Latest News
കോവിഡ് മുക്തരിലെ ക്ഷയരോഗം: മാർഗനിർദേശവുമായി ആരോഗ്യ വകുപ്പ്
രണ്ടാം തരംഗം കേരളത്തിന് കടുപ്പമായി; മരണങ്ങളിൽ പകുതിയും 40 ദിവസത്തിനിടെ
Coronavirus India Live Updates: 150 രൂപയ്ക്ക് കോവാക്സിന്‍ കേന്ദ്രത്തിന് നല്‍കുന്നത് ലാഭകരമല്ല: ഭാരത് ബയോടെക്
UEFA Euro 2020 Live Streaming: പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ജര്‍മനി, കളത്തില്‍ വമ്പന്മാര്‍; മത്സരങ്ങള്‍ എവിടെ, എങ്ങനെ കാണാം?
കടല്‍ക്കൊല: നിയമനടപടികള്‍ അവസാനിപ്പിച്ച് സുപ്രീം കോടതി
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കോവിഡ് മരണം നിര്‍ണയിക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
കേരളം അണ്‍ലോക്കിലേക്ക്; ഇളവുകളില്‍ അന്തിമ തീരുമാനം ഇന്ന്
പ്രാദേശിക കേന്ദ്രങ്ങള്‍ വഴി വാക്സിനായി റജിസ്റ്റര്‍ ചെയ്യുന്നവര്‍ 0.5 ശതമാനം മാത്രം
രാജ്യദ്രോഹ കേസ്; ലക്ഷദ്വീപ് ഭരണകൂടത്തോട് വിശദീകരണം തേടി ഹൈക്കോടതി
ബിജെപി കേരള ഘടകത്തിലെ പ്രശ്നങ്ങൾ: ദേശീയ നേതൃത്വത്തിന് റിപ്പോർട്ട് നൽകിയെന്ന് ആനന്ദ ബോസ്
മുട്ടില്‍ മരം മുറി: ജാമ്യഹര്‍ജികള്‍ ഒരുമിച്ച് പരിഗണിക്കണമെന്ന് സര്‍ക്കാര്‍

Vijayadashami 2019 Date: ഈ വർഷം വിജയദശമി എപ്പോഴാണ്?

Vijayadashami 2019 Date in India: വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അസുര രാജാവായ മഹിഷാസുരനെ ദുർഗാ ദേവി വധിച്ചതിന്റെ ആഘോഷമാണ്

Vijayadashami, Dussehra 2019, ie malayalam

Vijayadashami 2019 Date in India: നവരാത്രി ആഘോഷങ്ങളുടെ പത്താം ദിവസമാണ് വിജയദശമി എന്നറിയപ്പെടുന്ന ദസറ ആഘോഷിക്കുന്നത്. ‘ദശരാത്രി’കളിൽ ആഘോഷിക്കുന്ന ഉത്സവമായതിനാലാണ് ദസറ എന്ന പേരുവന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത കഥകളാണ് വിജയദശമിയുമായി ബന്ധപ്പെട്ടുളളത്.

വടക്ക്, തെക്ക് സംസ്ഥാനങ്ങളിൽ, ദസറ എന്നത് രാക്ഷസ രാജാവായ രാവണനുമേൽ ശ്രീരാമൻ നേടിയ വിജയം ആഘോഷിക്കുന്ന ഉത്സവമാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അസുര രാജാവായ മഹിഷാസുരനെ ദുർഗാ ദേവി വധിച്ചതിന്റെ ആഘോഷമാണ്. ദുർഗ പൂജ ആഘോഷങ്ങളുടെ അവസാനം കൂടിയാണ് ഈ ദിവസം. ഈ വർഷത്തെ വിജയദശമി ഒക്ടോബർ എട്ടിനാണ്.

രാജ്യത്തിന്റെ പല ഭാഗങ്ങളിലെ വിജയദശമി ആഘോഷങ്ങളിലും വ്യത്യാസമുണ്ട്. വിജയദശമി നാളില്‍ ദുർഗ ദേവിയുടെ ബിംബം നദിയിലോ ജലാശയത്തിലോ ഒഴുക്കുന്ന ചടങ്ങിൽ നിരവധി പേർ പങ്കെടുക്കാറുണ്ട്. പടക്കങ്ങൾ നിറച്ച രാവണന്റെയും കുംഭകർണന്റെയും ഇന്ദ്രജിത്തിന്റെയും കോലങ്ങൾക്ക് തീകൊളുത്തി പൊട്ടിക്കുന്നത് ദസ്റയുടെ ഒരു പ്രധാന ചടങ്ങാണ്. ദീപാവലി ഒരുക്കങ്ങൾക്കും ഈ ദിവസത്തോടെ തുടക്കമാകും. ദസറ കഴിഞ്ഞുളള 20-ാം ദിവസമാണ് ദീപാവലി ആഘോഷം.

ദശമി, ദസറ അനുഷ്ഠാനങ്ങളിലും ആഘോഷ രീതികളിലും വ്യത്യാസമുണ്ടെങ്കിലും നൽകുന്ന സന്ദേശം ഒന്നാണ്, തിന്മയ്ക്കുമേൽ നന്മ നേടിയ വിജയം. ദസറയുടെ മുഖ്യ സവിശേഷത രാമായണ കഥയെ ആധാരമാക്കിയുള്ള രാമലീലയാണ്. പാട്ടുകളിലൂടെയും ചെറു നാടകങ്ങളിലൂടെയും ശ്രീരാമന്റെ ജീവിതവും രാവണനുമേൽ നേടിയ വിജയവും ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും.

വാരണാസിയിൽ രാമകഥ പറയുന്ന നാടകം ഒരു മാസം നീണ്ടുനിൽക്കും. അവസാനദിവസം രാമന്റെ വേഷമണിയുന്ന കഥാപാത്രം അമ്പെയ്ത് രാവണന്റെ കോലം കത്തിക്കും.

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: When is dussehra in 2019 date

Next Story
ബീച്ചില്‍ അവധിക്കാലം ആഘോഷിച്ച് കോഹ്ലിയും അനുഷ്കയും: ചിത്രങ്ങള്‍ കാണാംvirat kohli, anushka sharma, virat anushka, anushka virat, virat anushka photos, virat kohli instagram, anushka sharma instagram
The moderation of comments is automated and not cleared manually by malayalam.indianexpress.com