/indian-express-malayalam/media/media_files/2026/01/07/dip-your-face-in-ice-2026-01-07-12-24-56.jpg)
ചർമ്മത്തിന് ഐസ് ഡിപ്പ് | ചിത്രം: ഫ്രീപിക്
നമ്മുടെ ചർമ്മസംരക്ഷണത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുന്ന ഒന്നാണ് ദിവസവും ഐസ് വെള്ളത്തിൽ മുഖം മുക്കുന്നത്. അടുത്തിടെ സോഷ്യൽ മീഡിയയിലും ഇത് ഏറെ വൈറലായിരുന്നു. ഇങ്ങനെ സ്ഥിരമായി ചെയ്യുന്നതു കൊണ്ട് ചർമ്മത്തിൽ എന്തൊക്കെ മാറ്റങ്ങൾ വരുമെന്ന് അറിയാമോ?
15 ദിവസം സ്ഥിരമായി ഇങ്ങനെ ചെയ്യുന്നത് ചർമ്മത്തിന് ഉന്മോഷവും തിളക്കവു നൽകുമെന്നാണ് പല സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സും പറയുന്നത്.
Also Read: ദിവസവും രാവിലെ ഇത് വെള്ളത്തിൽ ചേർത്തു കുടിക്കൂ, തിളക്കമുള്ള മുടിയും ചർമ്മവും സ്വന്തമാക്കാം
വീക്കം കുറയുന്നു: കണ്ണുകൾക്ക് താഴെയുള്ള വീക്കം, ഇരുണ്ട നിറം എന്നിവ കുറയ്ക്കാൻ ഇത് സഹായിച്ചു.
ചർമ്മം മുറുകുന്നു: ഐസ് വെള്ളം സുഷിരങ്ങളെ ചെറുതാക്കാനും ചർമ്മത്തിന് നല്ലൊരു ടോണിംഗ് നൽകാനും സഹായിക്കുന്നു. ഇത് മുഖത്തിന് കൂടുതൽ 'ലിഫ്റ്റഡ്' ആയ ലുക്ക് നൽകുന്നു.
ഉന്മേഷം നൽകുന്നു: ക്ഷീണവും സ്ട്രസ്സും മാറ്റി മുഖത്തിന് പെട്ടെന്ന് ഒരു ഫ്രഷ്നസ് നൽകാൻ ഈ രീതിക്ക് സാധിക്കും.
മുംബൈയിലെ എസ്തറ്റിക് ക്ലിനിക്കിലെ ഡെർമറ്റോളജിസ്റ്റ് ഡോ. റിങ്കി കപൂർ പറയുന്നതനുസരിച്ച്, ഐസ് വെള്ളം ചർമ്മത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയും മുഖത്തിന് പ്രത്യേക തിളക്കം നൽകുകയും ചെയ്യുന്നു. സോറിയാസിസ്, എക്സിമ തുടങ്ങിയ പ്രശ്നങ്ങളുള്ളവർക്കും ഇത് ഗുണകരമായേക്കാം.
Also Read: ഒറ്റ ഉപയോഗത്തിൽ മുഖം തിളങ്ങും, അടുക്കളയിലെ ഈ രഹസ്യക്കൂട്ട് മതി
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എല്ലാ കാര്യത്തിലുമെന്നപോലെ മിതത്വം അത്യാവശ്യമാണ്. ഈ രീതി പരീക്ഷിക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം:
സമയം പ്രധാനം: ഒരിക്കലും അഞ്ച് മിനിറ്റിൽ കൂടുതൽ മുഖം ഐസ് വെള്ളത്തിൽ വെക്കരുത്. ഒരു മിനിറ്റിൽ താഴെ മാത്രമാണ് അനുയോജ്യമായ സമയം.
വരൾച്ച: ദീർഘനേരം തണുത്ത വെള്ളം ഉപയോഗിക്കുന്നത് ചർമ്മത്തിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്താൻ കാരണമാകും. ഇത് ചർമ്മം വരണ്ടതാക്കാം.
Also Read: തിളങ്ങുന്ന ചർമ്മം വേണോ? ഈ ശീലങ്ങൾ ഉപേക്ഷിച്ചോളൂ
ആരോഗ്യപ്രശ്നങ്ങൾ: സൈനസ്, ആസ്ത്മ തുടങ്ങിയ ശ്വസന സംബന്ധമായ പ്രശ്നങ്ങളുള്ളവർ ഇത് ചെയ്യുമ്പോൾ ജാഗ്രത പാലിക്കണം. പെട്ടെന്നുള്ള തണുപ്പ് ശ്വാസതടസ്സത്തിന് കാരണമായേക്കാം.
ചൂടുവെള്ളം ഒഴിവാക്കുക: ഐസ് വെള്ളത്തിൽ മുഖം മുക്കിയതിന് പിന്നാലെ ഒരിക്കലും ചൂടുവെള്ളം കൊണ്ട് മുഖം കഴുകരുത്. ചർമ്മം സ്വാഭാവികമായി ചൂടാകാൻ അനുവദിക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക
Read More: മുഖക്കുരു പമ്പ കടക്കും, ഈ 6 കാര്യങ്ങൾ ശ്രദ്ധിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us