scorecardresearch

ദിവസങ്ങളോളം തലമുടി കഴുകാതിരുന്നാൽ എന്ത് സംഭവിക്കും?

മുടിയഴക് നിലനിർത്തുക എന്നത് കേവലം ഒരു സൗന്ദര്യ സംരക്ഷണം മാത്രമല്ല, മറിച്ച് ശിരോചർമ്മത്തിൻ്റെ ആരോഗ്യത്തിന്റെ കൂടി ഭാഗമാണ്

മുടിയഴക് നിലനിർത്തുക എന്നത് കേവലം ഒരു സൗന്ദര്യ സംരക്ഷണം മാത്രമല്ല, മറിച്ച് ശിരോചർമ്മത്തിൻ്റെ ആരോഗ്യത്തിന്റെ കൂടി ഭാഗമാണ്

author-image
Lifestyle Desk
New Update
Washing Hair FI

ചർമ്മത്തിന് എന്നതു പോലെ മുടിക്കും പരിചരണം ആവശ്യമാണ് | ചിത്രം: ഫ്രീപിക്

നമ്മുടെ ശരീരസംരക്ഷണത്തിൽ പ്രധാനപ്പെട്ട ഒന്നാണ് കേശസംരക്ഷണം. എന്നാൽ പലപ്പോഴും മുഖത്തിനും ചർമ്മത്തിനും നൽകുന്ന അത്രയും പ്രാധാന്യം നാം മുടിയുടെ ആരോഗ്യത്തിന് നൽകാറില്ല. തിരക്കേറിയ ജീവിതത്തിനിടയിൽ തലമുടി കഴുകുന്നത് ദിവസങ്ങളോളം നീട്ടിവെക്കുന്ന ശീലം പലർക്കുമുണ്ട്.

Advertisment

എന്നാൽ ഇത്തരത്തിൽ ദീർഘകാലം മുടി കഴുകാതിരുന്നാൽ അത് കേവലം മുടിയിലെ അഴുക്ക് വർധിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്, മറിച്ച് ശിരോചർമ്മത്തിൻ്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ഗുരുതരമായ അണുബാധകൾക്ക് കാരണമാവുകയും ചെയ്യും. നമ്മുടെ തലയോട്ടി സ്വാഭാവികമായി ഉത്പാദിപ്പിക്കുന്ന എണ്ണമയവും അന്തരീക്ഷത്തിലെ പൊടിയും ചേരുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ മുടിയുടെ കരുത്തിനെ സാരമായി ബാധിക്കുന്നു.

Also Read: ഇനി എന്നും തലമുടി തിളക്കമുള്ളതായിരിക്കും, ഈ കണ്ടീഷ്ണർ ഉപയോഗിക്കൂ

അഴുക്കും എണ്ണമയവും അടിഞ്ഞുകൂടുന്നു

നമ്മുടെ ശിരോചർമ്മത്തിൽ സ്വാഭാവികമായി 'സെബം' എന്ന ഒരു എണ്ണ ഉത്പാദിപ്പിക്കുന്നുണ്ട്. ഇത് മുടിക്ക് ഈർപ്പം നൽകാൻ സഹായിക്കുന്നു. എന്നാൽ മുടി കഴുകാതിരിക്കുമ്പോൾ ഈ എണ്ണമയം അന്തരീക്ഷത്തിലെ പൊടിയും മൃതകോശങ്ങളുമായും കലരും. ഇത് ശിരോചർമ്മത്തിലെ സുഷിരങ്ങൾ അടയാനും ബാക്ടീരിയ, ഫംഗസ് എന്നിവ വളരാനും കാരണമാകുന്നു.

'ഡെമോഡെക്സ്' ജീവികളുടെ വർധനവ്

ശിരോചർമ്മത്തിൽ സ്വാഭാവികമായി കണ്ടുവരുന്ന അതിസൂക്ഷ്മ ജീവികളാണ് ഡെമോഡെക്സ് മൈറ്റുകൾ. ശുചിത്വമില്ലായ്മ കാരണം ഇവയുടെ എണ്ണം അമിതമായി വർധിക്കാൻ സാധ്യതയുണ്ട്. ഇത് ശിരോചർമ്മത്തിൽ ചുവന്ന തടിപ്പുകൾ, ചൊറിച്ചിൽ, മുടി കൊഴിച്ചിൽ എന്നിവയ്ക്ക് കാരണമാകും.

Also Read: ഒറ്റ ഉപയോഗത്തിൽ തലമുടി തിളക്കമുള്ളതാകും, മുറ്റത്തു നിൽക്കുന്ന ഈ പൂവ് മതി

മുടി കൊഴിച്ചിലും അണുബാധയും

ഹെയർ ഫോളിക്കിളുകളിലെ സുഷിരങ്ങൾ അടയുന്നത് ആരോഗ്യകരമായ മുടി വളർച്ചയെ തടസ്സപ്പെടുത്തുന്നു. ഇത് സെബോറിക് ഡെർമറ്റൈറ്റിസ് പോലുള്ള ഫംഗസ് ബാധകൾക്കും ശിരോചർമ്മത്തിൽ മുഖക്കുരു വരാനും ഇടയാക്കും. കൂടാതെ, അമിതമായ ചൊറിച്ചിൽ കാരണം ശിരോചർമ്മത്തിൽ മുറിവുകൾ ഉണ്ടാവുകയും അത് മറ്റ് ബാക്ടീരിയൽ അണുബാധകളിലേക്ക് നയിക്കുകയും ചെയ്യും.

Also Read: ഈ വിത്ത് ഒരു നുള്ള് മതി, മുടി കൊഴിച്ചിൽ പമ്പ കടക്കും

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

  • ശിരോചർമ്മത്തിൻ്റെ സ്വഭാവം അനുസരിച്ച് മുടി കഴുകുന്നതിന്റെ ഇടവേളകൾ തീരുമാനിക്കാം. എണ്ണമയമുള്ള ശിരോചർമ്മമാണെങ്കിൽ രണ്ട് ദിവസത്തിലൊരിക്കൽ കഴുകുന്നത് ഉചിതമാണ്.
  • വീര്യമേറിയ രാസവസ്തുക്കൾ അടങ്ങിയ ഷാംപൂ ഒഴിവാക്കി മൃദുവായവ ഉപയോഗിക്കുക.
  • മുടി അമിതമായി കഴുകുന്നതും ദോഷകരമാണ്. ഇത് സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തി മുടി വരണ്ടതാക്കാൻ കാരണമാകും.
  • ശിരോചർമ്മത്തിൽ വിട്ടുമാറാത്ത അസ്വസ്ഥതകളോ ചൊറിച്ചിലോ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരു ചർമ്മരോഗ വിദഗ്ധന്റെ നിർദ്ദേശം തേടേണ്ടത് അത്യന്താപേക്ഷിതമാണെന്ന് യഥാർത്ഥ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ് ഡോ. ശിഖ ഖാരെ പറയുന്നു. 

Read More: ഇവ രണ്ടും മതി, ഇനി വില കൂടിയ ഷാമ്പൂ വാങ്ങി പോക്കറ്റ് കാലിയാക്കേണ്ട

Hair Beauty Tips Hair Style

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: