അറുപതിലധികം അൾട്രാമാരത്തണുകൾ, ട്രയാത്‌ലോണുകൾ, അൾട്രാ ട്രയാത്‌ലോണുകൾ എന്നിവയിൽ മത്സരിച്ച് പരിചയസമ്പന്നനായ അത്‌ലറ്റാണ് ഡേവിഡ് ഗോഗിൻസ്. ഓരോ തവണയും പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയും റാങ്ക് പട്ടികയിൽ ആദ്യ അഞ്ചിൽ ഇടം നേടുകയും ചെയ്ത കളിക്കാരനാണ്. 17 മണിക്കൂറിനുള്ളിൽ 4,030 പുൾ-അപ്പുകൾ പൂർത്തിയാക്കിയതിന്റെ ഗിന്നസ് വേൾഡ് റെക്കോർഡ് അദ്ദേഹം ഒരിക്കൽ സ്വന്തമാക്കി.
ഇപ്പോൾ ഒരു മോട്ടിവേഷണൽ സ്പീക്കറായും എഴുത്തുകാരനായുമാണ് ഗോഗിൻസ്. ഹൈസ്കൂൾ വിദ്യാർത്ഥികൾ, പ്രൊഫഷണൽ അത്‌ലറ്റുകൾ, ഫോർച്യൂൺ 500 കമ്പനി ജീവനക്കാർ എന്നിവർക്ക് മോട്ടിവേഷണൽ ക്ലാസുകൾ അദ്ദേഹം നൽകാറുണ്ട്. 2018-ൽ ‘Can’t Hurt Me: Master Your Mind and Defy the Odds’ എന്ന തന്റെ ആത്മകഥ അദ്ദേഹം പുറത്തിറക്കി.
ഒരാൾക്ക് വ്യക്തിപരമായ ഏറ്റവും മികച്ച നേട്ടം കൈവരിക്കുന്നതിന് അയാളുടെ കംഫർട്ട് സോണിന് മുകളിലേക്കും അപ്പുറത്തേക്കും പോകുകയാണ് വേണ്ടത്. ഗോഗിൻസ് പങ്കുവച്ച വീഡിയോയിൽ, ഒരാൾക്ക് എങ്ങനെ സ്വന്തം മനസ്സിനെ നിയന്ത്രിക്കാനും പരിശീലിപ്പിക്കാനും കഴിയും എന്നതിനെക്കുറിച്ചുള്ള തന്റെ അനുഭവങ്ങളും ഉപദേശങ്ങളുമുണ്ട്.
ഈ ലോകത്തിൽവച്ച് ഏറ്റവും ശക്തിയേറിയ ആയുധമാണ് ഒരാളുടെ തലച്ചോറ്. എല്ലാ ദിവസവും 24 മണിക്കൂറും അവിടെ നിങ്ങൾ തനിച്ചാണെന്നും അദ്ദേഹം പറയുന്നു. എല്ലാ വഴികളിലൂടെയും തലച്ചോറ് നിങ്ങളോട് സംസാരിക്കാൻ ശ്രമിക്കും. നിങ്ങളെ നിയന്ത്രിക്കാൻ നോക്കും. അവർക്ക് സ്വന്തം മനസിലെ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ അത് നിങ്ങളെ നിയന്ത്രിക്കും. നിങ്ങൾ ആശയക്കുഴപ്പത്തിലാകും. അതിനാൽ നിങ്ങൾ അതിനെ നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശാരീരികവും മാനസികവുമായ വേദന സ്വയം കണ്ടെത്താനുള്ള വഴികളാണെന്ന് എപ്പോഴും ഓർക്കുക. നിങ്ങൾ മാനസികമായി തകർന്ന ആളാണെങ്കിൽ, ഒരിക്കലും പഴയതുപോലെ ആവാൻ കഴിയില്ലെന്നു ചിന്തിക്കുന്നുവെങ്കിൽ ഒരു കാര്യം ഓർക്കുക. ഇങ്ങൾ തകർന്നിട്ടും ഇപ്പോഴും അവിടെ തന്നെ തുടരുകയാണ്. പോരാടുകയാണ്. ഇതിൽനിന്നും രക്ഷപ്പെടാൻ ഒരു വഴി നോക്കുകയാണ്. കാരണം എനിക്ക് പോകാൻ മറ്റൊരിടമില്ല. ആ ചിന്ത നിങ്ങൾക്ക് കൂടുതൽ ശക്തി നൽകുമെന്ന് അദ്ദേഹം വീഡിയോയിൽ പറഞ്ഞു.
Read More: ഈ 5 കാര്യങ്ങൾ ശീലമാക്കൂ, ജീവിതം എന്നെന്നേക്കുമായി മാറും