scorecardresearch
Latest News

മുഖക്കുരുവിന് കാരണമാകുന്നത് എന്തൊക്കെ?

മുഖക്കുരുവിന് പിന്നിലെ നാലു കാരണങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് ഡെർമറ്റോളജിസ്റ്റ്

മുഖക്കുരുവിന് കാരണമാകുന്നത് എന്തൊക്കെ?

ആൺ-പെൺ വ്യത്യാസമന്യേ പലരും നേരിടുന്നൊരു പ്രശ്നമാണ് മുഖക്കുരു. സെൻസിറ്റീവ് അല്ലെങ്കിൽ കോമ്പിനേഷൻ ചർമ്മം മാത്രമല്ല മുഖക്കുരു ഉണ്ടാകാനുള്ള കാരണം. ജീവിതശൈലിയിലെ മാറ്റങ്ങളും ഭക്ഷണശീലങ്ങളും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളും ഉൾപ്പെടെ മുഖക്കുരു ഉണ്ടാകുന്നതിന് നിരവധി കാരണമുണ്ട്.

മുഖക്കുരുവിന് പിന്നിലെ നാലു കാരണങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് ഡെർമറ്റോളജിസ്റ്റ് ഡോ.മാധുരി അഗർവാൾ.

ശുചിത്വമില്ലായ്മ

ചർമ്മത്തിൽ നിന്ന് അഴുക്കും മാലിന്യവും നീക്കം ചെയ്യുന്നതിനുള്ള ശരീരത്തിന്റെ മാർഗമാണ് വിയർപ്പ്. മേക്കപ്പ്, ചർമ്മത്തിൽ ഇതിനകം അടിഞ്ഞുകൂടിയ എണ്ണ, വൃത്തിഹീനമായ ടവലുകൾ അല്ലെങ്കിൽ വ്യായാമം ചെയ്യുമ്പോൾ മറ്റുള്ളവർ ഉപയോഗിച്ച ഉപകരണങ്ങൾ എന്നിവയൊക്കെ ചർമ്മത്തിൽ കൂടുതൽ അഴുക്കും മാലിന്യങ്ങളും അടിഞ്ഞുകൂടാനും അതുവഴി മുഖക്കുരു ഉണ്ടാകാനും ഇടയാക്കും.

ഹോർമോണുകൾ

ഹോർമോൺ മൂലമുണ്ടാകുന്ന മുഖക്കുരു ജനസംഖ്യയുടെ ഏകദേശം 80% പേരെ ബാധിക്കുന്നുണ്ട്. ഹോർമോൺ മൂലമുണ്ടാകുന്ന മുഖക്കുരു തടയാൻ കഴിയില്ലെങ്കിലും, അത് ചികിത്സിക്കാം. 20 മുതൽ 50 വയസ്സുവരെയുള്ള മുതിർന്നവരെ ഇത് ബാധിക്കുന്നു.

നിക്കോട്ടിൻ ഉപഭോഗം

പുകവലി ആരോഗ്യത്തിന് ഹാനികരമാണ്, എന്നാൽ ഇത് മുഖക്കുരുവിന് കാരണമാകുമെന്ന് പല പഠനങ്ങളും പറയുന്നു.

ജങ്ക് ഫുഡ്

ജങ്ക് ഫുഡുകൾ ചർമ്മത്തിന് അത്ര നല്ലതല്ല. വറുത്ത ഭക്ഷണങ്ങൾ ദഹിപ്പിക്കുന്നതിനായി മെറ്റബോളിസം വ്യത്യസ്തമായി പ്രവർത്തിക്കാൻ തുടങ്ങുന്നു. ഇതുമൂലം ഇൻസുലിൻ നില ഉയരുകയും വരണ്ട ചർമ്മത്തെ പ്രോത്സാഹിപ്പിക്കുകയും സുഷിരങ്ങൾ അടഞ്ഞ് മുഖക്കുരുവിന് കാരണമാകുകയും ചെയ്യുന്നു.

Read More: മൂന്ന് സപ്ലിമെന്റുകൾ കഴിക്കുന്നത് മുഖക്കുരുവിന് കാരണമാകും

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: What can trigger acne