/indian-express-malayalam/media/media_files/uploads/2023/05/beauty-1.jpg)
അണുബാധയിൽനിന്നു ചർമ്മത്തെ സംരക്ഷിക്കുന്നതെങ്ങനെ. പ്രതീകാത്മക ചിത്രം
ആർത്തവ സമയത്ത് നിങ്ങളുടെ ചർമ്മം വരണ്ടതും മങ്ങിയതും മുഖക്കുരു നിരഞ്ഞതുമാകുന്നുണ്ടോ? പേടിക്കേണ്ട നിങ്ങൾ മാത്രമല്ല പലരും ആർത്തവ സമയത്ത് ഇതേ അവസ്ഥയിലൂടെയാണ് പോകുന്നത്.
ആർത്തവം വളരെ വേദനാജനകമാണെന്ന് മാത്രമല്ല, അവ ഹോർമോൺ അസന്തുലിതാവസ്ഥ, മൂഡ് വ്യതിയാനങ്ങൾ, ഭക്ഷണത്തോടുള്ള ആസക്തി, ചർമ്മത്തിലെ ധാരാളം മാറ്റങ്ങൾ എന്നിവയും വരുന്നുണ്ട്. എന്നിരുന്നാലും, "അത് സാധാരണമാണ്. ഇതെല്ലാം ഹോർമോണുകളാണ്," കോസ്മെറ്റോളജിസ്റ്റായ ഡോ. ഗീതിക മിത്തൽ പറഞ്ഞു.
സൈക്കിളിന്റെ ഓരോ ഘട്ടത്തിലും നമ്മുടെ ചർമ്മത്തിൽ മാറ്റമുണ്ടാകുന്നു. സൈക്കിളിലുടനീളം ഈസ്ട്രജന്റെ അളവ് മാറുന്നതോടെ ചർമ്മത്തിൽ നല്ലതും ചീത്തയുമായ അനുഭവങ്ങൾ ഉണ്ടാകാം,” ഡോ. ഗീതിക ഇൻസ്റ്റാഗ്രാമിൽ വിശദീകരിച്ചു. “വരൾച്ചയും മുഖക്കുരുവും മുതൽ അധിക സെബം വരെ ചർമ്മത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്. മെച്ചപ്പെട്ട ചർമ്മ ആരോഗ്യത്തിന് എന്താണ് വേണ്ടതെന്നറിയാം.
*ആദ്യ ആഴ്ചയിൽ (ഒന്നാം ദിവസം മുതൽ ആറാം ദിവസം വരെ) ഹോർമോൺ അളവ് കുറയുന്നതിനാൽ നമ്മുടെ ചർമ്മം വരണ്ടതും മങ്ങിയതുമായിരിക്കും. അതിനാൽ, ചർമ്മത്തെ ഈർപ്പവും തിളക്കവും നിലനിർത്താൻ ഹൈലൂറോണിക് ആസിഡും സമ്പന്നമായ മോയ്സ്ചറൈസറും ഉപയോഗിക്കാൻ വിദഗ്ധ നിർദേശിച്ചു.
*ഏഴ് മുതൽ 11 ദിവസം വരെ ഈസ്ട്രജൻ ഉൽപാദനത്തിന്റെ തോത് വർദ്ധിക്കുന്നു. ഈ സമയത്ത് കൃത്യമായി എക്സ്ഫോളിയേറ്റ് ചെയ്യണമെന്നും അവർ വിശദീകരിച്ചു.
*12 മുതൽ 16 വരെ, ഈസ്ട്രജൻ ഉൽപ്പാദനം ഉയർന്ന് ചർമ്മത്തിന് തിളക്കവും നൽകുന്നതായി വിദഗ്ധ പറയുന്നു. “കൊളാജൻ ഉൽപാദനം വർദ്ധിപ്പിക്കുന്നതിനും ചർമ്മത്തെ ജലാംശം നിലനിർത്തുന്നതിനും ഈസ്ട്രജൻ ഉത്തരവാദിയാണ്. ഇത് ചർമ്മത്തിന്റെ തടസ്സത്തെ കേടുകൂടാതെ സൂക്ഷിക്കുന്നു.
*17നും 24നും ഇടയിലുള്ള ഘട്ടത്തിൽ, പ്രോജസ്റ്ററോണിന്റെ അളവ് വർദ്ധിക്കുകയും സുഷിരങ്ങൾ അടയുകയും ചെയ്യുന്നു. “സുഷിരങ്ങൾ ഇറുകിയതും എണ്ണമയമുള്ളതുമായിത്തീരുന്നു,”വിദഗ്ധ പറഞ്ഞു. ഫെയ്സ് മാസ്ക്കുകൾ ഉപയോഗിക്കുക.
*അവസാന ആഴ്ചയിൽ (25 മുതൽ 28 വരെ ദിവസം) ശരീരം ടെസ്റ്റോസ്റ്റിറോൺ പുറത്തുവിടുന്നു, വിദഗ്ധ പറഞ്ഞു. "ഇത് മുഖക്കുരുവിന് കാരണമാകുന്നു." സാലിസിലിക് ആസിഡ് ഉപയോഗിക്കുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us