മാസങ്ങളോളം മാറാത്ത ചെറിയ വെളുത്ത കുരുക്കൾ നിങ്ങളുടെ മുഖത്തുണ്ടോ? ഇവ മിലിയ ആകാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. “മിലിയ തടസ്സപ്പെട്ട ഗ്രന്ഥികളാണ്. മുകളിൽ ഒരു ചെറിയ വൈറ്റ്‌ഹെഡ് പോലെ കാണപ്പെടുന്ന ഇവ മുഖക്കുരുക്കൾ അല്ല,” മിലിയയെക്കുറിച്ച് വേവലാതിപ്പെടേണ്ടതുണ്ടോ എന്ന് ഡെർമറ്റോളജിസ്റ്റ്റ്റായ ഡോ. കിരൺ സേഥി ഇൻസ്റ്റാഗ്രാം വീഡിയോയിൽ പറയുന്നു.
സാധാരണയായി വെളുത്തതോ മഞ്ഞയോ നിറത്തിലുള്ള കുഞ്ഞു തടിപ്പുകളാണ് മിലിയ. സാധാരണയായി അവ ചൊറിച്ചിലോ വേദനയോ ഉണ്ടാകില്ലെങ്കിലും ചില ആളുകളിൽ അസ്വസ്ഥത ഉണ്ടാക്കിയേക്കാം. പരുക്കൻ ഷീറ്റുകളോ വസ്ത്രങ്ങളോ അവയെ കൂടുതൽ ബാധിക്കുമെന്നും അത് ചുവപ്പ് നിറമാകുകയും ചെയ്യുമെന്ന് ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഡോ. കിരൺ പറയുന്നു.
ചർമ്മത്തിന്റെ ഉപരിതലത്തിനടിയിൽ കെരാറ്റിൻ കുടുങ്ങുമ്പോഴും മിലിയ ഉണ്ടാകുന്നു. സാധാരണയായി ചർമ്മ കോശങ്ങളിലും മുടിയിലും നഖ കോശങ്ങളിലും കാണപ്പെടുന്ന ശക്തമായ പ്രോട്ടീനാണ് കെരാറ്റിൻ.
‘കുഞ്ഞുങ്ങളുടെ മുഖക്കുരു’ എന്ന് പലപ്പോഴും വിളിക്കപ്പെടുമെങ്കിലും എല്ലാ പ്രായത്തിലുമുള്ള ആളുകളിലും മിലിയ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എന്നിരുന്നാലും, നവജാതശിശുക്കളിൽ അവ ഏറ്റവും സാധാരണമാണ്.
സാധാരണയായി മുഖം, ചുണ്ടുകൾ, കൺപോളകൾ, കവിൾ എന്നിവയിലാണ് ഇത് കാണപ്പെടുന്നത്. എന്നിരുന്നാലും, ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും, ഇവ ഉണ്ടാകാമെന്ന്, ഡോ. കിരൺ പറയുന്നു.
“എപ്‌സ്റ്റൈൻ പേൾസ് എന്ന അവസ്ഥയായി ഇവ പലപ്പോഴും തെറ്റിധരിക്കപ്പെടാറുണ്ട്. നവജാതശിശുവിന്റെ മോണയിലും വായിലും നിരുപദ്രവകരമായ വെള്ള-മഞ്ഞ സിസ്റ്റുകൾ ഉണ്ടാകുന്നതാണ് ഈ അവസ്ഥയിൽ ഉൾപ്പെടുന്നത്, ” ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഡോ. കിരൺ പറയുന്നു.
ചികിത്സ
ക്രീമുകൾ ഉപയോഗിച്ച് മിലിയ നീക്കം ചെയ്യാൻ കഴിയില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. “ഞങ്ങൾ സാധാരണയായി ചെറിയ സൂചി ഉപയോഗിച്ചാണ് അവ നീക്കംചെയ്യുന്നത്. ചിലപ്പോൾ മിലിയ നീക്കം ചെയ്യുമ്പോൾ, അതിന്റെ അടയാളം അവശേഷിക്കാം,” ഡോ. കിരൺ ഇൻസ്റ്റാഗ്രാം വീഡിയോയിൽ പറഞ്ഞു. മിലിയ അത്ര വലിയ പ്രശ്നമുള്ള രോഗാവസ്ഥ അല്ല.
അതിൽ അധികം സമർദം ചെലുത്തരുത്. ആവശ്യമെങ്കിൽ മാത്രം ചികിത്സിച്ചാൽ മതി. മിലിയ ബാധിക്കുന്നത് വളരെ പ്രശ്നമുള്ള കാര്യമല്ലെന്നും അപൂർവമായഈ രോഗം ബാധിച്ചാൽ വിഷമിക്കേണ്ട ആവശ്യമില്ലെന്നും വിദഗ്ധ പറയുന്നു. “മിലിയ സാധാരണക്കാരിയാണ്. ദയവായി അതിൽ സമ്മർദ്ദം ചെലുത്തരുത്. നിങ്ങൾക്ക് വേണമെങ്കിൽ അത് ചികിത്സിക്കുക. നിങ്ങൾക്ക് അത് ആവശ്യമില്ലെങ്കിൽ അത് ചികിത്സിക്കരുത്, ”ഡോ കിരൺ പറഞ്ഞു.