ചർമ്മസംരക്ഷണ ഉൽപന്നങ്ങൾ തിരഞ്ഞെടുക്കുമ്പോൾ തങ്ങളുടെ ചർമ്മത്തിനു യോജിച്ചവ ആളുകൾ തിരഞ്ഞെടുക്കാറുണ്ട്. എന്നാൽ സെൻസിറ്റീവ് ചർമ്മമുള്ളവർ ഈക്കാര്യത്തിൽ കൂടുതൽ സൂക്ഷിക്കേണ്ടതുണ്ട്. പുതിയതായി എന്തെങ്കിലും പരീക്ഷിക്കുന്നതിന് മുൻപ് അത് ടെസ്റ്റ് ചെയ്ത് നോക്കേണ്ടതുണ്ട്. കാരണം അവ ചർമ്മത്തിന് അനുയോജ്യമല്ലെങ്കിൽ മുഖക്കുരു, വീക്കം, ചൊറിച്ചിൽ, തടിപ്പ് എന്നിവയ്ക്ക് കാരണമായേക്കാം.
അതുകൊണ്ട് സെൻസിറ്റീവ് ചർമ്മമുള്ള പലരും ശിശുകളുടെ ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നു. അവ കാഠിന്യവും ദോഷകരവും അല്ല എന്ന കാരണത്താലാണിത്, പക്ഷേ അവയുടെ പ്രവർത്തനം അങ്ങനെയല്ല,” ഡോ. ഗുർവീൻ വാരിച്ച് പറയുന്നു.
ശിശുക്കൾക്കായി പ്രത്യേക ചർമ്മസംരക്ഷണ ശ്രേണി ഉള്ളതിന്റെ കാരണം, വിദഗ്ധ വിശദീകരിക്കുന്നു. “കുട്ടികളുടെയും മുതിർന്നവരുടെയും ചർമ്മത്തിന് ഘടനാപരമായ വ്യത്യാസമുണ്ട്. മുതിർന്നവരെ അപേക്ഷിച്ച് കുഞ്ഞിന്റെ ചർമ്മത്തിൽ സെബം, വിയർപ്പ്, മെലാനിൻ എന്നിവയുടെ ഉത്പാദനം തീരെയില്ല. അപ്പോൾ, കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള ഒരു ക്ലെൻസറും ഷാംപൂവും മുതിർന്നവരിൽ എങ്ങനെ പ്രവർത്തിക്കും?
“ഒരു കുഞ്ഞിന്റെ ചർമ്മത്തിന് സ്വാഭാവിക മോയ്സ്ചറൈസിംഗ് ഘടകങ്ങളും ലിപിഡുകളും കുറവാണ്, മാത്രമല്ല അവരുടെ സ്കിൻ ബാരിയർ പൂർണ്ണമായി വികസിച്ചിട്ടും ഇല്ല. അതിനാൽ, അവരുടെ മോയ്‌സ്ചറൈസറിൽ കൂടുതൽ എണ്ണകളും മറ്റു ചേരുവകളും ഉണ്ട്. ഇത് മുതിർന്നവരിൽ ചർമ്മത്തിൽ മുഖക്കുരുവിന് കാരണമാകുമെന്ന്,” ശിശുക്കളുടെയും മുതിർന്നവരുടെയും ചർമ്മം തമ്മിലുള്ള വ്യത്യാസം വിശദീകരിച്ചുകൊണ്ട് ഡോ ഗുർവീൻ പറഞ്ഞു.
കൂടാതെ, കുഞ്ഞിന്റെ ചർമ്മം പരിസ്ഥിതി മലിനീകരണം, സൂര്യൻ, സമ്മർദ്ദം, ഹോർമോണുകൾ എന്നിവയ്ക്ക് വിധേയമാകുന്നില്ല. “അതിനാൽ, നിങ്ങളുടെ ചർമ്മം സെൻസിറ്റീവ് ആണെങ്കിൽ, ശിശുകളുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുത്. പകരം, സെൻസിറ്റീവ് ചർമ്മത്തിന് വേണ്ടിയുള്ള ബ്രാൻഡുകളും ഉൽപ്പന്നങ്ങളും ഉപയോഗിക്കുക,” ഡോ ഗുർവീൻ ശുപാർശ ചെയ്തു.
“ശിശുകളുടെ ഉൽപ്പന്നങ്ങൾ പിഎച്ച് സന്തുലിതമാണ്. കൂടാതെ ഒരു നിശ്ചിത ഘട്ടം വരെ എണ്ണകൾ ഉൽപാദിപ്പിക്കാത്തതിനാൽ ചർമ്മത്തെ ശക്തിപ്പെടുത്തുന്ന ചേരുവകൾ അതിൽ അടങ്ങിയിട്ടുണ്ട്. ശിശുക്കൾക്കുള്ള ഷാംപൂ അല്ലെങ്കിൽ ബോഡി വാഷ്, സമഗ്രമായ ശുദ്ധീകരണത്തേക്കാൾ വളരെ മൃദുവും കൂടുതൽ സംരക്ഷണാത്മകവുമായ ഉൽപ്പന്നമാണ്. അതിനാൽ, മുതിർന്നവർ ഇത് ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങളുടെ ചർമ്മത്തിന്റെ വലിയ വലിയ സുഷിരങ്ങളുള്ള ഭാഗങ്ങൾ, അടഞ്ഞുപോകുകയും എണ്ണമയമുള്ള പോലെ അനുഭവപ്പെടുകയും ചെയ്തേക്കാം,” ന്യൂ ഡൽഹിയിലെ എലാന്റിസ് ഹെൽത്ത്‌കെയറിലെ ഡെർമറ്റോളജി, വെനീറോളജി ആൻഡ് കോസ്‌മെറ്റോളജി, ഡോ ചാന്ദ്‌നി ജെയിൻ ഗുപ്ത പറഞ്ഞു.
അവയുടെ സുഗന്ധമാണ് മറ്റൊരു കാരണം. അമിതമായിട്ടില്ലെങ്കിലും കുഞ്ഞുങ്ങൾക്കുള്ള പല ചർമ്മസംരക്ഷണ ഉൽപന്നത്തിനും സുഗന്ധമുണ്ട്. വീക്കം വരാൻ സാധ്യതയുള്ള മുതിർന്ന ചർമ്മത്തിന് ഇത് നന്നായി പ്രവർത്തിക്കില്ല, ”ഡോ ചാന്ദ്‌നി പറഞ്ഞു.
കൂടാതെ, ശിശുക്കൾക്ക് ചർമ്മപ്രശ്നങ്ങൾ ഇല്ലാത്തതിനാൽ ശിശുക്കളുടെ ഉൽപ്പന്നങ്ങളിൽ അതിനുള്ള പരിഹാരം അടങ്ങിയിട്ടില്ലെന്നത് ശ്രദ്ധിക്കേണ്ടതാണ്.