scorecardresearch

ബ്യൂട്ടി പാർലറിൽ ചെയ്യാൻ പാടില്ലാത്ത 4 കാര്യങ്ങൾ

ആവർത്തിച്ചുള്ള വാക്സിങ് ചില സന്ദർഭങ്ങളിൽ ശരീരഭാഗങ്ങൾ ഇരുണ്ടതാക്കുന്നതിനും കാരണമാകുമെന്ന് വിദഗ്ധ പറഞ്ഞു

ആവർത്തിച്ചുള്ള വാക്സിങ് ചില സന്ദർഭങ്ങളിൽ ശരീരഭാഗങ്ങൾ ഇരുണ്ടതാക്കുന്നതിനും കാരണമാകുമെന്ന് വിദഗ്ധ പറഞ്ഞു

author-image
Lifestyle Desk
New Update
Ramadan fasting skin benefits, Fasting benefits for psoriasis and hidradenitis suppurativa, Skin benefits of intermittent fasting, Collagen production and fasting, Fasting and skin elasticity, Inflammation reduction and fasting, Autophagy and skin regeneration, Nutrients for healthy skin during fasting, Hydration and skin health during fasting, High-calorie foods and skin breakouts during fasting

പ്രതീകാത്മക ചിത്രം

സ്വയം ഭംഗിയാക്കുക എന്നത് ചിലപ്പോൾ മടുപ്പിക്കുന്നതാണ്. അപ്പോൾ കാര്യങ്ങൾ എളുപ്പമാക്കുന്നതിന് നമ്മളിൽ പലരും ബ്യൂട്ടി പാർലറിൽ പോകാറുണ്ട്. അവർ വാഗ്ദാനം ചെയ്യുന്ന പുതിയ ചർമ്മ, മുടി ചികിത്സകളാൽ ഒരാളെ എളുപ്പത്തിൽ ആകർഷിക്കുന്നു. എന്നാൽ ചില കാര്യങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. കാരണം അവ നിങ്ങളുടെ ചർമ്മത്തിനെ കേടുവരുത്തുന്നു.

Advertisment

പാർലറുകളിൽ പോകുമ്പോൾ എന്താണ് ഒഴിവാക്കേണ്ടതെന്ന് ഡെർമറ്റോളജിസ്റ്റ് ഡോ. ആഞ്ചൽ പന്ത് ഇൻസ്റ്റാഗ്രാമിൽ പറയുന്നു.

മുഖത്തെ വാക്സിംഗ് - "മുഖത്തെ രോമം നീക്കം ചെയ്യാനുള്ള ഏറ്റവും മോശം മാർഗം" എന്നാണ് ഇവയെ വിളിക്കുന്നതെന്ന് വിദഗ്‌ധ കൂട്ടിച്ചേർത്തു. "ഇത് മുഖത്തെ ചുവന്ന മുഴകളിലേക്ക് നയിക്കുകയും മുഖക്കുരു വർദ്ധിപ്പിക്കുകയും ചെയ്യുന്നു."

ആവർത്തിച്ചുള്ള വാക്സിംഗ് ചില സന്ദർഭങ്ങളിൽ ഭാഗങ്ങൾ ഇരുണ്ടതാക്കുന്നതിനും കാരണമാകുമെന്ന് ഡോ.ആഞ്ചൽ വിശദീകരിച്ചു. രോമം നീക്കം ചെയ്യുന്നതിന് മഷേവിങ്ങ് അല്ലെങ്കിൽ ലേസർ ഹെയർ റിഡക്ഷൻ ചെയ്യുന്നതാണ് നല്ലതെന്ന് വിദഗ്ധ പറയുന്നു.

Advertisment

കെമിക്കൽ പീലിംഗ് - "ഒരു കെമിക്കൽ പീൽ എന്നത് മുകളിലെ പാളികൾ നീക്കം ചെയ്യുന്നതിനായി ചർമ്മത്തിൽ രാസ ലായനി ഉപയോഗിക്കുന്ന പ്രക്രിയയാണ്." ഒരു ഡെർമറ്റോളജിസ്റ്റിന്റെ മേൽനോട്ടത്തിൽ വേണം ഇവ നടത്താൻ. എന്നിരുന്നാലും, സൗമ്യമായ ഹോം അധിഷ്ഠിത പീലിങ്ങുകളും ഒരാൾക്ക് നടത്താം. “മിക്ക കേസുകളും ലളിതമായിരിക്കാം, എന്നാൽ പൊള്ളലേറ്റാൽ, അത് കൈകാര്യം ചെയ്യാൻ വിദഗ്ധൻ ആവശ്യമാണ്.

കോമഡോൺ വേർതിരിച്ചെടുക്കൽ - മുഖക്കുരു നീക്കം ചെയ്യാൻ വ്യാപകമായി ഉപയോഗിക്കുന്ന ഒരു രീതിയാണിത്. "കെരാറ്റിൻ മൃദുവാക്കാൻ ആവി പിടിച്ചശേഷം ഉപരിതലത്തിലെ ബ്ലാക്ക്ഹെഡുകൾ നീക്കം ചെയ്യപ്പെടാം" എന്ന് വിദഗ്ദ്ധ നിർദ്ദേശിച്ചു, "വലിയതോ ആഴമേറിയതോ ആയ കോമഡോണുകൾ (സുഷിരങ്ങൾ) വേർതിരിച്ചെടുക്കുന്നത് ഒഴിവാക്കണം."

ഏതെങ്കിലും കുത്തിവയ്പ്പുകൾ - "സൂചികൊണ്ട് എന്തെങ്കിലും ചെയ്യാനുള്ള സ്ഥലമല്ല പാർലർ ," വിദഗ്ധൻ പറഞ്ഞു. മൈക്രോനീഡിംഗ്, മെസോതെറാപ്പി, ബോട്ടുലിനം ടോക്‌സിൻ തുടങ്ങിയ ചികിത്സകൾ സ്വീകരിക്കരുതെന്ന് ഉപദേശിച്ചുകൊണ്ട് വിദഗ്ധ പറഞ്ഞു, "അതിന് ശരിയായ അസെപ്റ്റിക് മുൻകരുതലുകളും ഓട്ടോക്ലേവ് അല്ലെങ്കിൽ ഡിസ്പോസിബിൾ ഉപകരണങ്ങളും അവ ശരിയായി നിർവഹിക്കുന്നതിന് മെഡിക്കൽ മേൽനോട്ടവും ആവശ്യമാണ്."

Beauty Tips Lifestyle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: