു.

കൂടാതെ, ശിശുക്കൾക്ക് ചർമ്മപ്രശ്നങ്ങൾ ഇല്ലാത്തതിനാൽ ശിശു ഉൽപ്പന്നങ്ങളിൽ അവ അടങ്ങിയിട്ടില്ലെന്നത് ശ്രദ്ധിക്കേണ്ടതാണ് വിദഗ്ദ്ധർ വിശദീകരിച്ചു. "ശിശു ഉൽപ്പന്നങ്ങളും ചർമ്മത്തെ എക്സ്ഫോലിയേറ്റ് ചെയ്യുന്നില്ല. കാരണം ശിശുക്കൾക്ക് അത് ആവശ്യമില്ല. ചികിത്സ ആവശ്യമുള്ള ചർമ്മപ്രശ്നങ്ങളുള്ളവർ നമ്മുടെ മുതിർന്നവർ ചർമ്മപ്രശ്നങ്ങൾ പരിഹരിക്കുന്ന പ്രത്യേക ചർമ്മസംരക്ഷണം ഉപയോഗിക്കേണ്ടിവരും,” വിദഗ്ധ പറഞ്ഞു.

Skin Care Lifestyle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: