scorecardresearch
Latest News

വെള്ള അരി മുതൽ പഞ്ചസാര വരെ; മുഖക്കുരു കൂട്ടുന്ന ഭക്ഷണ സാധനങ്ങൾ

ഉയർന്ന ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണങ്ങൾ മുഖക്കുരു കൂട്ടും

വെള്ള അരി മുതൽ പഞ്ചസാര വരെ; മുഖക്കുരു കൂട്ടുന്ന ഭക്ഷണ സാധനങ്ങൾ

മുഖക്കുരു കൗമാരക്കാരിലാണ് സാധാരണയായി കൂടുതലായി കാണപ്പെടുന്നത്. മുതിർന്നവർക്കും അവരുടെ 30-കളിലും 40-കളിലും 50-കളിലും മുഖക്കുരു ഉണ്ടാകാറുണ്ട്. മുഖത്ത് മാത്രമല്ല നെഞ്ച്, തോളുകള്‍, മുതുക് എന്നിവിടങ്ങളിലും മുഖക്കുരു കാണാറുണ്ട്. ചില സന്ദർഭങ്ങളിൽ, ചികിത്സയെത്തുടർന്ന് മുഖക്കുരു മാറാറുണ്ട്. പക്ഷേ ചിലപ്പോൾ അവ വീണ്ടും നിലനിൽക്കും.

മുഖക്കുരു ചികിത്സയ്‌ക്കൊപ്പം, നല്ല ചർമ്മസംരക്ഷണ ദിനചര്യയും ശരിയായ ജലാംശവും ആവശ്യമാണ്. മുഖക്കുരു വർധിപ്പിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ച് പറയുകയാണ് ന്യൂട്രീഷ്യനിസ്റ്റ് നമാമി അഗർവാൾ. ഉയർന്ന ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണങ്ങൾ മുഖക്കുരു കൂട്ടും. ഭക്ഷണത്തിൽ ചേർക്കാവുന്ന കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള ചില ഭക്ഷണങ്ങളെക്കുറിച്ചും അവർ പറഞ്ഞിട്ടുണ്ട്.

ഭക്ഷണത്തിന്റെ ഗ്ലൈസെമിക് സൂചികയും മുഖക്കുരുവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് അവർ ആദ്യം സംസാരിച്ചത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ വർധിപ്പിക്കുന്ന ചില ഭക്ഷണ പദാർത്ഥങ്ങളാണ് അവയെന്ന് നമാമി പറയുന്നു. “ഇത് രക്തം ഇൻസുലിൻ പോലുള്ള വളർച്ചാ ഘടകം-1 ഹോർമോൺ പുറപ്പെടുവിക്കാൻ കാരണമാകുന്നു. ഈ ഹോർമോൺ ധാരാളമായി പുറത്തുവിടുകയാണെങ്കിൽ, എണ്ണ ഗ്രന്ഥികൾ കൂടുതൽ സെബം ഉത്പാദിപ്പിക്കുന്നു. ഇത് മുഖക്കുരു, വീക്കം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. കുറഞ്ഞ പഞ്ചസാരയോ കുറഞ്ഞ ജിഐ ഉള്ളതോ അടങ്ങിയ ഭക്ഷണക്രമം മുഖക്കുരു മാറ്റാൻ മാത്രമല്ല, തടയാനും സഹായിക്കും,” അവർ പറഞ്ഞു.

കുറഞ്ഞതും ഉയർന്നതുമായ ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കണം. വെളുത്ത അരി, വൈറ്റ് ബ്രെഡ്, പാസ്ത, പഞ്ചസാര എന്നിവയ്ക്ക് ഉയർന്ന ജിഐ ഉണ്ട്. ധാന്യങ്ങൾ, സംസ്കരിക്കാത്ത പഴങ്ങൾ, പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ എന്നിവ കുറഞ്ഞ ജിഐ ഭക്ഷണങ്ങളാണ്.

ഭക്ഷണത്തോടൊപ്പം, മുഖക്കുരുവിന് കാരണമായേക്കാവുന്ന മറ്റ് കാരണങ്ങളുമുണ്ട്, പ്രത്യേകിച്ച് സ്ത്രീകളിലെ ഹോർമോൺ അസന്തുലിതാവസ്ഥ, സമ്മർദ്ദം അല്ലെങ്കിൽ ചില മരുന്നുകളുടെയും മെഡിക്കൽ അവസ്ഥകളുടെയും (പിസിഒഎസ് പോലുള്ളവ) പാർശ്വഫലങ്ങൾ. കുടുംബ പാരമ്പര്യവും മുഖക്കുരു പ്രശ്നങ്ങൾക്ക് കാരണമാകാം.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: White rice to sugar food items that provoke acne